Breaking News Gulf Sports UAE

ഷാ​ർ​ജ ലേ​ബ​ർ സ്പോ​ർ​ട്സ് ടൂ​ർ​ണ​മെ​ന്‍റ് 2023 ജ​നു​വ​രി ഏ​ഴു​മു​ത​ൽ

Written by themediatoc

ഷാ​ർ​ജ – ഷാ​ർ​ജ​യി​ലെ ലേ​ബ​ർ സ്റ്റാ​ൻ​ഡേ​ർ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് അ​തോ​റി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ഷാ​ർ​ജ ലേ​ബ​ർ സ്പോ​ർ​ട്സ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ആ​റാം പ​തി​പ്പിന് 2023​ ജ​നു​വ​രി 7 മു​ത​ൽ മാ​ർ​ച്ച് 18 വ​രെ ഷാർജ വേദിയാകും. വ്യത്യസ്ത മത്സരങ്ങളിൽ 140 ടീ​മു​ക​ളി​ലാ​യി ഏ​ക​ദേ​ശം 1,500 അത്‌ലറ്റുകൾ പ​ങ്കെ​ടു​ക്കും. ഷാ​ർ​ജ​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ പ്രോ​ത്സാ​ഹ​ന​മേ​കാ​നും അ​വ​രു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ ടൂ​ർ​ണ​മെ​ന്‍റ്​ സം​ഘ​ടി​പ്പി​ന്നത്.

ഷാ​ർ​ജ വി​മാ​ന​ത്താ​വ​ള​ത്തി​ന് എ​തി​ർ​വ​ശ​ത്തു​ള്ള ഷാ​ർ​ജ നാ​ഷ​ന​ൽ പാ​ർ​ക്കി​ലെ മൈ​താ​ന​ങ്ങ​ളി​ൽ എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കീ​ട്ട് 5.30 വ​രെ​യാ​ണ്​ മ​ത്സ​രങ്ങൾ അരങ്ങേറുക. വ്യത്യസ്ത അ​ഞ്ച് കാ​യി​ക​യി​ന​ങ്ങ​ളി​ലാ​യി 140 ലേ​ബ​ർ ടീ​മു​ക​ൾ ഏ​റ്റു​മു​ട്ടും. ഫുട്ബാളിൽ 40 ടീമും, ​ക്രി​ക്ക​റ്റ്​ 35 ടീമും, ബാ​സ്ക​റ്റ്​ ബാ​ൾ 25 ടീമും, വോ​ളി​ബാ​ൾ 20 ടീമും, ഹോ​ക്കി 20 ടീ​മു​ക​ളും മ​ത്സ​രി​ക്കും. വിവിധങ്ങളായ ഗ്രൂ​പ്പാ​യി തി​രി​ഞ്ഞാ​യി​രി​ക്കും മ​ത്സ​രം നടക്കുക. വി​ജ​യി​ക​ൾ​ക്ക് 200,000 ദി​ർ​ഹ​മി​ന്‍റെ കാ​ഷ് പ്രൈ​സു​ക​ളും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും.

ഷാർജയിൽ നടന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ എ​ൽ.​എ​സ്.​ഡി.​എ ചെ​യ​ർ​മാ​ൻ സാ​ലിം യൂ​സ​ഫ് അ​ൽ ഖ​സീ​ർ, ഷാ​ർ​ജ സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ലെ കാ​യി​ക വി​ദ​ഗ്ധ​ൻ സ​യീ​ദ് അ​ൽ അ​ജി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

About the author

themediatoc

Leave a Comment