Business Gulf UAE

ഷാർജ സഫാരി മാളിൽ ജോയ്​ ആലുക്കാസ്​ ഷോറൂം തുറന്നു.

Written by themediatoc

ഷാ​ർ​ജ: ജോ​യ്​ ആ​ലു​ക്കാ​സ്​ ജ്വ​ല്ല​റി​യു​ടെ പു​തി​യ ഷോ​റൂം ഷാ​ർ​ജ സ​ഫാ​രി മാ​ളി​ൽ തു​റ​ന്നു. ജോ​യ് ആ​ലു​ക്കാ​സ് ചെ​യ​ർ​മാ​ൻ ജോ​യ് ആ​ലു​ക്കാ​സ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഏ​റ്റ​വും പു​തി​യ ​ശേ​ഖ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ ഷോ​റൂം സ​ഫാ​രി മാ​ളി​ന്‍റെ ഗ്രൗ​ണ്ട്​ ​േഫ്ലാ​റി​ലാ​ണ്​ തു​റ​ന്നി​രി​ക്കു​ന്ന​ത്. വൈ​വി​ധ്യ​മാ​ർ​ന്ന ഡി​സൈ​നു​ക​ളി​ൽ പ​ര​മ്പ​രാ​ഗ​ത ആ​ഭ​ര​ണ​ങ്ങ​ളു​​ടെ വ്യ​ത്യ​സ്​​ത ശേ​ഖ​ര​വും ഇ​വി​ടെ ല​ഭി​ക്കും. അ​തു​ല്യ​വും അ​വി​സ്മ​ര​ണീ​യ​വു​മാ​യ ലോ​കോ​ത്ത​ര ജ്വ​ല്ല​റി ഷോ​പ്പി​ങ് അ​നു​ഭ​വ​മാ​ണ്​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഷാ​ർ​ജ സ​ഫാ​രി മാ​ളി​ൽ ഏ​റ്റ​വും പു​തി​യ ഷോ​റൂം തു​റ​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ജോ​യ് ആ​ലു​ക്കാ​സ് പ​റ​ഞ്ഞു. മി​ക​ച്ച ജ്വ​ല്ല​റി ഷോ​പ്പി​ങ്​ അ​നു​ഭ​വം ന​ൽ​കാ​ൻ ഞ​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണ്. സ​ഫാ​രി മാ​ൾ സ​ന്ദ​ർ​ശ​ക​ർ​ക്കും ഇ​ക്കാ​ര്യം ഉ​റ​പ്പു​ന​ൽ​കാ​ൻ ക​ഴി​യും. എ​ല്ലാ ജ്വ​ല്ല​റി പ്രേ​മി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ജോ​യ്​ ആ​ലു​ക്കാ​സ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ജോ​ൺ പോ​ൾ ആ​ലു​ക്കാ​സ്, സോ​ണി​യ ജോ​ൺ പോ​ൾ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

About the author

themediatoc

Leave a Comment