GulfUAE

പട്ടാമ്പി ദേശോത്സവം 13ന്; വി.കെ ശ്രീകണ്ഠന്‍, എംപി, മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ വിശിഷ്ടാതിഥികള്‍

ദുബായ് – പട്ടാമ്പി നിവാസികളുടെ കൂട്ടായ്മയായ ഇമാറാത്ത് പട്ടാമ്പിയുടെ നാലാമത് ഫാമിലി ഗ്രാന്‍ഡ് ഫെസ്റ്റ് ‘പട്ടാമ്പി ദേശോത്സവം’ നവംബര്‍ 13ന് ഞായറാഴ്ച ദുബായ് മംസര്‍ ഏരിയയിലെ അല്‍ ഷബാബ് അല്‍ അറബി ഡോമില്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാലക്കാട് എംപി വി.കെ ശ്രീകണ്ഠന്‍, പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ഇവരെ കൂടാതെ, വിവിധ മേഖലകളിലെ പ്രമുഖരായ നഞ്ചിയമ്മ (ദേശീയ അവാര്‍ഡ് ജേതാവ്), മാളവിക ശ്രീനാഥ് (ചലച്ചിത്ര നടി), ഉമാ പ്രേമന്‍ (സാമൂഹിക പ്രവര്‍ത്തക), സനീഷ് നമ്പ്യാര്‍ (മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍), അബ്ദുള്‍ സലാഹ് (അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്), അഷ്‌റഫ് താമരശ്ശേരി, (സാമൂഹിക പ്രവര്‍ത്തകന്‍), അഡ്വ. വൈ.എ റഹീം (ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ്), ഡോ. ഷാനിദ് (ജെബിഎസ് ഗ്രൂപ്) എന്നിവരെ ചടങ്ങില്‍ ആദരിക്കും.

സാംസ്‌കാരിക ഘോഷയാത്രയോടു കൂടി പരിപാടികള്‍ ആരംഭിക്കും. വള്ളുവനാടന്‍ സദ്യയുമുണ്ടാകും. പഞ്ചവാദ്യം, ശിങ്കാരി മേളം, ഗാനമേള, നൃത്തനൃത്യങ്ങള്‍, മിമിക്‌സ് പരേഡ് തുടങ്ങിയ കലാപരിപാടികളും അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഇമാറാത്ത് പട്ടാമ്പി പ്രസിഡന്റ് രാമകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി നവാസ് പരുവാരത്ത്, ട്രഷറര്‍ ജസീര്‍ പേരേത്ത്, പ്രോഗാം കോഓര്‍ഡിനേറ്റര്‍ അഷ്‌കര്‍, ഉപദേശക സമിതിയംഗം ബഷീര്‍ ബെല്ലോ (ബെല്ലോ ഗ്രൂപ്), അലീന ബിജു (ജെബിഎസ് ഗ്രൂപ്), മുനീര്‍ (ഫ്രൈഡേ ഫുഡ്‌സ്) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

പട്ടാമ്പി ദേശോല്‍സവം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 054 3407143 (അസ്‌കര്‍), 055 7660430 (ഷഫീഖ്), 052 5162913 (നവാസ്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Shares:

Related Posts

Bahrain

സിംഗപ്പൂരും ബഹ്​റൈനും നിയമരംഗത്ത്​ കൈകോർക്കാൻ ഒരുങ്ങുന്നു

മനാമ - നിലവിലെ ആഭ്യന്തരനി​യ​മ​മേ​ഖ​ല​യി​ൽ നിന്നും വ്യത്യസ്തമായി വ്യാ​പാ​ര സം​ബ​ന്ധ​മാ​യ കേ​സു​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​ന്​ അ​ന്താ​രാ​ഷ്​​ട്ര വ്യാ​പാ​ര കോ​ട​തി സ്ഥാ​പി​ക്കാ​നാ​ണ്​ ധാ​ര​ണയുമായി ബ​ഹ്​​റൈ​നും സിം​ഗ​പ്പൂ​രും ത​മ്മി​ൽ സ​ഹ​ക​രി​ക്കു​ന്ന​തി​ന്​ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. സു​പ്രീം ജു​ഡീ​ഷ്യ​ൽ കൗ​ൺ​സി​ൽ വൈ​സ്​ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ അ​ലി
Featured

പുതു ചരിത്രം കുറിക്കാൻ “റാശിദ്​ റോവർ” ഒരുങ്ങിക്കഴിഞ്ഞു.

ദുബായ് - യു.​എ.​ഇ​യു​​ടെ ചാ​ന്ദ്ര​ദൗ​ത്യ​മാ​യ റാശിദ്​​ റോ​വ​ർ ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യകഴിഞ്ഞതായി ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം. വികക്ഷേപണത്തിന്നു ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ളും വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. അതുകൊണ്ടു തന്നെ ച​ന്ദ്ര​നി​ലെ​ത്തു​ന്ന ആ​ദ്യ
Breaking News

കനത്ത മഴ മൂലമുണ്ടായ ഒഴുക്കിൽപ്പെട്ട്​ സൗദി അബഹയിൽ ഒരാൾ മരിച്ചു

അബഹ - സൗദി അറേബ്യയിലെ കനത്ത മഴയെ തുടർന്നുണ്ടായ ഒഴുക്കിൽപ്പെട്ട് അസീർ പ്രവിശ്യയിലെ മജാറദയിൽ ഒരാൾ മരിച്ചു. വാദി ജരിയയിലാണ്​​ സംഭവം. രണ്ട്​ പേരാണ്​ പ്രദേശത്ത്​​ സംഭവസ്ഥലത്തുണ്ടായിരുന്നത് ഇതിലൊരാളാണ്​ മരിച്ചത്​​. വിവരമറിഞ്ഞ്​​ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഘമാണ്​​ രണ്ട്​ പേരെ പുറത്തെടുത്തത്​.
Business

ദുബായ് മുഹൈസിനയിൽ പുതിയ ഹൈപ്പർസ്റ്റോറുമായി മാർക്ക് ആൻഡ് സേവ്; യു.എ.ഇയിൽ 10മത്തെ ശാഖ

ദുബായ്: ജി.സി.സിയിൽ അതിവേഗം വളരുന്ന വാല്യൂ ഹൈപ്പർസ്റ്റോർ ശൃംഖലകളിലൊന്നായ മാർക്ക് ആൻഡ് സേവ് ദുബായ് മുഹൈസിനയിൽ പുതിയ ഹൈപ്പർസ്റ്റോർ തുറക്കുന്നു. മേയ് 11 തിങ്കളാഴ്ചയാണ് പുതിയ സ്റ്റോറിന്റെ ഉദ്ഘാടനം. ജി.സി.സിയിലെ 23-ാമത്തെയും യു.എ.ഇയിലെ 10-ാമത്തെയും സ്റ്റോറായ ഇത്, ബ്രാൻഡിന്റെ മേഖലാ വികസന
Leave a Reply

Your email address will not be published. Required fields are marked *