Breaking NewsFeatured

ഇനി പാർക്കിംഗ് മെഷീൻ തിരഞ്ഞ് നടക്കേണ്ട; അബുദാബിയിൽ അത്യാധുനിക ‘ഫ്രീ ഫ്ലോ സ്മാർട്ട് പാർക്കിംഗ്’ വരുന്നു

അബുദാബിയിൽ വണ്ടി പാർക്ക് ചെയ്യാൻ ഇനി മെഷീനുകൾ തിരഞ്ഞു നടക്കുകയോ മൊബൈലിൽ നിന്ന് എസ്.എം.എസ് അയക്കുകയോ ഒന്നും വേണ്ട, ഇനി കാര്യങ്ങളെല്ലാം വളരെ സിമ്പിളാകാൻ പോവുകയാണ്. യാത്രക്കാർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും കൂടാതെ വളരെ എളുപ്പവും അത്യാധുനികവുമായ ‘ഫ്രീ ഫ്ലോ പെയ്ഡ് പാർക്കിംഗ് സിസ്റ്റം’ എന്ന സ്മാർട്ട് സംവിധാനമാണ് നിലവിൽ വരുന്നത്.

ക്യു മൊബിലിറ്റി പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഓട്ടോമാറ്റിക് ലൈസൻസ് പ്ലേറ്റ് റെക്കഗ്നിഷൻ സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. അതായത്, നിങ്ങളുടെ വണ്ടി ഒരു പാർക്കിംഗ് ഏരിയയിലേക്ക് കയറുമ്പോൾ തന്നെ സിസ്റ്റം വണ്ടിയുടെ നമ്പർ പ്ലേറ്റ് തിരിച്ചറിഞ്ഞ് പാർക്കിംഗ് സമയം തനിയെ സ്റ്റാർട്ട് ചെയ്യും. ഇനി നിങ്ങൾ വണ്ടിയെടുത്ത് അവിടെനിന്ന് ഇറങ്ങിപ്പോകുമ്പോൾ എത്ര സമയം പാർക്ക് ചെയ്തു എന്ന് കൃത്യമായി കണക്കാക്കി, അതിനുള്ള പൈസ നിങ്ങളുടെ ‘ദർബ് ആപ്പ് വാലെറ്റിൽ’ നിന്ന് തനിയെ കുറയ്ക്കുകയും ചെയ്യും.

ഇതിനായി നിങ്ങൾ പ്രത്യേകം ഒന്നും ചെയ്യേണ്ടതില്ലെങ്കിലും ഒരു പ്രധാന കാര്യം എപ്പോഴും ഓർക്കണം; വാലെറ്റിൽ നിന്ന് പൈസ തനിയെ കട്ടാകുന്നത് കൊണ്ടുതന്നെ യാത്ര തടസ്സങ്ങളും അനാവശ്യമായ വലിയ പിഴകളും വരാതിരിക്കാൻ നിങ്ങളുടെ ദർബ് വാലെറ്റിൽ എപ്പോഴും ആവശ്യത്തിന് ബാലൻസ് ഉണ്ടെന്ന് ഉറപ്പുവരുത്തണം, എന്നാൽ പിന്നെ യാതൊരു ടെൻഷനും കൂടാതെ നിങ്ങൾക്ക് വണ്ടി പാർക്ക് ചെയ്ത് പോകാം. അത്യാധുനിക സാങ്കേതികവിദ്യയിലൂടെ ജനങ്ങളുടെ ജീവിതം കൂടുതൽ സുഗമമാക്കാനും ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കാനുമുള്ള അബുദാബിയുടെ മറ്റൊരു മികച്ച ചുവടുവെപ്പാണിത്.

Shares:

Related Posts

Business

ദുബായ് മൻഖൂലിലിൽ ‘യു.ഡ‌ബ്ല്യു മാൾ’ തുറന്ന് യുണീക് വേൾഡ് ഗ്രൂപ്പ്

ദുബായ്: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വർഷങ്ങളുടെ പ്രവർത്തിപരിചയമുള്ള ബിസിനസ് ഗ്രൂപ്പായ യുണീക് വേൾഡിന്‍റെ പുതിയ ഗോൾഡ് ജ്വല്ലറി & ലൈഫ്‌സ്‌റ്റൈൽ ഹബ് 'യു.ഡ‌ബ്ല്യു മാൾ' മൻഖൂലിലിൽ പ്രവർത്തനമാരംഭിച്ചു. സബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മാൾ ഉദ്ഘാടനം ചെയ്തു. യുണീക്
Featured

യുഎഇ പൊതുമാപ്പിൽ ഹെല്പ് ഡെസ്കുമായി ദുബായ് കെഎംസിസി

ദുബായ്: വിവിധ കാരണങ്ങളാൽ രാജ്യത്ത് നിയമനുസൃതമല്ലാതെ താമസിക്കുന്നവരെ അവരുടെ പ്രശ്നങ്ങൾ പരിഹരിച്ചു നാട്ടിൽ പോകാനോ പ്രവാസം തുടരാനോ സഹായിക്കുന്നതിനായി പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ സർക്കാർ. പൊതുമാപ്പ് കാലയളവിൽ മുൻകാലങ്ങളിലെ പോലെ ഈ തവണയും ദുബായ് കെഎംസിസി ഹെല്പ് ഡെസ്കും മറ്റ് സൗകാര്യങ്ങളും
Breaking News

ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡി​ൽ ട്ര​ക്ക്​ ഗതാഗത സമയത്തിൽ മാറ്റം വരുത്തി ആ​ർ.​ടി.​എ

ദുബായ്: ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡി​ൽ ട്ര​ക്കു​ക​ളു​ടെ ഗതാഗത സ​മ​യം പു​തു​ക്കി നി​ശ്ച​യി​ച്ച്​ ദുബായ് റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). അറിയിച്ചു. റാ​സ​ൽ​ഖോ​റി​ൽ നി​ന്ന്​ ഷാ​ർ​ജ വ​രെ നീ​ളു​ന്ന റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തേ​ക്കും പോ​കു​ന്ന ട്ര​ക്കു​ക​ളു​ടെ സ​മ​യ​ത്തി​ലാ​ണ്​ മാ​റ്റം. രാ​വി​ലെ 6.30
Leave a Reply

Your email address will not be published. Required fields are marked *