Breaking News Featured Gulf UAE

യു.എ.ഇ ഫുഡ് ബാങ്ക് അഞ്ചുകോടി ഭക്ഷണപ്പൊതികൾ തികച്ചു

Written by themediatoc

ദുബായ് – യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദുബായ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ ഭാ​ര്യ ശൈ​ഖ ഹി​ന്ത്​ ബി​ൻ​ത്​ ജു​മാ ആ​ൽ മ​ക്​​തൂ​മി​ന്‍റെ നി​​ർ​ദേ​ശ പ്ര​കാ​രം 2017 ജ​നു​വ​രി​യി​ൽ ആ​രം​ഭി​ച്ച യു.​എ.​ഇ ഫു​ഡ്​ ബാ​ങ്ക് വ​ഴി അ​ഞ്ചു​കോ​ടി ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ അർഹരായവരുടെ കൈകളിലെത്തിക്കാൻ സാധിച്ചതായി ഫു​ഡ്​ ബാ​ങ്ക്​ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ ദാ​വൂ​ദ്​ അ​ൽ ഹ​ജ്​​രി പ​റ​ഞ്ഞു. നിലവിൽ ദുബായ് ഫു​ഡ്​​ബാ​ങ്ക്​ ​ബോ​ർ​ഡ്​ ഓ​ഫ്​ ട്ര​സ്റ്റീ​സി​ന്‍റെ ചെ​യ​ർ​വി​മ​ൻ കൂ​ടി​യാ​ണ്​ ശൈ​ഖ ഹി​ന്ദ്.

ആ​ഗോ​ള​ത​ല​ത്തി​ൽ ദാ​രി​ദ്ര്യ​വും വി​ശ​പ്പും ഇ​ല്ലാ​താ​ക്കു​ന്ന​തി​ന്​ സ​ഹാ​യ​മാ​കു​ന്ന​തി​നാ​ണ്​ ഫു​ഡ്​ ബാ​ങ്ക്​ പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ഗ്ലോ​ബ​ൽ ഇ​നീ​ഷ്യേ​റ്റി​വി​ന്​ കീ​ഴി​ലാ​ണി​ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​മാ​യും സം​ഘ​ട​ന​ക​ളു​മാ​യും സ​ഹ​ക​രി​ച്ച്​​ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. എ​മി​റേ​റ്റ്​​സ്​ റെ​ഡ്​ ക്ര​സ​ന്‍റ്, ഹോ​ട്ട​ലു​ക​ൾ, റ​സ്റ്റാ​റ​ന്‍റ്, ഇ​ഫ്താ​ർ ടെ​ന്‍റു​ക​ൾ തു​ട​ങ്ങി​യ​വ​യു​മാ​യി സ​ഹ​ക​രി​ച്ച്​ റ​മ​ദാ​നി​ൽ മാ​ത്രം 30 ല​ക്ഷം​ ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.
ഭ​ക്ഷ​ണം പാ​ഴാ​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ്​ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​ക​ളും ഒപ്പം സംഘടിപ്പിക്കുന്നത്. പ്ര​കൃ​തി​ദു​ര​ന്ത ഭൂ​മി​ക​ളി​ലും മ​റ്റും പ്ര​ത്യേ​ക​മാ​യ പ​ദ്ധ​തി​ക​ളും ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്.

യു.​എ.​ഇ ഫു​ഡ്​ ബാ​ങ്കി​ന്​ നി​ല​വി​ൽ അ​ൽ ഖൂ​സ്, മു​ഹൈ​സി​ന, ജ​ബ​ൽ അ​ലി, റാ​സ​ൽ​ഖൈ​മ, അ​ജ്​​മാ​ൻ, ഉ​മ്മു​ൽ ഖു​വൈ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ആ​റു ബ്രാ​ഞ്ചു​ക​ളാ​ണു​ള്ള​ത്​. സം​രം​ഭം വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ​ണ​ത്തി​ന്‍റെ എ​ല്ലാ ത​ല​ങ്ങ​ളി​ലു​മു​ള്ള ഗു​ണ​നി​ല​വാ​ര​വും സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത്​ ദുബായ് മു​നി​സി​പ്പാ​ലി​റ്റി​യാ​ണ്. മുൻവർഷങ്ങളിൽ യു.​എ.​ഇ പ്ര​ഖ്യാ​പി​ച്ച 10 മി​ല്യ​ൺ മീ​ൽ​സ്​ കാ​മ്പ​യി​നി​ൽ ഫു​ഡ്​ ബാ​ങ്ക്​ 28 ല​ക്ഷം ഭ​ക്ഷ​ണ​പ്പൊ​തി​ക​ളും 100 മി​ല്യ​ൺ മീ​ൽ​സ്​ കാ​മ്പ​യി​നി​ൽ ഒ​രു​കോ​ടി ഭ​ക്ഷ​ണ​പ്പൊ​തി​ക​ളും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വ​ൺ ബി​ല്യ​ൺ മീ​ൽ​സ്​ കാ​മ്പ​യി​നി​ൽ 25 ല​ക്ഷം ഭ​ക്ഷ​ണ​പ്പൊ​തി​ക​ളും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യിരുന്നു.

വരും വർഷങ്ങളിലും നിലവിലെ സംഘടകർ ഉൾപ്പെടെ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച്​ ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്​ തു​ട​ക്കം മു​ത​ൽ 161 ധാ​ര​ണ​പ​ത്ര​ങ്ങ​ൾ ഫു​ഡ്​ ബാ​ങ്ക്​ ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്. ഒപ്പം ഭ​ക്ഷ്യ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​മ്പ​യി​നു​ക​ളും, വർക്ക്ഷോപ്പുകളും ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​ളും സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

About the author

themediatoc

Leave a Comment