FeaturedGulf

ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ ദുബായ് സ്പോർട്സ് കൗൺസിൽ സന്ദർശിച്ചു

ദുബായ് – പിതുതായി തന്റെ അതീനതയിൽ ആരംഭിച്ച രണ്ട് ടെന്നിസ് സെന്‍ററുകളുടെ ഭാഗമായാണ് ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ ദുബൈ സ്പോർട്സ് കൗൺസിൽ സന്ദർശിച്ചത്. ജുമൈറ ലേക് ടവർ, മൻഖൂൽ എന്നിവിടങ്ങളിലാണ് സാനിയയുടെയും ഭർത്താവ് പാകിസ്താൻ ക്രിക്കറ്റ് താരം ഷൊഐബ് മാലിക്കിന്‍റെയും ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയുടെയും മേൽനോട്ടത്തിൽ രണ്ട് ടെന്നിസ് സെന്‍ററുകൾ തുറന്നത്.

ഉയർന്ന ജീവിത നിലവാരവും സമാധാന അന്തരീക്ഷവുമാണ് ദുബായിൽ അക്കാദമി തുറക്കാൻ തന്നെ പ്രേരിപ്പിച്ചത്, ഒപ്പം ഇത്തരം അക്കാദമികളുടെ എണ്ണം വർധിപ്പിക്കുവാനും ആഗ്രഹിക്കുന്നു. ദുബായിലും യു.എ.ഇയുടെ മറ്റ് ഭാഗങ്ങളിലും ഇനിയും അത്യാദൂനിക സൗകര്യങ്ങളോടുകൂടിയ ടെന്നീസ് സെന്‍ററുകൾ സ്ഥാപിക്കുക എന്നതാണ് തന്റെ ലക്ഷ്യം.

മികച്ച നിലവാരത്തിൽ രൂപകൽപ്പന ചെയ്ത അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത കാരണം താമസിക്കാനും നിക്ഷേപം നടത്താനുമുള്ള ഏറ്റവും നല്ല സ്ഥലമാണ് ദുബായ് എന്ന് സാനിയ പറഞ്ഞു. വിവിധ രാജ്യങ്ങളിൽ അക്കാദമികൾ തുടങ്ങാൻ നിരവധി ഓഫറുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇത് എനിക്ക് ബിസിനസ്സ് മാത്രമല്ലെനും അവർ കൂട്ടിച്ചേർത്തു.

ദുബൈ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ സഈദ് ഹരബ്, അസിസ്റ്റന്‍റ് സെക്രട്ടറി ജനറൽ നാസർ അമാൻ അൽ റഹ്മാ എന്നിവർ ചേർന്ന് സാനിയയെ സ്വീകരിച്ചു. കായിക മേഖലയുടെ വികസനത്തിന് എങ്ങിനെയെല്ലാം സഹകരിക്കാമെന്ന് ഇരുവരും ചർച്ച ചെയ്തു.

Shares:

Related Posts

Breaking News

നീതി, സ്നേഹം, സമാധാനം: ലോകത്തിലെ ഏറ്റവും വലിയ ഉച്ചകോടി 2025 ഏപ്രിൽ 12, 13 തിയതികളിൽ ദുബായ് എക്സ്പോ സിറ്റിയിൽ

ദുബായ്: അന്താരാഷ്ട്ര സമാധാന പാലനവുമായി ബന്ധപ്പെട്ട് ലോകമെമ്പാടുമുള്ള 2,800ലധികം പേരെ സ്വാഗതം ചെയ്ത് ലോകത്തിലെ ഏറ്റവും വലിയ ഉച്ചകോടിക്ക് ദുബായ് 2025 ഏപ്രിൽ 12, 13 തിയതികളിൽ ദുബായ് എക്സ്പോ സിറ്റി ആതിഥേയത്വം വഹിക്കും. നീതിയിലും സ്നേഹത്തിലും സമാധാനത്തിലും ഊന്നൽ നൽകുന്ന
Breaking News

പ്രവാസി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പുതിയ നിയമം ഉടൻ നടപ്പിലാക്കും

ദുബായ്: ഇന്ത്യൻ എയർലൈനുകൾ ഉടൻ തന്നെ ക്യാബിൻ ബാഗേജ് നിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ തുടങ്ങിയേക്കും. ഈ സാഹചര്യത്തിൽ യുഎഇയിലെ ട്രാവൽ ഏജന്റുമാർ അവ പാലിക്കാൻ ഉപഭോക്താക്കളെ ഉപദേശിക്കണം. കഴിഞ്ഞ ബുധനാഴ്ചയാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി പുതിയ നിയമങ്ങൾ അവതരിപ്പിച്ചത്.
Featured

ലൈംഗികാതിക്ര പരാതി; മുകേഷിനതിരെ നടി രഹസ്യമൊഴി നൽകി

കൊച്ചി: നടനും എംഎൽയുമായ എം മുകേഷിനതിരെ ലൈം​ഗികാരോപണ പരാതി ഉന്നയിച്ച നടി രഹസ്യമൊഴി നൽകി. തെളിവ് സഹിതം വിശദീകരിച്ചാണ് നടി മൊഴി നൽകിയത്. പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്നും നടി പറഞ്ഞു. ഇന്ന് മുകേഷിനെതിരെ മാത്രമാണ് നടി മൊഴി നൽകിയത്.വരും ദിവസങ്ങളിൽ ആരോപണം ഉന്നയിച്ച
Gulf

റാസൽഖൈമയിലെ അധ്യാപകർക്ക് ഗോൾഡൻ വിസ

റാ​സ​ല്‍ഖൈ​മ: അ​ധ്യാ​പ​ക​ര്‍ക്ക് ഗോ​ള്‍ഡ​ന്‍ വി​സ പ്ര​ഖ്യാ​പി​ച്ച് റാ​സ​ല്‍ഖൈ​മ ഡി​പ്പാ​ര്‍ട്ട്മെ​ന്‍റ് ഓ​ഫ് നോ​ള​ജ് (റാ​ക് ഡി ഒ ​കെ). വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ഉ​ന്ന​ത പ​ദ​വി​ക​ള്‍ അ​ല​ങ്ക​രി​ക്കു​ന്ന​വ​രെ​യും മി​ക​ച്ച സേ​വ​നം ചെ​യ്യു​ന്ന​വ​രെ​യും രാ​ജ്യ​ത്ത് നി​ല​നി​ര്‍ത്തു​ക​യും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ നേ​തൃ​ത​ല​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ലോ​ക പ്ര​തി​ഭ​ക​ളെ യു എ
Leave a Reply

Your email address will not be published. Required fields are marked *