ഷാർജ – പരിശുദ്ധ റമദാന് മുന്നോടിയായി ഷാർജയിൽ 15 പള്ളികൾ കൂടി തുറന്നു. ഷാർജയുടെ വിവിധ ഭാഗങ്ങളിലായി പല വലുപ്പത്തിലും രൂപത്തിലുമാണ് പള്ളികൾ തുറന്നത്. എന്നാൽ അവസാന മിനുക്കു പണികൾ കൂടി നടന്നുകൊണ്ടിരിക്കുന്ന അഞ്ച് പള്ളികൾ കൂടി റമദാൻ അവസാനിക്കുന്നതിന് മുമ്പ് തുറക്കുമെന്ന് അധികൃതർ അറിയിച്ചു. നിലവിലെ എമിറേറ്റിലെ ജനസംഖ്യ ക്രമാതീതമായി വർധിച്ച സാഹചര്യത്തിലാണ് ഇത്തരത്തിൽ പള്ളികളുടെ എണ്ണവും വർധിപ്പിക്കുന്നത്. റമദാനിൽ പള്ളികളിലെത്തുന്നവരുടെ എണ്ണം വർധിക്കുന്നത് മുന്നിൽകണ്ടാണ് റമദാൻ തുടങ്ങുന്നതിന് മുമ്പുതന്നെ 15 പള്ളികൾ തുറന്നത്. നിലവിലെ പള്ളികൾ വലുതാക്കാനും പദ്ധതിയുണ്ട്. പള്ളികളുടെ ശുചിത്വം ഉറപ്പാക്കാൻ അധികൃതർ പരിശോധന നടത്തും. കൂടുതൽ പള്ളികൾ നിർമിക്കാൻ ഷാർജ ഇസ്ലാമിക കാര്യ വകുപ്പ് ആലോചിക്കുന്നതായും അധികൃതർ വ്യക്തമാക്കി.
You may also like
നൂതന യാത്രാരേഖാ മാനേജ്മെന്റിന്റെ മാതൃകകൾ പഠിക്കാൻ...
ബേബി കെയർ ഉൽപനങ്ങളുടെ അന്താരാഷ്ട്ര മാർക്കറ്റ്...
റാക് ബിഗസ്റ്റ് വെയ്റ്റ് ലോസ് ചാലഞ്ച് 2025: 45.7 കിലോ...
ജി.ഡി.ആർ.എഫ്.എ-യുടെ മുഖ്യ കാര്യാലയത്തിൽ ഷെയ്ഖ് അഹമ്മദ്...
സാങ്കേതിക രംഗത്ത് വിദ്യാർഥി മുന്നേറ്റം ലക്ഷ്യമിട്ട്...
മലയാളി യുവതി ദുബായിൽ കൊല്ലപ്പെട്ട സംഭവം; നാട്ടിലേക്ക്...
About the author
