Breaking NewsNews Kerala/India

എക്‌സാലോജിക്ക് കേസ്: സർക്കാർ സ്വീകരിച്ച നിലപാട് ശരിയെന്ന് സുപ്രീം കോടതി വിധി തെളിയിച്ചെന്ന് രമേശ് ചെന്നിത്തല

എക്‌സാലോജിക്ക് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ അന്വേഷണത്തിൽ സംസ്ഥാന സർക്കാരും ആഭ്യന്തര വകുപ്പും സ്വീകരിച്ച നിലപാട് ശരിയാണെന്ന് സുപ്രീം കോടതി വിധിയിലൂടെ തെളിഞ്ഞതായി രമേശ് ചെന്നിത്തല. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്ത് ലഭിച്ചപ്പോൾ ധൃതിപിടിക്കാതെ പരിശോധിച്ച് നിയമാനുസൃത നടപടികൾ സ്വീകരിക്കാനാണ് സർക്കാർ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചതും ഇതിന്റെ ഭാഗമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. എന്നാൽ, പ്രാഥമിക അന്വേഷണം ഒഴിവാക്കി ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സർക്കാർ നടപ്പാക്കുകയായിരുന്നു.

എഫ്‌ഐആർ റദ്ദാക്കാൻ സുപ്രീം കോടതി നിർദേശം നൽകിയിട്ടില്ലെന്നും വിജിലൻസ് എഫ്‌ഐആർ നിലനിൽക്കുകയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ പരാതിക്കാരന് വാദങ്ങൾ ഉന്നയിക്കാൻ അവസരം നൽകുന്നതിനാണ് അന്വേഷണം ഒരാഴ്ചത്തേക്ക് തടഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കേസിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നതാണ് സർക്കാരിന്റെ നിലപാടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Shares:

Related Posts

Breaking News

ക​സ്റ്റം​സ് നി​കു​തിനിരക്കിൽ ഇ​ള​വു​ന​ൽ​കി ദുബായ് ക​സ്റ്റം​സ്

ദുബായ് - ഈ ​വ​ർ​ഷം ജ​നു​വ​രി മുതൽ വി​ദേ​ശ​ത്തു​നി​ന്ന്​ വാ​ങ്ങു​ന്ന 300 ദി​ർ​ഹ​മി​ൽ കൂ​ടു​ത​ൽ മൂ​ല്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ​ക്ക്​ ഏർപ്പെടുത്തിയ ക​സ്റ്റം​സ് നി​കു​തി ചു​മ​ത്താ​നു​ള്ള തീ​രു​മാ​നം ദുബായ് ക​സ്റ്റം​സ്​ അ​ധി​കൃ​ത​ർ പി​ൻ​വ​ലി​ച്ചു.​ ഇ-​മെ​യി​ൽ വ​ഴി​യാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ൽ അ​റി​യി​പ്പ്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇതുപ്രകാരം മാ​ർ​ച്ച്​ ഒ​ന്നു​മു​ത​ൽ
Breaking News

പ്രവാസി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പുതിയ നിയമം ഉടൻ നടപ്പിലാക്കും

ദുബായ്: ഇന്ത്യൻ എയർലൈനുകൾ ഉടൻ തന്നെ ക്യാബിൻ ബാഗേജ് നിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ തുടങ്ങിയേക്കും. ഈ സാഹചര്യത്തിൽ യുഎഇയിലെ ട്രാവൽ ഏജന്റുമാർ അവ പാലിക്കാൻ ഉപഭോക്താക്കളെ ഉപദേശിക്കണം. കഴിഞ്ഞ ബുധനാഴ്ചയാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി പുതിയ നിയമങ്ങൾ അവതരിപ്പിച്ചത്.
Breaking News

നൈല ഉഷയുടെ പേരിൽ പുത്തൻ സ്വർണാഭരണ കളക്ഷൻ പുറത്തിറക്കി നിഷ്‌ക മൊമെന്റ്‌സ്‌ ജ്വല്ലറി

ദുബായ്: പ്രശസ്ത ചലച്ചിത്ര താരം നൈല ഉഷയുമായി ചേർന്ന് ദുബായിലെ പ്രസ്തജ്വല്ലറി ബ്രാൻഡായ നിഷ്‌ക മൊമെന്റ്‌സ്‌ സ്ത്രീകൾക്കായി നൈല കളക്ഷൻ എന്ന പേരിൽ പുതിയ ശേഖരം പുറത്തിറക്കി. പുതിയ തലമുറയിലെ സ്ത്രീകളുടെ കരുത്തിനും, വ്യക്‌തിത്വത്തിനും ആദരമായിട്ടാണ് നിഷ്ക ഈ കളക്ഷൻ ആവിഷ്കരിച്ചിരിക്കുന്നത്.
Breaking News

ലോകത്തിലെ ഏറ്റവും ശുചിത്വമുള്ള നഗരമായി ദുബായ് വീണ്ടും

ദുബായ് - ജപ്പാനിലെ മോറി മെമോറിയൽ ഫൗണ്ടേഷൻ പുറത്തിറക്കിയ ആഗോള പവർ സിറ്റി ഇൻഡക്സിലാണ്​ ലോകത്തിലെ ഏറ്റവും ശുചിത്വമുള്ള നഗരമായി ദുബായ് ദുബൈ ഒന്നാമതെത്തിയത്​. യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​
Leave a Reply

Your email address will not be published. Required fields are marked *