Breaking NewsFeatured

സന്നദ്ധ സേവനരംഗങ്ങൾ കൂടുതൽ സജീവമാക്കാനുള്ള പദ്ധതിയുമായി ദുബായ് ജി.ഡി.ആർ.എഫ്.എ

ദുബായ്: സന്നദ്ധ സേവനം കൂടുതൽ സജീവമാക്കാനുള്ള പദ്ധതികളുമായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്. സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിൽ ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ ഇയർ ഓഫ് വോളന്റിയറിംഗ് 2024 എന്ന പേരിൽ പദ്ധതി നടപ്പിലാക്കിയിരുന്നു .ഇത് വഴി വിവിധ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ ജീവനക്കാർ സജീവമായി ഏർപ്പെടുന്നുവെന്ന് ഡയറക്ടറേറ്റ് അറിയിച്ചു

സാമൂഹിക ഉത്തരവാദിത്തം എന്നത് ജിഡിആർഎഫ്എയുടെ ഏറ്റവും പ്രധാനപ്പെട്ട മൂല്യങ്ങളിലൊന്നാണ്. ഈ പദ്ധതിയിലൂടെ ജീവനക്കാരുടെ കഴിവുകളും സാമൂഹിക ക്ഷേമത്തെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങളും പ്രയോജനപ്പെടുത്തുന്നുവെന്ന് മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു.പദ്ധതിയുടെ ഭാഗമായി ജിഡിആർഎഫ്എ ജീവനക്കാർ വിവിധ മീറ്റിംഗുകളുടെയും കോൺഫറൻസുകളുടെയും മേൽനോട്ടം വഹിക്കുന്നു. റമദാൻ കൂടാരം, സായിദ് ഹ്യൂമാനിറ്റേറിയൻ ദിനം, അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷങ്ങൾ തുടങ്ങിയ കമ്മ്യൂണിറ്റി, മാനുഷിക പദ്ധതികളിലും അവർ സജീവമായി പങ്കെടുക്കുന്നു. പ്രത്യേക ഗ്രൂപ്പുകളുടെ മാനുഷിക ആവശ്യങ്ങൾ പിന്തുണയ്ക്കുന്നതിനും അടിയന്തര സാഹചര്യങ്ങളോടും ദുരന്തങ്ങളോടും പ്രതികരിക്കുന്നതിനും ജീവനക്കാർ എപ്പോഴും സദാ സേവന സജ്ജരാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

ജി ഡി ആർ എഫ് എ മാർക്കറ്റിംഗ് ആന്റ് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ വകുപ്പിലെ സോഷ്യൽ റെസ്‌പോൺസിബിലിറ്റി വിഭാഗമാണ് സന്നദ്ധപ്രവർത്തനങ്ങൾ പ്രധാനമായും ഏകോപിക്കുന്നത്.അതിനിടയിൽ 2021 മുതൽ 2024 വർഷത്തെ ആദ്യ പകുതി വരെ 2,332 ജീവനക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് ആകെ 30,000 മണിക്കൂർ സന്നദ്ധ സേവനം ചെയ്തു. വ്യത്യസ്തമായ 65 സേവന പദ്ധതികളിൽ ജി ഡി ആർ എഫ് എ വളണ്ടിയേഴ്സിന്റെ പങ്കാളിത്തമുണ്ടായി എന്ന് അധികൃതർ അറിയിച്ചു

Shares:

Related Posts

Breaking News

രാജ്യത്ത്‌ 14 പേർക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകി മോദി സർ‌ക്കാർ ‘പൗരത്വ ഭേദഗതി നിയമം’ നടപ്പിലാക്കി

ന്യൂഡൽഹി: ആദ്യം അപേക്ഷിച്ച 14 പേർക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകി രാജ്യത്ത് മോദി സർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് കുമാർ ഭല്ലയാണ് രേഖകൾ അപേക്ഷിച്ചവർക്ക് കൈമാറിയത്. പൗരത്വ ഭേദഗതി ചട്ടപ്രകാരം പൗരത്വം നേടിയവരെ
Featured

ദുബായ് ജൈടെക്സ് മാമാങ്കത്തിന് ഇന്ന് കൊടിയിറങ്ങി.

ദുബായ് - നാലുനാൾ കൊണ്ട് 1.38 ജനലക്ഷം പങ്കെടുത്ത ദുബായ് ജൈടെക്സ് മാമാങ്കത്തിന് ഇന്ന് കൊടിയിറങ്ങി. ജൈടെക്സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തിയതും, വിൽപന നടന്നതും​ ഇത്തവണയാണ് എന്നതാണ് ഇത്തവണത്തെ ജൈടെക്സ് വേറിട്ടതാക്കിയത്. ലോകത്തിന്റെ നാനാഭാഗത്തുനിന്നും പതിനായിരിക്കണക്കിനാളുകളാണ് സാങ്കേതിക വിദ്യയുടെ
Breaking News

ജി.സി.സി കപ്പ് 2025 ഫുട്ബോൾ ടൂർണമെന്‍റിന് വ്യാഴാഴ്ച ദുബായിൽ തുടക്കം

ദുബായ്: പവർ ഗ്രൂപ്പ് യുഎഇയുടെ നേതൃത്വത്തിൽ ദുബായ് സ്‌പോർട്‌സ് കൗൺസിലിന്‍റെയും ദുബായ് പോലീസിന്‍റെ ‘പോസിറ്റീവ് സ്പിരിറ്റ്’ സംരംഭത്തിന്‍റെയും സഹകരണത്തോടെ നടത്തുന്ന ജിസിസി കപ്പ് 2025 ഫുട്ബോൾ ടൂർണമെന്‍റിന് വ്യാഴാഴ്ച തുടക്കമാവും. ദുബായ് അൽ ജദ്ദാഫ് ദുബായ് പോലീസ് ഓഫീസേഴ്‌സ് ക്ലബ് സ്റ്റേഡിയത്തിലാണ്
Leave a Reply

Your email address will not be published. Required fields are marked *