Breaking NewsFeatured

സാങ്കേതിക തകരാർ: ഷാർജ – കോഴിക്കോട് എയർഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

ഷാ​ർ​ജ – ഷാർജയിൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം (AI-998) ഒരു മണിക്കൂർ പറന്നതിന് ശേഷം അടിയന്തിരമായി തിരിച്ചിറക്കി. 174 യാത്രകാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനയാത്ര പുറപ്പെടുമ്പോൾ തന്നെ അസാധാരണ ശബ്ദം അനുഭവപ്പെട്ടിരുന്നതായി യാത്രക്കാർ പറയുന്നു. എന്നാൽ വിമാനം തിരിച്ചറിക്കുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് മാത്രമാണ് സാങ്കേതിക തകരാർ ഉള്ളതിനാൽ വിമാനം തിരിച്ചിറക്കുന്ന വിവരം പൈലറ്റ് യാത്രക്കാരെ അറിയിച്ചത്. രാത്രി 11.45നാണ് ഷാർജയിൽ നിന്നും വിമാനം പറന്നുയർന്നത്.

നാട്ടിലേക്ക് കൊണ്ടു പോകാനുള്ള ഒരു മൃതദേഹവും അവരുടെ ബന്ധുക്കളും ഗർഭിണികളും കുഞ്ഞുങ്ങളും പ്രായമായവരും ബന്ധുക്കൾ മരിച്ചിട്ട് പോകുന്നവരും ആയിരുന്നു വിമാനത്തിലെ യാത്രക്കാർ. മാത്രമല്ല അത്യാവശ്യകാര്യങ്ങൾക്കായി ഒന്നും രണ്ടും ദിവസങ്ങൾക്ക് യാത്ര ചെയ്ത് തിരിച്ചുവരേണ്ടവരും നിരവധിയുണ്ട്. എന്നാൽ വിമാനത്തിലെ മൃതദേഹം മറ്റു വിമാനത്തിൽ കയറ്റി വിടാൻ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് അധികൃതർ പറഞ്ഞത്.

തിരിച്ചിറക്കിയ വിമാനത്തിൽ നിന്ന് യാത്രക്കാരെ വിമാനത്താവള ടെർമിനിലേക്ക് മാറ്റി. മഴമൂലം ഗതാഗതം തടസം നേരിടുന്നതിനാൽ പലരും മണിക്കൂറുകൾക്കു മുന്നേ താമസസ്ഥലത്ത് നിന്നും പുറപ്പെട്ടവരായിരുന്നു യാത്രക്കാരിൽ ഭൂരിഭാഗവും. പക്ഷെ നേരം പുലരുംവരെ യാത്രക്കാർക്ക് ഭക്ഷണം നൽകാൻ പോലും എയർ ഇന്ത്യ അധികൃതർ തയാറായില്ല. യാത്രക്കാർ ഹോട്ടലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോൾ അടുത്ത ഹോട്ടലുകളിൽ ഒഴിവില്ലെന്ന മറുപടിയാണ് അധികൃതർ നൽകുന്നത്.

നിലവിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ കോഴിക്കോട് വിമാനത്താവളത്തിൽ റൺവേയിൽ അറ്റകുറ്റപണിക്കായി അടച്ചിടുന്നതിനാൽ ശനിയാഴ്ച ഉച്ചക്ക് ശേഷം മാത്രമേ ഇനി ബദൽ മാർഗം കാണാൻ കഴിയുകയുള്ളൂ. അതിനാൽ യാത്രക്കാർക്ക് 12 മണിക്കൂറിലധികം എയർപോർട്ടിൽ ഇരിക്കേണ്ട അവസ്ഥയാണ് നിലവിൽ.എങ്കിലും ടിക്കറ്റ് ക്യാൻസൽ ചെയ്താൽ മുഴുവൻ തുകയും തിരികെ നൽകാമെന്നാണ് എയർ ഇന്ത്യ അധികൃതർ പറയുന്നുണ്ട്. എന്നാൽ ഈ ദിവസം കോഴിക്കോട്ടേക്ക് ടിക്കറ്റ് കിട്ടാൻ വളരെ പ്രയാസമാണ്. ഉയർന്ന ചാർജ് നൽകേണ്ടതായും വരും.

