Breaking NewsFeatured

പിണറായിക്കും റിയാസിനുമെതിരായ വിജിലൻസ് അന്വേഷണം ഒരാഴ്ചത്തേക്ക് തടഞ്ഞ് സുപ്രീം കോടതി

മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ വിജിലൻസ് അന്വേഷണം ഒരാഴ്ചത്തേക്ക് തടഞ്ഞ് സുപ്രീം കോടതി. ദസറ അവധിക്കാലത്ത് അടിയന്തരമായി കേസ് പരിഗണിച്ച പ്രത്യേക ബെഞ്ചാണ് നടപടി സ്വീകരിച്ചത്.

കേസിൽ പ്രാഥമിക അന്വേഷണം നടത്താതെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടതിനെക്കുറിച്ച് സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി വിശദീകരണം തേടി. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകാതിരുന്നതിലും കോടതി വിമർശനം ഉന്നയിച്ചു.

ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അപ്പീൽ പരിഗണിക്കേണ്ടതായിരുന്നുവെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ വിജിലൻസ് കേസെടുക്കാൻ കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ഡിവിഷൻ ബെഞ്ചും ശരിവച്ചതോടെയാണ് മൂന്നുപേരും സുപ്രീം കോടതിയെ സമീപിച്ചത്.

എഫ്‌ഐആർ റദ്ദാക്കണമോ എന്ന കാര്യത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് തീരുമാനമെടുക്കാമെന്നാണ് സുപ്രീം കോടതിയുടെ നിലപാട്.

Shares:

Related Posts

News Kerala/India

ഇന്ന് വിജയദശമി; ആയിരകണക്കിന് കുരുന്നുകള്‍ ആദ്യക്ഷര മധുരം നുകര്‍ന്നു.

കോവിഡ് മഹാമാരിമൂലമുണ്ടായ നീണ്ട ഇടവേളയ്ക്ക് ശേഷം ഇതാദ്യമായാണ് വിദ്യാരംഭ ചടങ്ങുകള്‍ വിപുലമായി നടക്കുന്നത്. സംസ്ഥാനത്തുടനീളം ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പ്രത്യേകം സജ്ജീകരിച്ച സംവിധാനങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ നടന്നതു. ഒന്‍പത് ദിവസം നീണ്ടു നില്‍ക്കുന്ന നവരാത്രി ആഘോഷങ്ങള്‍ വിജയദശമി ദിനത്തിലാണ് അവസാനിക്കുന്നത്. തിന്മയുടെ
Breaking News

എക്‌സാലോജിക്ക് കേസ്: സർക്കാർ സ്വീകരിച്ച നിലപാട് ശരിയെന്ന് സുപ്രീം കോടതി വിധി തെളിയിച്ചെന്ന് രമേശ് ചെന്നിത്തല

എക്‌സാലോജിക്ക് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ അന്വേഷണത്തിൽ സംസ്ഥാന സർക്കാരും ആഭ്യന്തര വകുപ്പും സ്വീകരിച്ച നിലപാട് ശരിയാണെന്ന് സുപ്രീം കോടതി വിധിയിലൂടെ തെളിഞ്ഞതായി രമേശ് ചെന്നിത്തല. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്ത് ലഭിച്ചപ്പോൾ ധൃതിപിടിക്കാതെ പരിശോധിച്ച് നിയമാനുസൃത നടപടികൾ സ്വീകരിക്കാനാണ്
Breaking News

പുതിയ നിയമവ്യവസ്ഥകൾ കുവൈത്തിൽ ഒ​ന്ന​ര ല​ക്ഷ​ത്തി​ലേ​റെ പ്ര​വാ​സി​ക​ള്‍ രാ​ജ്യം വിട്ടു

കു​വൈ​ത്ത് - രാജ്യത്ത് നടപ്പിലാക്കിയ പുതിയ നിയമവ്യവസ്ഥകളും സ്വ​ദേ​ശി​വ​ത്ക​ര​ണവും ​മൂ​ലം കു​വൈ​ത്തി​ല്‍നി​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം 1,78,919 പേ​ർ രാ​ജ്യം വി​ട്ട​താ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ന്‍റെ (പി.​എ.​സി.​ഐ) സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 2021 മ​ധ്യ​ത്തി​ൽ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം 28,97,522 ആ​യി​രു​ന്നു.
Breaking News

3.2 കോ​ടി ദി​ർ​ഹം വി​ല​വ​രു​ന്ന 111 കിലോ ലഹരിമരുന്നുമായി 28 പേർ ദുബായിൽ അറസ്റ്റിൽ

ദുബായ് - രാജ്യത്തിന്റെ സുരക്ഷിതത്വം സംരക്ഷിക്കേണ്ടതിന്റെ ഭാഗമായി വി​വി​ധ ഓ​പ​റേ​ഷ​നു​ക​ളി​ലാ​യി 13.2 കോ​ടി ദി​ർ​ഹം വി​ല​വ​രു​ന്ന 111 കിലോ ലഹരിമരുന്നുമായി 28 പേരെ ദു​ബൈ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മൂ​ന്നു​ സം​ഘ​ങ്ങ​ളെ​യാ​ണ്​ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്. 99 കി​ലോ കാ​പ്​​റ്റ​ഗ​ൺ
Leave a Reply

Your email address will not be published. Required fields are marked *