BusinessFeatured

ഒ-ഗോൾഡും, എമിറേറ്റ്സ് ഗോൾഡ് റിഫൈനറിയും കൈകോർക്കുന്നു

ദുബായ്: ഉപയോക്താക്കൾക്കും നിക്ഷേപകർക്കും സ്വർണ്ണവും വെളളിയും സ്വന്തമാക്കാനുള്ള യുഎഇയിലെ ആദ്യത്തെ ഇമറാത്തി ആപ്പായ ഒ- ഗോൾഡ്, സ്വർണ സംസ്കരണ ശാലയായ എമിറേറ്റ്സ് ഗോൾഡ് റിഫൈനറിയുമായി കൈകോർക്കുന്നു. ഗൾഫിലെ ഏറ്റവും ആദ്യത്തേതിലൊന്നും മുൻനിരയിലുമുള്ള സ്വർണ റിഫൈനറിയാണ് എമിറേറ്റ്സ് ഗോൾഡ്. എമിറേറ്റ്സ് റിഫൈനറിയുടെ മൂന്നു പാതിറ്റാണ്ടിലേറെ കാലത്തെ വിശ്വാസ്യതയും പാരമ്പര്യവും ഓ-ഗോൾഡിന്റെ നൂതന ഡിജിറ്റൽ സാങ്കേതികതയും ഒത്തുചേരുന്നതിലൂടെ വിപണിയിൽ മികച്ച മുന്നേറ്റമാണ് ഇരു ബ്രാൻഡുകളും ലക്ഷ്യം വെക്കുന്നത്.

ഒ-ഗോൾഡിന്റെ 75,000-ലധികം വരുന്ന ഉപയോക്താക്കൾക്ക്, സർട്ടിഫൈഡ് ഗോൾഡ് ഉൽപ്പന്നങ്ങൾ നേരിട്ട് റിഫൈനറി നിരക്കിൽ, വേഗത്തിൽ സ്വന്തമാക്കാൻ അവസരം നൽകുന്നതാണ് ഈ പങ്കാളിത്തം. ഒ-ഗോൾഡ് വാലറ്റ് വഴിയാണ് സ്വർണം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക. യുഎഇയിലെ സാധാരണ നിക്ഷേപകർക്ക് എളുപ്പത്തിൽ മൂല്യമേറിയ ലോഹങ്ങളിൽ നിക്ഷേപിക്കാൻ ഇതിലൂടെ കഴിയുമെന്ന് ഒ-ഗോൾഡിന്റെ സ്ഥാപകനായ ബന്ദർ അൽഒത്മാൻ പറഞ്ഞു.

ലോകനിലവാരത്തിലുള്ള മികച്ച ഉത്പന്നങ്ങൾ ഉറപ്പുവരുത്താൻ വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാര മാനദണ്ടങ്ങൾ പാലിച്ചു കൊണ്ട് 1992 മുതൽ പ്രവർത്തിക്കുന്ന എമിറേറ്റ്സ് ഗോൾഡ്, മിഡിൽ ഈസ്റ്റിലെ സ്വർണ്ണ-വെളളി വിപണിയിൽ കഴിഞ്ഞ 33 വർഷമായി മുൻനിലയിലുള്ള സ്ഥാപനമാണ്. ഒ-ഗോൾഡുമായുള്ള പങ്കാളിത്തം, യുഎഇയിലെ നിക്ഷേപകർക്ക് വിലയേറിയ ലോഹങ്ങളിലെ നിക്ഷേപം സുരക്ഷിതവും സുതാര്യവും ഗുണനിലവാരമുള്ളതുമാക്കാൻ സഹായിക്കുമെന്ന് എമിറേറ്റ്സ് ഗോൾഡിന്റെ സിഇഒ അഭിജിത് ഷാ കൂട്ടിച്ചേർത്തു.

