FeaturedGulf

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് അബൂദബിയിൽ ഔദ്യോഗിക സ്വീകരണം

അബൂദബി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് യു.എ.ഇയിൽ ഔദ്യോഗിക സ്വീകരണം. അബൂദബി വിമാനത്താവളത്തിലെത്തിയ മാക്രോണിനെ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ നേരിട്ടെത്തി സ്വീകരിച്ചു. സ്വീകരണച്ചടങ്ങിന്റെ ഭാഗമായി ഇരു രാജ്യങ്ങളുടെയും ദേശീയഗാനങ്ങൾ ആലപിക്കുകയും ഫ്രഞ്ച് പ്രസിഡന്റിന് ഗാർഡ് ഓഫ് ഓണർ നൽകുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മാക്രോണിന്റെ സന്ദർശനം.

അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ ഉൾപ്പെടെയുള്ള പ്രമുഖരും യു.എ.ഇ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു. ഗൾഫ് പര്യടനത്തിന്റെ ഭാഗമായി കുവൈത്ത് സന്ദർശനം പൂർത്തിയാക്കിയാണ് മാക്രോൺ യു.എ.ഇയിലെത്തിയത്. തുടർന്ന് ബഹ്‌റൈനിലും ഖത്തറിലും സന്ദർശനം നടത്തി ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തും.

Shares:

Related Posts

Featured

ദുബായ് ജൈടെക്സ് മാമാങ്കത്തിന് ഇന്ന് കൊടിയിറങ്ങി.

ദുബായ് - നാലുനാൾ കൊണ്ട് 1.38 ജനലക്ഷം പങ്കെടുത്ത ദുബായ് ജൈടെക്സ് മാമാങ്കത്തിന് ഇന്ന് കൊടിയിറങ്ങി. ജൈടെക്സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തിയതും, വിൽപന നടന്നതും​ ഇത്തവണയാണ് എന്നതാണ് ഇത്തവണത്തെ ജൈടെക്സ് വേറിട്ടതാക്കിയത്. ലോകത്തിന്റെ നാനാഭാഗത്തുനിന്നും പതിനായിരിക്കണക്കിനാളുകളാണ് സാങ്കേതിക വിദ്യയുടെ
Gulf

ഫൈസൽ മാസ്റ്റർക്ക് സ്വീകരണം നൽകി

ദുബായ് - ഹൃസ്വ സന്ദർശനത്തിന്നായി യു.എ.ഇയിലെത്തിയ കൊയിലാണ്ടി ഡോ.ജെ പി ഹയർ എഡ്യൂക്കേഷൻ ആൻഡ് കോച്ചിങ് സെന്റർ ചീഫ് അഡ്വൈസറും, കൈപ്രം ജുമാ മസ്ജിദ് സിക്രട്ടറിയും, സാമൂഹ്യ-വിദ്യാഭ്യാസ പ്രവർത്തകനുമായ ഫൈസൽ ബിൻ അഹ്‌മദ്‌ മാസ്റ്റർക്ക് സുഹൃദ് സംഘം സ്വീകരണം നൽകി. അഡ്വ.മുഹമ്മദ്
Gulf

ആദ്യ ഗ്ലോബൽ മീഡിയ കോൺഗ്രസ് ഈ മാസം 15 മുതൽ 17വരെ അബൂദബിയിൽ

അബൂദബി - അബൂദബി നാഷനൽ എക്സിബിഷൻ സെന്‍റർ(അഡ്നെക്), എമിറേറ്റ്സ് ന്യൂസ് ഏജൻസി(വാം)യുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ആദ്യ ഗ്ലോബൽ മീഡിയ കോൺഗ്രസ് ഈ മാസം 15 മുതൽ 17വരെ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ആഗോള മാധ്യമ മേഖലയിലെ വെല്ലുവിളികൾ ചർച്ച
Business

“പ്രോസ്​പെര”എൻ.ആർ.ഇ സേവിങ്​സ്​ അക്കൗണ്ട് പുറത്തിറക്കി ഫെഡറൽ ബാങ്ക്​

ദുബായ്: പ്രവാസി സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട്​ "പ്രോസ്​പെര" എന്ന പേരിൽ പുതിയ എൻ.ആർ.ഇ സേവിങ്​സ്​ അക്കൗണ്ട് പുറത്തിറക്കി ഫെഡറൽ ബാങ്ക്​. 60 ലക്ഷം രൂപയുടെ കോംപ്ലിമെന്‍ററി ഇൻഷുറൻസ് ആനുകൂല്യങ്ങൾ, എയർപോർട്ട് ലോഞ്ച്, ഡെബിറ്റ് കാർഡ് ഉപയോഗത്തിന് റിവാർഡ് പോയിന്‍റ്​ തുടങ്ങി പ്രവാസികൾക്കായി
Leave a Reply

Your email address will not be published. Required fields are marked *