BusinessNews Kerala/India

സ്വർണവിലയിൽ വൻ തകർച്ച; കേരളത്തിൽ പവന് നേരിയ വർധന, വിപണിയിൽ അനിശ്ചിതത്വം

കൊച്ചി: രാജ്യാന്തര വിപണിയിൽ സ്വർണവില കുത്തനെ ഇടിഞ്ഞിട്ടും കേരളത്തിൽ സ്വർണവിലയിൽ നേരിയ വർധന. ഗ്രാമിന് 10 രൂപ ഉയർന്ന് 13,070 രൂപയും പവന് 80 രൂപ വർധിച്ച് 1,04,560 രൂപയുമായി. 18 കാരറ്റ് സ്വർണവില ഗ്രാമിന് 10,695 രൂപയാണ്. വെള്ളിവിലയിൽ മാറ്റമില്ല; ഗ്രാമിന് 220 രൂപ.

രാജ്യാന്തര വിപണിയിൽ സെപ്റ്റംബർ 23ന് ഔൺസിന് 4,371 ഡോളറായിരുന്ന സ്വർണവില ഇപ്പോൾ 3,995 ഡോളറിനടുത്തേക്ക് താഴ്ന്നു. ഒരുഘട്ടത്തിൽ 3,978 ഡോളർ വരെയുമെത്തി. രാജ്യാന്തരവില താഴുമ്പോഴും കേരളത്തിൽ വില ഉയർന്നത് വിപണിയിൽ ശ്രദ്ധേയമായി.

ക്രൂഡോയിൽ വിലയിലെ കുതിപ്പ്, യുഎസ് ഡോളർ സൂചികയിലെയും ബോണ്ട് യീൽഡിലെയും മുന്നേറ്റം എന്നിവയാണ് സ്വർണവിലയെ സമ്മർദത്തിലാക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷസാധ്യതകൾക്കിടെ ബ്രെന്റ് ക്രൂഡ് വില 117 ഡോളറിനടുത്തെത്തിയതും വിപണിയെ സ്വാധീനിച്ചു. പണപ്പെരുപ്പവും പലിശനിരക്കും ഉയരുമെന്ന ആശങ്കകൾ സ്വർണ നിക്ഷേപത്തെയും ബാധിക്കുന്നുണ്ട്.

വിൽപ്പന സമ്മർദം തുടർന്നാൽ രാജ്യാന്തര സ്വർണവില ഔൺസിന് 3,930–3,940 ഡോളറിലേക്ക് താഴാമെന്നാണ് ചില വിശകലന വിദഗ്ധരുടെ വിലയിരുത്തൽ. അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ പവൻവിലയിൽ 1,000 രൂപയിലധികം കുറവുണ്ടാകാൻ സാധ്യതയുണ്ട്. മറുവശത്ത്, യുദ്ധസാഹചര്യങ്ങൾ ശമിക്കുകയും എണ്ണവില താഴുകയും ചെയ്താൽ സ്വർണവില തിരിച്ചുകയറാനും സാധ്യതയുണ്ട്.

2026 ജനുവരിയിൽ രാജ്യാന്തര സ്വർണവില ഔൺസിന് 5,608.35 ഡോളറിലെത്തിയിരുന്നു. അന്നത്തെ കേരളത്തിലെ പവൻവില 1,31,160 രൂപയായിരുന്നു. ഇപ്പോഴത്തെ വിലയിടിവ് ആഭരണം വാങ്ങാൻ ഒരുങ്ങുന്നവർക്ക് ആശ്വാസമാകുമ്പോൾ, സ്വർണത്തിൽ നിക്ഷേപിച്ചവർക്കും സ്വർണം വിറ്റ് അടിയന്തര ആവശ്യങ്ങൾ നിറവേറ്റാൻ ഉദ്ദേശിക്കുന്നവർക്കും തിരിച്ചടിയാണ്.

Shares:

Related Posts

Breaking News

ഇന്ത്യയിൽ വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ച് എണ്ണകമ്പനികൾ

ന്യൂഡൽഹി: നിലവിലെ വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ച് എണ്ണകമ്പനികൾ. നിലവിലെ 19 കിലോ ഗ്രാം സിലിണ്ടറിന് 70.5 രൂപയാണ് എണ്ണകമ്പനികൾ കുറച്ചത്. എന്നാൽ ഇപ്പോൾ വാണിജ്യ പാചകവാതകത്തിന്റെ വില തുടർച്ചയായി കുറക്കുകയാണ് കമ്പനികൾ. അതേസമയം, ഗാർഹിക പാചകവാതകത്തിന്റെ വിലയിൽ മാറ്റം
Business

ദി ബ്ലൂമിങ്ടൺ അക്കാദമിയുടെ പത്താം വാർഷികം; മുഖ്യാതിഥിയായി യു.എ.ഇയിലെ ബ്രിട്ടീഷ് സ്ഥാനപതി

അജ്മാൻ: അജ്മാനിലെ ബ്രിട്ടീഷ് വിദ്യാലയമായ ‘ദി ബ്ലൂമിങ്ടൺ അക്കാദമി’ പത്താം വാർഷികം ആഘോഷിച്ചു. യുഎഇയിലെ ബ്രിട്ടീഷ് സ്ഥാനപതി എഡ്വേർഡ് ഹോബർട്ട് മുഖ്യാതിഥിയായി പങ്കെടുത്തു. അംബാസഡറും നോർത്ത് പോയന്‍റ് എഡുക്കേഷൻ ചെയർമാൻ ലാൻസൺ ലാസറും ചേർന്ന് ശിലാഫലകം അനാച്ഛാദനം ചെയ്യുകയും വൃക്ഷത്തൈ നടുകയും
Breaking News

രാഹുൽ ഗാന്ധിയുടെ ഫോണും നെറ്റും ബി.എസ്.എൻ.എൽ വിച്ഛേദിച്ചു

മാനഷ്ടക്കേസിൽ സൂറത്ത് കോടതി ശിക്ഷിച്ചതിനെ തുടർന്ന് എം പി സ്ഥാനം നഷ്ടമായ രാഹുൽ ഗാന്ധിയുടെ വയനാട് കല്പറ്റയിലെ സൗജന്യ ഫോണും ഇന്റ്ർനെറ്റ് കണക്ഷനും ബി. എസ്. എൻ. എൽ ഇന്നലെ വൈകിട്ടോടെ വിച്ഛേദിച്ചു. എം പിമാർക്ക് ലഭിക്കുന്ന ഫോണും നെറ്റും കട്ടുചെയ്തത്
Leave a Reply

Your email address will not be published. Required fields are marked *