ദുബായ് – ഗൾഫ് രാജ്യങ്ങളിലൊന്നും റമദാൻ മാസപ്പിറ കാണാത്ത സാഹചര്യത്തിൽ, ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിൽ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന് വിവിധ രാജ്യങ്ങളിലെ അധികൃതർ അറിയിച്ചു. സൗദി, യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലാണ് ബുധനാഴ്ച ശഅബാൻ 30 പൂർത്തീകരിച്ച് വ്യാഴാഴ്ച നോമ്പ് ആരംഭിക്കുന്നത്. ഒമാനിൽ ബുധനാഴ്ച ശഅബാൻ 29ആയതിനാൽ റമദാൻ സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. മാസപ്പിറവി കണ്ടാൽ ഒമാനിലും മറ്റു ഗൾഫ് രാജ്യങ്ങൾക്ക് ഒപ്പമായിരിക്കും വ്രതാരംഭം. നാലു വർഷത്തിനിടെ പൂർണമായും കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിലാണ് ഇത്തവണ ഗൾഫിൽ റമദാൻ കടന്നു വരുന്നത്.
- Home
- Breaking News
- മാസപ്പിറവി ദൃശ്യമായില്ല ഗൾഫ് നാടുകളിൽ വ്രതാരംഭം വ്യാഴാഴ്ച്ച
മാസപ്പിറവി ദൃശ്യമായില്ല ഗൾഫ് നാടുകളിൽ വ്രതാരംഭം വ്യാഴാഴ്ച്ച
Related Posts
ദുബായ്: ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ബ്രാൻഡായ മെറാൾഡയുടെ രണ്ടാമത്ത അന്താരാഷ്ട്ര ഷോറൂം ദുബായ് അൽ ബർഷയിൽ പ്രവർത്തനം ആരംഭിച്ചു. പ്രശസ്ത ഇന്ത്യൻ അഭിനേത്രിയും മെറാൾഡയുടെ ബ്രാൻഡ് അംബാസഡറുമായ മൃണാൾ താക്കൂർ ഉദ്ഘാടനം ചെയ്തു. മെറാൽഡ ജ്വൽസ് ചെയർമാൻ ജലീൽ എടത്തിൽ, മെറാൾഡ
ദുബായ് - വിവിധതരം പൂക്കൾകൊണ്ട് അദ്ഭുതങ്ങൾ സൃഷ്ടിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഉദ്യാനമായി മാറിയ ദുബായിലെ മിറാക്കിൾ ഗാർഡൻ 11മത് പതിപ്പ് തിങ്കളാഴ്ച തുറക്കും. 72,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 15 കോടിയിലേറെ പൂക്കൾകൊണ്ട് വൈവിധ്യമാർന്ന ഒട്ടേറെ നിർമിതികളാണ് സന്ദർശകർക്കായി ഓരോവർഷവും
അബുദബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ യുഎസ് സന്ദർശനം തിങ്കളാഴ്ച ആരംഭിക്കും. യുഎഇ പ്രസിഡന്റായി സ്ഥാനമേറ്റതിന് ശേഷമുള്ള ഔദ്യോഗികമായിട്ടുള്ള ആദ്യയാത്രയാണിത്. യുഎസിൽ എത്തിയ ശേഷം ഷെയ്ഖ് മുഹമ്മദ് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച
മസ്കത്ത് - അമേരിക്കൻ ഡോളർ ശക്തിപ്രാപിച്ചതോടെ ആഗോള വിപണിയിൽ സ്വർണ വില ഇടിഞ്ഞതാണ് ഒമാനിലും വില കുറയാൻ കാരണം. കഴിഞ്ഞ ദിവസങ്ങളിൽ ഒരുഗ്രാം 22 കാരറ്റ് സ്വർണ വില 20.400 റിയാലിൽ താഴെ വരെ എത്തിയിരുന്നു. ഇത് കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിലെ ഏറ്റവും





