Breaking NewsFeatured

പെരുന്നാൾ അവധി ദിനങ്ങളിൽ ദുബായിൽ ചരിത്ര ജനത്തിരക്ക്; 82 ലക്ഷം പേർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചതായി ആർ.ടി.എ.

ബലിപെരുന്നാൾ അവധി ദിനങ്ങളിൽ ദുബായിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയത് 82 ലക്ഷം യാത്രികരാണെന്ന റെക്കോർഡ് നേട്ടം പുറത്തുവിട്ട് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). മേയ് 25 മുതൽ 29 വരെയുള്ള അഞ്ച് ദിവസത്തെ പെരുന്നാൾ അവധിക്കാലത്ത് കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ ജനത്തിരക്കാണ് നഗരത്തിൽ അനുഭവപ്പെട്ടത്. യാത്രക്കാരുടെ എണ്ണത്തിൽ ഇത്തവണയും ദുബായ് മെട്രോ തന്നെയാണ് മുന്നിൽ.

മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകളിലായി മാത്രം 33 ലക്ഷം ആളുകൾ യാത്ര ചെയ്തു. കൂടാതെ ദുബായ് ടാക്സികൾ വഴി 23 ലക്ഷം പേരും, പൊതു ബസുകൾ വഴി 17.3 ലക്ഷം പേരും യാത്ര ചെയ്തു എന്നാണ് ഔദ്യോഗിക റിപ്പോർട്ട്. ഇതുകൂടാതെ ഷെയേർഡ് മൊബിലിറ്റി സംവിധാനങ്ങൾ വഴി നാല് ലക്ഷത്തിലധികം പേരും, വാട്ടർ ടാക്സികളും ഫെറികളും ഉൾപ്പെടുന്ന മറൈൻ ട്രാൻസ്പോർട്ട് വഴി മൂന്ന് ലക്ഷത്തിലധികം പേരും, ദുബായ് ട്രാം വഴി ഒരുലക്ഷത്തിലധികംപേർ യാത്രകൾ പൂർത്തിയാക്കി.

ഇത്രയും വലിയ ജനത്തിരക്ക് ഉണ്ടായിരുന്നിട്ടും, ആർടിഎയുടെ കാര്യക്ഷമമായ ക്രമീകരണങ്ങൾ കാരണം നഗരത്തിലെ ഗതാഗത സംവിധാനം ഒരിടത്ത് പോലും തടസ്സമില്ലാതെ സുഗമമായി ഉറപ്പാക്കാൻ സാധിച്ചു എന്നത് ദുബായുടെ പൊതുഗതാഗത രംഗത്തെ മറ്റൊരു വലിയ വിജയമായി മാറി.

Shares:

Related Posts

Breaking News

അ​റേ​ബ്യ​ൻ ട്രാ​വ​ൽ മാ​ർ​ക്ക​റ്റി​ന് (ലോകോത്തര യാ​ത്ര,ടൂ​റി​സം പ്ര​ദ​ർ​ശ​ന മേ​ളക്ക്​) ഇന്ന് ദുബായ് വേ​ൾ​ഡ്​ ട്രേ​ഡ്​ സെ​ന്‍റ​റി​ൽ കൊടിയേറി.

ദുബായ്: മുപ്പത്തിയൊന്നാമത് ആഗോളതല ടൂറിസം, യാത്രാമേളക്ക് ദുബായ് ഉണർന്നു കഴിഞ്ഞു.165 രാ​ജ്യ​ങ്ങ​ളിൽ നിന്നും 2300 ലേ​റെ പ്ര​ദ​ർ​ശ​ക​രും 41,000 സന്ദർശകരും ഈ വര്ഷം അണിനിരക്കുമെന്നാണ് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്. ഇതിന്നായി ‘എം​പ​വ​റി​ങ്​ ഇ​ന്നൊ​വേ​ഷ​ൻ: ട്രാ​ൻ​ഫോ​ർ​മി​ങ്​ ട്രാ​വ​ൽ ത്രൂ ​എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്’ എ​ന്ന തീം ആണ്
THE MEDIA TOC
Gulf

ബ​സ് യാത്രക്ക് പുതിയ കാർഡുമായി (അ​ല്‍ മ​സ​ര്‍ കാ​ര്‍ഡ്) അജ്‌മാൻ എമിറേറ്റ്.

അജ്‌മാൻ - അ​ജ്മാ​നി​ലെ പൊ​തു​ബ​സ് ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ങ്കി​ൽ, അ​ല്ലെ​ങ്കി​ൽ മ​റ്റ് എ​മി​റേ​റ്റു​ക​ളി​ലേ​ക്ക്​ യാ​ത്ര​ചെ​യ്യാ​ൻ ബ​സ് ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ജ്മാ​ന്‍ ട്രാ​ന്‍സ്പോ​ര്‍ട്ട് യാത്രക്കാർക്ക് അ​നു​വ​ദി​ക്കു​ന്ന 'മ​സാ​ർ കാ​ർ​ഡ് 'യാ​ത്രാ​നി​ര​ക്ക് കു​റ​ക്കാ​ൻ സ​ഹാ​യി​ക്കും. ആ​ദ്യ​മാ​യി അ​ജ്മാ​നി​ലെ പൊ​തു ബ​സ് സ​ർ​വീ​സ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​യാ​ലും സ്ഥി​രം ഉ​പ​യോ​ഗി​ക്കു​ന്ന ആ​ളാ​യാ​ലും മ​സാ​ർ
Featured

ഷാര്‍ജയിലെ പ്രധാന മേഖലകളിൽ ഉള്‍റോഡുകള്‍ നിര്‍മ്മിക്കുവാൻ 4.2 കോടി ദിര്‍ഹം അനുവദിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ റോഡുകള്‍ നിര്‍മ്മിക്കാന്‍ 4.2 കോടി ദിര്‍ഹം അനുവദിച്ച് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. അല്‍ റമാഖിയ, അല്‍ സുവൈഹത്ത് എന്നീ പ്രധാന പ്രദേശങ്ങളില്‍ ഉള്‍റോഡുകള്‍ നിര്‍മ്മിക്കാനാണ് തുക
Breaking News

“എ ഹോം ലാൻഡ്​ ഫോർ ഓൾ” ദുബായ് ക്യാമ്പുമായി ജി.ഡി.ആർ.എഫ്​.എ: എല്ലാവിധ താമസ, വിസ പിഴകൾക്കും പരിഹാരം

ദുബായ് - വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ കാമ്പുമായി ദുബൈ ജനറൽ ഡയറക്​ടറേറ്റ്​ ഓഫ്​ റസിഡൻസി ആൻഡ്​ ഫോറിൻ അഫയേഴ്​സ്​ (ജി.ഡി.ആർ.എഫ്​.എ). ‘എ ഹോം ലാൻഡ്​ ഫോർ ഓൾ’ എന്ന്​ പേരിട്ടിരിക്കുന്ന കാമ്പയിനിൽ റെസിഡന്‍റ്​, ടൂറിസ്റ്റ്​, സന്ദർശക വിസക്കാർക്കെല്ലാം പ്രശ്ന പരിഹാരം
Leave a Reply

Your email address will not be published. Required fields are marked *