തകരാർ പരിഹരിച്ചതിനു ശേഷം മാത്രമേ വിമാനം പുറപ്പെടുക എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നത്. അതിനാൽ തന്നെ യാത്ര എപ്പോൾ പുറപ്പെടുമെന്ന് തീർത്തു പറയാൻ പറ്റാത്ത അവസ്ഥയാണ്. എന്നാൽ വിമാനത്താവളത്തിനടുത്ത ചില താമസക്കാർക്ക് ടാക്സിക്കുള്ള തുക നൽകാമെന്ന് പറഞ്ഞ് താമസസ്ഥലത്തേക്ക് തിരിച്ചു വിട്ടിട്ടുണ്ട്. യാത്ര പുറപ്പെടാനായാൽ അവരെ ഫോണിൽ അറിയിക്കാമെന്നാണ് അധികൃതർ അറിയിച്ചത്.

Shares:

Related Posts

Featured

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ

ദുബായ് - മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് ഗോൾഡൻ വിസ. സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന വിഭാഗത്തിലാണ് ദുബായ് സാംസ്‌കാരിക വകുപ്പ് ശിഹാബ് തങ്ങള്‍ക്ക് ദുബായ് ഗോള്‍ഡന്‍ വിസ അനുവദിച്ചിരിക്കുന്നത്. ദുബായിലെ മുന്‍നിര ബിസിനെസ്
Breaking News

ഷാ​ർ​ജ​യി​ലെ ബ​സു​ക​ളി​ൽ ഇനി വൈ​ഫൈ സൗജന്യം

ഷാ​ർ​ജ - ഷാ​ർ​ജയിലെ ടൂറിസ്റ്റുകളുടെയും സാധാരണക്കാരുടെയും യാ​ത്ര​സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ട് ഷാ​ർ​ജ റോ​ഡ്​ ആ​ൻ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ​അ​തോ​റി​റ്റി​ (എ​സ്.​ആ​ർ.​ടി.​എ) ന​ട​ത്തു​ന്ന സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഷാ​ർ​ജ​യി​ലെ ബ​സു​ക​ളി​ൽ ഇനിമുതൽ സൗ​ജ​ന്യ വൈ​ഫൈ ഏ​ർ​പ്പെ​ടു​ത്തി. ഇതിന്നായി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ യൂ​സ​ർ നെ​യി​മോ പാ​സ്​​വേ​ഡോ
Breaking News

പരിശുദ്ധ റ​മ​ദാ​ന്​ പ്രാത്ഥനക്കായി 15 പുതിയപള്ളികൾ സമ്മാനിച്ച് ഷാർജ

ഷാർജ - പരിശുദ്ധ റ​മ​ദാ​ന്​ മു​ന്നോ​ടി​യാ​യി ഷാ​ർ​ജ​യി​ൽ 15 പ​ള്ളി​ക​ൾ കൂ​ടി തു​റ​ന്നു. ഷാ​ർ​ജ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പ​ല വ​ലു​പ്പ​ത്തി​ലും രൂ​പ​ത്തി​ലു​മാ​ണ്​ പ​ള്ളി​ക​ൾ തു​റ​ന്ന​ത്. എന്നാൽ അവസാന മിനുക്കു പണികൾ കൂടി നടന്നുകൊണ്ടിരിക്കുന്ന അ​ഞ്ച്​ പ​ള്ളി​ക​ൾ കൂ​ടി റ​മ​ദാ​ൻ അ​വ​സാ​നി​ക്കു​ന്ന​തി​ന്​ മു​മ്പ്​
Breaking News

മലയോര സമരയാത്രയില്‍ പങ്കെടുത്ത് സതീശനോടൊപ്പം പി.വി അന്‍വര്‍

മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന മലയോര സമരയാത്രയില്‍ പങ്കെടുത്ത് പി വി അന്‍വര്‍. വന്യജീവി പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കാത്ത രണ്ട് പേര്‍ കേരളത്തിന്റെ മുഖ്യമന്ത്രിയും ഒപ്പം വനം മന്ത്രിയുമാണ്. മൂന്നര കൊല്ലമായി ആര്‍എ.സ്.എസ്സിന്റെ പണിയെടുക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ജനങ്ങള്‍ക്ക്
Leave a Reply

Your email address will not be published. Required fields are marked *