ദുബായ് – ഗൾഫ് രാജ്യങ്ങളിലൊന്നും റമദാൻ മാസപ്പിറ കാണാത്ത സാഹചര്യത്തിൽ, ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിൽ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന് വിവിധ രാജ്യങ്ങളിലെ അധികൃതർ അറിയിച്ചു. സൗദി, യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലാണ് ബുധനാഴ്ച ശഅബാൻ 30 പൂർത്തീകരിച്ച് വ്യാഴാഴ്ച നോമ്പ് ആരംഭിക്കുന്നത്. ഒമാനിൽ ബുധനാഴ്ച ശഅബാൻ 29ആയതിനാൽ റമദാൻ സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. മാസപ്പിറവി കണ്ടാൽ ഒമാനിലും മറ്റു ഗൾഫ് രാജ്യങ്ങൾക്ക് ഒപ്പമായിരിക്കും വ്രതാരംഭം. നാലു വർഷത്തിനിടെ പൂർണമായും കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിലാണ് ഇത്തവണ ഗൾഫിൽ റമദാൻ കടന്നു വരുന്നത്.
- Home
- Breaking News
- മാസപ്പിറവി ദൃശ്യമായില്ല ഗൾഫ് നാടുകളിൽ വ്രതാരംഭം വ്യാഴാഴ്ച്ച
മാസപ്പിറവി ദൃശ്യമായില്ല ഗൾഫ് നാടുകളിൽ വ്രതാരംഭം വ്യാഴാഴ്ച്ച
Related Posts
ദുബായ് - യു.എ.ഇയിൽ മുൻപുണ്ടായിരുന്ന വിസ നിയമപ്രകാരം കാലാവധി കഴിഞ്ഞ വിസക്കാർക്ക് 100 ദിർഹമായിരുന്നു പിഴ എന്നാൽ പുതുക്കിയ നിയമവ്യവസ്ഥകൾ അനുസരിച്ചു ഇനിമുതൽ ഓരോ ദിവസവും 50 ദിർഹം വീതം പിഴ അടച്ചാൽ മതി. അതേസമയം, റസിഡന്‍റ് വിസക്കാരുടെ പിഴ 25
ദുബായ് - പരിശുദ്ധ റമദാന് മുന്നോടിയായി യു.എ.ഇയിൽ വിവിധ എമിറേറ്റുകളിലായി 2800ഓളം തടവുകാർക്ക് മോചനം നൽകാൻ ഉത്തരവ്. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ 1025 തടവുകാരെ മോചിപ്പിക്കാൻ നിർദേശം നൽകിയതിന് പിന്നാലെ മറ്റ് എമിറേറ്റുകളിലും മോചന
ദുബായ് - യു.എ.ഇയിൽ കൂടുതൽ മേഖലകളിൽ ഇന്നലെ മുതലാണ് മാസ്ക് നിയന്ത്രണം ഒഴിവാക്കിയത്. നീണ്ട രണ്ടുവർഷത്തിനുശേഷം മാസ്കില്ലാതെ മാളുകളിലും സൂപ്പർമാർക്കറ്റുകളിലും പരിപാടികൾക്കും എത്തിയതിന്റെ ആശ്വാസത്തിലായിരുന്നു ദുബായിലെ പ്രവാസികൾ. സ്കൂളുകളിൽ ഭൂരിപക്ഷം കുട്ടികളും അധ്യാപകരും മാസ്ക് ധരിക്കാതെയാണ് എത്തിയത്. എന്നാൽ, സ്കൂൾ ബസുകളിൽ മാസ്ക് ഇടണമെന്ന് പല സ്കൂളുകളും നിർദേശം നൽകിയിട്ടുണ്ട്. ദുബൈ വിമാനത്താവളത്തിൽ മാസ്ക് നിർബന്ധമില്ലെന്ന് അധികൃതർ അറിയിച്ചു. എങ്കിലും ചില പ്രത്യേക സ്ഥലങ്ങളിൽ മാസ്ക് നിർബദ്ധമായും ധരിക്കണമെന്നും അധികൃതർവ്യകതമാക്കിയിട്ടുണ്ട്. ഇന്ത്യൻ എയർലൈനുകളിൽ ഇപ്പോഴും മാസ്ക് വേണം. ഇന്ത്യൻ സർക്കാറിന്റെ നിർദേശങ്ങളാണ് അവർ പിന്തുടരുന്നത്. ഇന്ത്യക്കുപുറമെ, ചൈന, ഇന്തോനേഷ്യ, ജപ്പാൻ, മാലദ്വീപ്, ഫിലിപ്പീൻസ്, ദക്ഷിണ കൊറിയ, സീഷെൽസ് എന്നിവിടങ്ങളിലേക്കും മാസ്ക് വേണം. കനഡയിൽനിന്നെത്തുന്ന യാത്രക്കാർക്ക് വെള്ളിയാഴ്ച മുതൽ മാസ്ക് വേണ്ട. അതേസമയം, പള്ളികളിലും സ്കൂളുകളിലും പൊതുഗതാഗത സംവിധാനങ്ങളിലും മാസ്ക് ഇപ്പോഴും നിർബന്ധമാണ്.
ഷാർജ - ഷാർജയില്‍ മെയ് മൂന്നിന്ന് ആരംഭിച്ച കുട്ടികളുടെ വായനോത്സവത്തിന് നാളെ സമാപനമാകും. കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങാനും വായിക്കാനുമുളള അവസരമൊരുക്കിയ വായനോത്സവം നിരവധി വർക്ക് ഷോപ്പുകളും പരിപാടികളും നാടക-കലാ പ്രദർശങ്ങളും സജ്ജമാക്കിയിരുന്നു. കുഞ്ഞുമനസുകളെ അറിവിന്റെയും, ആകാംഷയുടെയും നാമ്പുകൾ നട്ടെടുക്കുന്ന നിരവധി വർക്ക്‌ഷോപ്പുകളും,





