Breaking News Featured Gulf UAE

പു​തു​വ​ര്‍ഷത്തിൽ ഇ​ര​ട്ട ഗി​ന്ന​സ് റെക്കോർഡ് ലക്ഷ്യവെച്ച്‌ റാ​സ​ല്‍ഖൈ​മ ടൂ​റി​സം ഡെ​വ​ല​പ്പ്മെ​ന്‍റ് അ​തോ​റി​റ്റി

Written by themediatoc

റാ​സ​ല്‍ഖൈ​മ – ഇത്തവണ ര​ണ്ട് ഗി​ന്ന​സ് നേ​ട്ട​ത്തോ​ടെ പു​തു​വ​ര്‍ഷ​ത്തെ വ​ര​വേ​ല്‍ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളി​ലാ​ണ് റാ​സ​ല്‍ഖൈ​മ​യെ​ന്ന് റാ​ക് ടൂ​റി​സം ഡെ​വ​ല​പ്പ്മെ​ന്‍റ് അ​തോ​റി​റ്റി (റാ​ക്ടി.​ഡി.​എ) സി.​ഇ.​ഒ റാ​ക്കി ഫി​ലി​പ്സ്. അ​ല്‍ മ​ര്‍ജാ​ന്‍ ഐ​ല​ന്‍റി​നും അ​ല്‍ഹം​റ വി​ല്ലേ​ജി​നും ഇ​ട​യി​ല്‍ ക​ട​ല്‍ തീ​ര​ത്ത് 12 മി​നി​റ്റ് ദൈ​ര്‍ഘ്യ​മു​ള്ള വെ​ടി​ക്കെ​ട്ടാ​ണ് ഒ​രു​ക്കു​ന്ന​ത്. ഡി​സം​ബ​ര്‍ 31ന് ​ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ല്‍ പു​തു​വ​ര്‍ഷ ദി​നം പു​ല​ർ​ച്ച ര​ണ്ടു വ​രെ നീ​ളു​ന്ന​താ​കും മ​ര്‍ജാ​ന്‍ ദ്വീ​പി​ലെ പു​തു​വ​ര്‍ഷ വ​ര​വേ​ല്‍പ്.

വെടിക്കെട്ട് നടത്താൻ ഉ​പ​യോ​ഗി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ഡ്രോ​ണു​ക​ള്‍ക്കൊ​പ്പം ആ​കാ​ശ​ത്തു​നി​ന്ന് പെ​യ്തി​റ​ങ്ങു​ന്ന വ​ര്‍ണ കാ​ഴ്ച​ക​ളു​മാ​കും വെ​ടി​ക്കെ​ട്ടി​ന്‍റെ ക്ളൈമാക്സ്. കൂ​ടു​ത​ല്‍ സ​ന്ദ​ര്‍ശ​ക​രെ ഉ​ള്‍ക്കൊ​ള്ളാ​ൻ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തു​ന്നു​ണ്ട്. മു​ന്‍ വ​ര്‍ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളും പ്രാ​ധാ​ന്യ​മേ​റു​ന്ന​തു​മാ​കും ഇ​ക്കു​റി റാ​സ​ല്‍ഖൈ​മ​യി​ലെ പു​തു​വ​ര്‍ഷ ആ​ഘോ​ഷം.

യു.​എ.​ഇ​യി​ലെ മി​ക​ച്ച ക​ലാ​കാ​ര​ന്മാ​രു​ടെ​യും അ​വ​താ​ര​ക​രു​ടെ​യും സാ​ന്നി​ധ്യ​വും പ്ര​ക​ട​ന​ങ്ങ​ളും സ​ന്ദ​ര്‍ശ​ക​രി​ല്‍ ആ​വേ​ശം നി​റ​ക്കു​ന്ന​താ​കു​മെ​ന്നും റാ​ക്കി ഫി​ലി​പ്സ് വ്യ​ക്ത​മാ​ക്കി. 2019 മു​ത​ല്‍ റാ​ക് അ​ല്‍ മ​ര്‍ജാ​ന്‍ ഐ​ല​ന്‍റി​ല്‍ ന​ട​ക്കു​ന്ന പു​തു​വ​ര്‍ഷാ​ഘോ​ഷ​ത്തി​ല്‍ ഒ​രു​ക്കു​ന്ന ക​രി​മ​രു​ന്ന് പ്ര​യോ​ഗം ഗി​ന്ന​സ് റെ​ക്കോ​ഡു​മാ​യി​രു​ന്നു.

About the author

themediatoc

Leave a Comment