എമിറേറ്റ്സ് റിഫൈനറിയുമായുള്ള കരാറിലൂടെ “യുഎഇ ഗുഡ് ഡെലിവറി” സർട്ടിഫിക്കേഷൻ നേടിയ സ്വർണ്ണ-വെളളി ബാറുകളുടെയും നാണയങ്ങളുടെയും വിപുലമായ കളക്ഷനുകളാണ് ഒ-ഗോൾഡ് ഉപയോക്താക്കൾക്ക് നേരിട്ട് റിഫൈനറിയിൽ നിന്ന് ലഭിക്കുക. വീട്ടിലേക്ക് തന്നെ സുരക്ഷിതമായി എത്തിക്കാനുള്ള സൗകര്യവും ലഭ്യമാണെന്നും അധികൃതർ പറഞ്ഞു.

Shares:

Related Posts

Breaking News

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം; പിഴ കൂട്ടിയും, നിയമം കടുപ്പിച്ചും അ​ബൂ​ദ​ബി പൊ​ലീ​സ്

അബുദാബി - ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം നടത്തിയ വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യും ഉ​യ​ര്‍ന്ന പി​ഴ​ത്തു​ക ഈ​ടാ​ക്കു​ക​യും ചെ​യ്യു​ന്ന സാഹചര്യത്തിൽ അത്തരം ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ വ്യവസ്ഥകൾ ഒന്നുകൂടി അക്കമിട്ടു നിരത്തുകയാണ് അ​ബൂ​ദ​ബി പൊ​ലീ​സ്. 2019ല്‍ ​ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളുടെ കണക്കു പ്രകാരം 894 അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യത് ഇതിൽ 66
Breaking News

ഡിസംബർ 31വരെ യു.എ.ഇയിൽ തൊഴിൽ കരാർ മാറാനുള്ള കാലപരിധി നീട്ടിനൽകി

അബുദാബി - യു.എ.ഇയിൽ തൊഴിൽ കരാർ ലിമിറ്റഡ് കോൺട്രാക്ടിലേക്കു മാറ്റാനുള്ള സമയപരിധി 2023 ഡിസംബർ 31 വരെ നീട്ടി. ഫെബ്രുവരി ഒന്നിനകം മാറ്റണമെന്നായിരുന്നു കഴിഞ്ഞ ആഴ്ച അധികൃതർ അറിയിച്ചിരുന്നത്. കുറഞ്ഞ സമയത്തിനകം എല്ലാ കമ്പനിക്കാർക്കും മാറ്റാനാവില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സാവകാശം നൽകിയതെന്ന്
Breaking News

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു.

ദുബായ് - പ്രവാസി വ്യപാര പ്രമുഖനും, ചലച്ചിത്രനിര്‍മ്മാതാവും, ജനകോടികളുടെ വിശ്വസ്ത സ്ഥാപനഉടമയുമായ മലയാളികളുടെ പ്രിയപ്പെട്ട അറ്റ്‌ലസ് രാമചന്ദ്രന്‍ (80) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയോടെ മരണപെട്ടു. ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ
Business

യുഎഇയില്‍100 മില്യന്‍ ദിര്‍ഹമിന്റെ വികസന പദ്ധതി പ്രഖ്യാപിച്ച്‌ ‘സോഹോ’: 5 വര്‍ഷത്തിനിടെ പത്തിരട്ടി വളര്‍ച്ച

ദുബായ് - ആഗോള ടെക്‌നോളജി കമ്പനിയായ സോഹോ യുഎഇയില്‍ പ്രവര്‍ത്തനമാരഭിച്ച് അഞ്ചു വര്‍ഷത്തിനുള്ളില്‍ പത്തിരട്ടി വളര്‍ച്ച നേടി. കമ്പനിയുടെ മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ ആസ്ഥാനമുള്ള യുഎഇയില്‍ 60 ശതമാനം അഞ്ചു വര്‍ഷ സിഎജിആര്‍ (കോംപൗണ്ട് ആന്വല്‍ ഗ്രോത് റേറ്റ്) സഹിതം പത്ത്
Leave a Reply

Your email address will not be published. Required fields are marked *