BusinessGulf

അജ്മി ബ്രാൻഡിന്റെ പുതിയ ഉൽപ്പന്നങ്ങളുമായി നടി ഭാവന

ദുബായ് – വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിന്റെ ഇഷ്ട ഫുഡ് ബ്രാൻഡ് ആയി മാറിയ അജ്മി നിരവധി പുതിയ ഉത്പന്നങ്ങൾ യു എ ഇ വിപണി യിൽ എത്തിക്കുന്നു. ദുബായ് ഹയാത്ത് റിജൻസിയിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മലയാളത്തിന്റെ പ്രിയ നടിയും അജ്മി ഫുഡ്സിന്റെ ബ്രാൻഡ് അംബാസിഡറുമായ ഭാവനയാണ് ഉൽപ്പന്നങ്ങളുടെ പ്രകാശന കർമ്മം നിർവഹിച്ചത്.

മലയാളിയുടെ അടിസ്ഥാന ഭക്ഷ്യോൽപന്നങ്ങൾ അങ്ങേയറ്റം പരിശുദ്ധിയോടെയും രുചിയോടെയും വിപണിയിൽ എത്തിക്കാനുള്ള അജ്മിയുടെ ആത്മാർത്ഥ പരിശ്രമത്തിൽ അകൃഷ്ടയായാണ് ഞാൻ അജ്മിയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത് എന്ന് നടി ഭാവന ചടങ്ങിൽ വ്യക്തമാക്കി. പുട്ടുപൊടി അടക്കമുള്ള കേരള ബ്രേക്ക് ഫാസ്റ്റ് ഉത്പന്നങ്ങളുടെ മാർക്കറ്റ് ലീഡറായ അജ്മി, നവംനവങ്ങളായ രുചിഭേദങ്ങളുമായി മസാല, അച്ചാർ വിപണികളിൽ കൂടി പ്രവേശിക്കുകയാണ്. ഗൾഫ് മലയാളികളുടെ സമ്പൂർണ്ണ ഭക്ഷ്യ ആവശ്യങ്ങളുടെ പരിഹാരം ആവുകയാണ് അജ്മിയുടെ ലക്ഷ്യം എന്ന് അജ്മിയുടെ ഡയറക്ടേഴ്സ് ആയ റാഷിദും അഫ്സലും പറഞ്ഞു.

ഗുണമേന്മയുള്ള ചതിയും കള്ളവും ഇല്ലാത്ത ഭക്ഷ്യോൽപ്പന്നങ്ങളുടെ ഒരു ഹബ്ബായി മാറുക എന്ന ലക്ഷ്യമാണ് അജ്മിയുമായി ഞങ്ങളെ അടുപ്പിച്ചതെന്നും ഈ ബന്ധം കൂടുതൽ കൂടുതൽ ശക്തമാവുകയാണെന്നും അജ്മിയുടെ യുഎഇ വിതരണക്കാരായ അൽസായി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ മജീദ് പുല്ലഞ്ചേരി യും സിഇഒ ഷാജി ബലയമ്പത്തും പറഞ്ഞു. പുതുതായി ഇറക്കിയ മുഴുവൻ ഉൽപ്പന്നങ്ങളും അടുത്ത മാസത്തോടെ യു എ ഇ യിൽ ലഭ്യമാകുമെന്ന് അൽസായി ഗ്രൂപ്പിന്റെ ട്രേഡ് മാർക്കറ്റിംഗ് മാനേജർ ഫസ്‌ന തളിക്കുളത്തിൽ അറിയിച്ചു. യുഎഇ റീട്ടെയിൽ മേഖലയിലെ പ്രമുഖരെല്ലാം തന്നെ ചടങ്ങിൽ സംബന്ധിച്ചു.

Shares:

Related Posts

Featured

യുദ്ധക്കെടുതികളെ മനുഷ്യത്വപരമായി സമീപിക്കണം: ഷഹാന്‍ കരുണതിലക

ഷാര്‍ജ - യുദ്ധങ്ങള്‍ താങ്ങാന്‍ കഴിയാത്ത വിധം മനുഷ്യ സമൂഹത്തിന് ദുരന്തങ്ങള്‍ സമ്മാനിക്കുന്നതായും യുദ്ധക്കെടുതികളെ മനുഷ്യത്വപരമായി സമീപിക്കണമെന്നും ബുക്കര്‍ പ്രൈസ് ജേതാവ് ശ്രീലങ്കന്‍ എഴുത്തുകാരനായ ഷഹാന്‍ കരുണതിലക പറഞ്ഞു. ശ്രീലങ്കന്‍ യുദ്ധത്തിന്റെ കെടുതികള്‍ നേരിട്ട് കണ്ടിട്ടില്ലെങ്കിലും പിന്നീട് എഴുത്തുകാരന്‍ എന്ന നിലയില്‍
Featured

പുതു ചരിത്രം കുറിക്കാൻ “റാശിദ്​ റോവർ” ഒരുങ്ങിക്കഴിഞ്ഞു.

ദുബായ് - യു.​എ.​ഇ​യു​​ടെ ചാ​ന്ദ്ര​ദൗ​ത്യ​മാ​യ റാശിദ്​​ റോ​വ​ർ ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യകഴിഞ്ഞതായി ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം. വികക്ഷേപണത്തിന്നു ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ളും വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. അതുകൊണ്ടു തന്നെ ച​ന്ദ്ര​നി​ലെ​ത്തു​ന്ന ആ​ദ്യ
Featured

ദുബായ് ജിഡിആർഎഫ്എ ‘ഫ്രിഡ്ജ് അൽ ഫരീജ്’ സംരംഭം ആരംഭിച്ചു

ദുബായ്: ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) കടുത്ത വേനൽക്കാലത്ത് തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി "ഫ്രിഡ്ജ് അൽ ഫരീജ്" സംരംഭം ആരംഭിച്ചു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സുമായി സഹകരിച്ച് നടപ്പിലാക്കിയ
Bahrain

ബഹ്‌റൈനിൽ എ​ൻ.​പി.​ആ​ർ.​എ പരിശോധന നടത്തി; നിരവധി നിയമലംഘകരെ കണ്ടെത്തി.

മ​നാ​മ - ബഹ്‌റൈനിൽ നാ​ഷ​നാ​ലി​റ്റി, പാ​സ്പോ​ർ​ട്സ് ആ​ൻ​ഡ് റ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്സ് (എ​ൻ.​പി.​ആ​ർ.​എ) അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് പ​രി​ശോ​ധ​ന ന​ട​ത്തി കർശനമാക്കി. കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ഡ​യ​റ​ക്ട​റേ​റ്റ്, ലേ​ബ​ർ മാ​ർ​ക്ക​റ്റ് റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി(എ​ൽ.​എം.​ആ​ർ.​എ) എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന. രാ​ജ്യ​ത്തെ മു​ഴു​വ​ൻപ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളും നി​യ​മം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. എന്നാൽ നിരവതി നി​യ​മം ല​ഘി​ച്ചവരെ പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണ്. നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി​ക​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ 17077077 എ​ന്ന ന​മ്പ​റി​ലോ info@npra.gov.bh എ​ന്ന ഇ-​മെ​യി​ൽ വ​ഴി​യോ എ​ൻ.​പി.​ആ​ർ.​എ കാ​ൾ സെ​ന്റ​റി​നെ അ​റി​യി​ക്കാം.
Leave a Reply

Your email address will not be published. Required fields are marked *