FeaturedGulf

ദുബായിൽ അഞ്ച് റോഡുകളിൽ വേഗപരിധി മാറുന്നു; നവംബർ 1 മുതൽ പുതിയ നിയന്ത്രണം

ദുബായ്: ദുബായിലെ അഞ്ച് പ്രധാന റോഡുകളിലെ പരമാവധി വേഗപരിധിയിൽ മാറ്റം പ്രഖ്യാപിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർടിഎ) ദുബായ് പൊലീസും. മൂന്ന് റോഡുകളിൽ വേഗപരിധി ഉയർത്തുകയും രണ്ട് റോഡുകളിൽ കുറയ്ക്കുകയും ചെയ്യും. 2026 നവംബർ 1 മുതൽ പുതിയ വേഗപരിധികൾ പ്രാബല്യത്തിൽ വരും.

ദുബായ് ട്രാഫിക് സുരക്ഷാ തന്ത്രത്തിന്റെ ഭാഗമായി, അന്താരാഷ്ട്ര കൺസൾട്ടന്റിന്റെ സഹകരണത്തോടെ നടത്തിയ വിശദമായ സാങ്കേതിക പഠനത്തിന്റെയും റോഡ് സുരക്ഷാ വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് തീരുമാനം. ഗതാഗതം സുഗമമാക്കുക, റോഡ് സുരക്ഷ മെച്ചപ്പെടുത്തുക, റോഡുകളുടെ സവിശേഷതകൾക്ക് അനുയോജ്യമായ വേഗപരിധി ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യം.

വേഗപരിധി ഉയർത്തുന്ന മൂന്ന് റോഡുകൾ

  • അൽ അസായേൽ സ്ട്രീറ്റ്: ഊദ് മേത്ത സ്ട്രീറ്റിനും അൽ മെയ്ദാൻ സ്ട്രീറ്റിനും ഇടയിൽ 60 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി ഉയർത്തും.
  • അൽ മുസ്തഖ്ബൽ സ്ട്രീറ്റ്: ഷെയ്ഖ് റാഷിദ് സ്ട്രീറ്റിനും അൽ മെയ്ദാൻ സ്ട്രീറ്റിനും ഇടയിൽ 60 കിലോമീറ്ററിൽ നിന്ന് 70 കിലോമീറ്ററായി ഉയർത്തും.
  • ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റ്: ഷെയ്ഖ് സായിദ് റോഡിനും അൽ ഖൈൽ റോഡിനും ഇടയിൽ 60 കിലോമീറ്ററിൽ നിന്ന് 70 കിലോമീറ്ററായി ഉയർത്തും.

വേഗപരിധി കുറയ്ക്കുന്ന രണ്ട് റോഡുകൾ

  • അൽ റിബാത്ത് സ്ട്രീറ്റ്: മറാക്കേഷ് സ്ട്രീറ്റിനും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും ഇടയിൽ 100 കിലോമീറ്ററിൽ നിന്ന് 90 കിലോമീറ്ററായി കുറയ്ക്കും.
  • ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സ്ട്രീറ്റ്: സെക്കൻഡ് ഡിസംബർ സ്ട്രീറ്റിനും ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റിനും ഇടയിൽ 80 കിലോമീറ്ററിൽ നിന്ന് 70 കിലോമീറ്ററായി കുറയ്ക്കും.

പുതിയ വേഗപരിധി അറിയാൻ ശ്രദ്ധിക്കുക

റോഡുകളുടെ രൂപകൽപ്പന, ഗതാഗതത്തിന്റെ അളവ്, നഗരവികസനം, വാഹനങ്ങളുടെ യഥാർഥ വേഗം, കാൽനടയാത്രക്കാരുടെ സാന്നിധ്യം തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാണ് വേഗപരിധി നിശ്ചയിക്കുന്നതെന്ന് ആർടിഎ വ്യക്തമാക്കി.

പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനായി ബന്ധപ്പെട്ട റോഡുകളിൽ വേഗപരിധി സൂചിപ്പിക്കുന്ന ബോർഡുകൾ മാറ്റിസ്ഥാപിക്കും. പുതിയ പരിധികൾക്ക് അനുസൃതമായി സ്പീഡ് ക്യാമറകളും പുനഃക്രമീകരിക്കും.

നവംബർ 1 മുതൽ വാഹനമോടിക്കുന്നവർ പുതുക്കിയ വേഗപരിധികൾ പാലിക്കണമെന്നും റോഡുകളിലെ പുതിയ സൂചനാബോർഡുകൾ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.

Shares:

Related Posts

Breaking News

ശൈ​ഖ്​ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൾ ശൈ​ഖ മ​ഹ്​​റ വി​വാ​ഹി​ത​യാ​കുന്നു

ദുബായ് - യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദുബായ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ മ​ക​ൾ ശൈ​ഖ മ​ഹ്​​റ ബി​ൻ​ത്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം വി​വാ​ഹി​ത​യാകാനൊരുങ്ങുന്നു. ബി​സി​ന​സു​കാ​ര​നും സം​രം​ഭ​ക​നു​മാ​യ ശൈ​ഖ്​ മാ​ന ബി​ൻ മു​ഹ​മ്മ​ദ്​
Gulf

എ.കെ.എം.ജി എമിറേറ്റ്സ് ഇരുപതാം വാർഷികാഘോഷം: ശശിതരൂർ മുഖ്യാതിഥി

ദുബായ് - യുഎഇയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ എകെഎംജി എമിറേറ്റ്സിന്‍റെ ഇരുപതാം വാ‍ർഷികാഘോഷം മെയ് 14 ന് അജ്മാനില്‍ നടക്കും. ശശി തരൂർ എം പി സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അജ്മാന്‍ (മുന്‍ കെമ്പിന്‍സ്കി) ഹോട്ടലിലാണ് ഐഷറീന്‍ എന്നുപേരിട്ടിരിക്കുന്ന
Breaking News

യു.ഡബ്‌ള്യു.ആര്‍ സ്റ്റാര്‍ലിങ്ക് ഫസ്റ്റ് ലെഗോ ലീഗ് യുഎഇ ദേശീയ ജേതാക്കള്‍

ദുബായ് - യുണീക് വേള്‍ഡ് റോബോട്ടിക്‌സില്‍ നിന്നുള്ള ടീം യു.ഡബ്‌ള്യു.ആര്‍ സ്റ്റാര്‍ലിങ്ക് 'ഫസ്റ്റ് ലെഗോ ലീഗ് (എഫ്എല്‍എല്‍) യുഎഇ നാഷണല്‍സ് 2023' ജേതാക്കളായി. മൂന്നു മേഖലകളിലായി 200ലധികം പങ്കാളിത്ത ടീമുകളില്‍ നിന്നും പ്രശസ്തമായ ചാമ്പ്യന്‍സ് അവാര്‍ഡ് ഉള്‍പ്പെടെ യു.ഡബ്‌ള്യു.ആര്‍ 7 പുരസ്‌കാരങ്ങള്‍
Featured

ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ ദുബായ് സ്പോർട്സ് കൗൺസിൽ സന്ദർശിച്ചു

ദുബായ് - പിതുതായി തന്റെ അതീനതയിൽ ആരംഭിച്ച രണ്ട് ടെന്നിസ് സെന്‍ററുകളുടെ ഭാഗമായാണ് ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ ദുബൈ സ്പോർട്സ് കൗൺസിൽ സന്ദർശിച്ചത്. ജുമൈറ ലേക് ടവർ, മൻഖൂൽ എന്നിവിടങ്ങളിലാണ് സാനിയയുടെയും ഭർത്താവ് പാകിസ്താൻ ക്രിക്കറ്റ് താരം ഷൊഐബ്
Leave a Reply

Your email address will not be published. Required fields are marked *