ദുബായ്: യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട്സ് സെക്യൂരിറ്റി യാണ് ഇക്കാര്യം അറിയിച്ചത്. പുതിയ സമയപരിധി 2024 ഡിസംബർ 31-ന് അവസാനിക്കും.സർക്കാർ ആദ്യം പ്രഖ്യാപിച്ച രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി ഇന്നലെ (ഒക്ടോബർ 31 ) അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടി നൽകിയത്. നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്ന ആളുകൾക്ക് പിഴയോ യാത്രാ നിരോധനമോ ഇല്ലാതെ രാജ്യം വിടുന്നതിനോ താമസം നിയമപരമാക്കുന്നതിനോ അവസരം നൽകുന്നതാണ് പൊതുമാപ്പ്. എന്നാൽ ഇന്ത്യക്കാരടക്കം ആയിരക്കണക്കിന് പേർ ഈ സൗകര്യം പ്രയോജനപ്പെടുത്തി സ്വദേശത്തേക്ക് മടങ്ങിയിരുന്നു. ഒപ്പം നിരവധി പേർ രാജ്യത്തു നിന്നുകൊണ്ട് തന്നെ താമസരേഖകൾ നിയമപരമാക്കുകയും ചെയ്തിട്ടുണ്ട്.
You may also like
ഡോ. കെ കസ്തൂരി രംഗൻ അന്തരിച്ചു. നാഷണല്‍ ഹെറാള്‍ഡ്...
ഫിറ്റ്നസ് മേഖലയിൽ മുന്നേറാൻ എക്സ്ട്രീം ഫിറ്റ്നസ്...
ഡോ. ആസാദ് മൂപ്പന് എ കെ എം ജി ലൈഫ് ടൈം അച്ചീവ്മെന്റ്...
Danube Group opens majestic mosque in National...
സൗന്ദര്യ സലൂണ്‍ ശൃംഖലയായ ‘നാച്ചുറല്‍സ്’...
ഷാർജയിൽ കൈക്കുഞ്ഞുമായി കെട്ടിടത്തിന്റെ 17മത് നിലയിൽ...
About the author
