ഷാർജ – ഷാർജയിലെ ടൂറിസ്റ്റുകളുടെയും സാധാരണക്കാരുടെയും യാത്രസൗകര്യം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ഷാർജ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ആർ.ടി.എ) നടത്തുന്ന സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഷാർജയിലെ ബസുകളിൽ ഇനിമുതൽ സൗജന്യ വൈഫൈ ഏർപ്പെടുത്തി. ഇതിന്നായി ഉപഭോക്താക്കൾക്ക് യൂസർ നെയിമോ പാസ്വേഡോ ഇ-മെയിലോ മൊബൈൽ നമ്പറോ നൽകാതെ ഈ സംവിധാനം ഉപയോഗിക്കാം. നിലവിൽ ദുബായിൽ നിന്ന് ഷാർജയിലേക്കും അബൂദബിയിലേക്കുമുള്ള ഇന്റർസിറ്റി സർവിസുകളിലാണ് സൗജന്യ വൈഫൈ സൗകര്യമുള്ളത്. എന്നാൽ അബൂദബിയിലെ എല്ലാ പ്രധാന ബസ് സ്റ്റേഷനുകളിലും വൈഫൈ ലഭ്യമാക്കിയിരുന്നു. ഇന്റർസിറ്റി ബസുകൾ ദിവസവും 15 പ്രധാന റൂട്ടുകളിലാണ് സർവിസ് നടത്തുന്നത്.