Breaking NewsFeatured

സന്നദ്ധ സേവനരംഗങ്ങൾ കൂടുതൽ സജീവമാക്കാനുള്ള പദ്ധതിയുമായി ദുബായ് ജി.ഡി.ആർ.എഫ്.എ

ദുബായ്: സന്നദ്ധ സേവനം കൂടുതൽ സജീവമാക്കാനുള്ള പദ്ധതികളുമായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്. സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിൽ ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ ഇയർ ഓഫ് വോളന്റിയറിംഗ് 2024 എന്ന പേരിൽ പദ്ധതി നടപ്പിലാക്കിയിരുന്നു .ഇത് വഴി വിവിധ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ ജീവനക്കാർ സജീവമായി ഏർപ്പെടുന്നുവെന്ന് ഡയറക്ടറേറ്റ് അറിയിച്ചു

സാമൂഹിക ഉത്തരവാദിത്തം എന്നത് ജിഡിആർഎഫ്എയുടെ ഏറ്റവും പ്രധാനപ്പെട്ട മൂല്യങ്ങളിലൊന്നാണ്. ഈ പദ്ധതിയിലൂടെ ജീവനക്കാരുടെ കഴിവുകളും സാമൂഹിക ക്ഷേമത്തെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങളും പ്രയോജനപ്പെടുത്തുന്നുവെന്ന് മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു.പദ്ധതിയുടെ ഭാഗമായി ജിഡിആർഎഫ്എ ജീവനക്കാർ വിവിധ മീറ്റിംഗുകളുടെയും കോൺഫറൻസുകളുടെയും മേൽനോട്ടം വഹിക്കുന്നു. റമദാൻ കൂടാരം, സായിദ് ഹ്യൂമാനിറ്റേറിയൻ ദിനം, അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷങ്ങൾ തുടങ്ങിയ കമ്മ്യൂണിറ്റി, മാനുഷിക പദ്ധതികളിലും അവർ സജീവമായി പങ്കെടുക്കുന്നു. പ്രത്യേക ഗ്രൂപ്പുകളുടെ മാനുഷിക ആവശ്യങ്ങൾ പിന്തുണയ്ക്കുന്നതിനും അടിയന്തര സാഹചര്യങ്ങളോടും ദുരന്തങ്ങളോടും പ്രതികരിക്കുന്നതിനും ജീവനക്കാർ എപ്പോഴും സദാ സേവന സജ്ജരാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

ജി ഡി ആർ എഫ് എ മാർക്കറ്റിംഗ് ആന്റ് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ വകുപ്പിലെ സോഷ്യൽ റെസ്‌പോൺസിബിലിറ്റി വിഭാഗമാണ് സന്നദ്ധപ്രവർത്തനങ്ങൾ പ്രധാനമായും ഏകോപിക്കുന്നത്.അതിനിടയിൽ 2021 മുതൽ 2024 വർഷത്തെ ആദ്യ പകുതി വരെ 2,332 ജീവനക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് ആകെ 30,000 മണിക്കൂർ സന്നദ്ധ സേവനം ചെയ്തു. വ്യത്യസ്തമായ 65 സേവന പദ്ധതികളിൽ ജി ഡി ആർ എഫ് എ വളണ്ടിയേഴ്സിന്റെ പങ്കാളിത്തമുണ്ടായി എന്ന് അധികൃതർ അറിയിച്ചു

Shares:

Related Posts

Gulf

അജ്മാനിൽ ശിവഗിരി തീർത്ഥാടനം സമാപിച്ചു; സലാം പാപ്പിനിശ്ശേരിക്ക് ‘ശ്രേഷ്ഠ പുരസ്കാരം’

അജ്മാന്‍: 93 - മത് ശിവഗിരി തീര്‍ത്ഥാടനം ഭക്തിനിർഭരമായ ചടങ്ങുകളോടെ അജ്മാനിൽ സമാപിച്ചു. ആയിരക്കണക്കിന് ഭക്തർ പങ്കെടുത്ത സമ്മേളനം മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. പ്രവാസി മലയാളികൾക്ക് നൽകുന്ന മികച്ച നിയമ-സാമൂഹിക സേവനങ്ങളെ മുൻനിർത്തി യാബ് ലീഗൽ സർവീസസ്
Business

പ്രമുഖ ജ്വല്ലറി ബ്രാൻഡ് താജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ രണ്ട് സ്റ്റോറുകൾ പ്രവർത്തനം ആരംഭിച്ചു

ദുബായ്: അതിവേഗം വളർച്ച നേടിയ താജ്‌വിയുടെ രണ്ട് ഷോറൂമുകൾ ഒരേ ദിവസം പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജ്വല്ലറിയുടെ ആറാമത്തെ ഷോറൂം ദെയ്‌റ ഗോൾഡ് ലാൻഡ് ബിൽഡിങ്ങിലും ഏഴാമത്തെ ഷോറൂം അൽ മുത്തീനയിലും പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനത്തോട്
Featured

നടിയെ ആക്രമിച്ച കേസ് ആറ് പ്രതികൾക്കും 20 വർഷം കഠിന തടവും 50,000 രൂപ പിഴയും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെയും ശിക്ഷാ വിധിച്ച് കോടതി. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് 20 വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി പൾസർ സുനിക്ക് ഐടി ആക്‌ട്
Breaking News

യു.എ.ഇയിൽ സ്വ​കാ​ര്യ, ഫെ​ഡ​റ​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ആത്മവിശ്വാസത്തോടെ ജോലി ചെയ്യാം; തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഇൻഷ്വറൻസ്

ദുബായ് - ജ​നു​വ​രി ഒ​ന്ന്​ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക്​ ഇ​ൻ​ഷ്വ​റ​ൻ​സ്​ ഏ​ർ​പെ​ടു​ത്തി​യ സ​ർ​ക്കാ​ർ ന​ട​പ​ടി ജീ​വ​ന​ക്കാ​ർ​ക്ക്​ തികഞ്ഞ ആ​ത്​​മ വി​ശ്വാ​സ​ത്തോ​ടെ ജോ​ലി ചെ​യ്യു​ന്ന​തി​ന്​ വ​ഴി​യൊ​രു​ക്കുനത്തോടൊപ്പം തൊ​ഴി​ൽ മേ​ഖ​ല​ക്കും ഉ​ണ​ർ​വാ​കും. സാധാരണ പ്രവാസലോകത്തു പ്രത്യേകിച്ച് യു.എ.ഇയിൽ ജോ​ലി ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ പ്ര​തി​സ​ന്ധി​യി​ലാ​കു​ന്നതാണ്
Leave a Reply

Your email address will not be published. Required fields are marked *