FeaturedGulf

ദുബായിൽ ദേ​ശീ​യദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഡി​സം​ബ​ർ ഒ​ന്ന്, ര​ണ്ട്​ തീ​യ​തി​ക​ളി​ൽ പൊ​തു അ​വ​ധി

ദുബായ്: ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ രാ​ജ്യ​ത്ത്​ പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​ക​ൾ​ക്ക്​ ര​ണ്ടു​ദി​വ​സ​ത്തെ അ​വ​ധി പ്ര​ഖ്യാ​പി​ച്ച്​ മാ​ന​വ​വി​ഭ​വ ശേ​ഷി, സ്വ​ദേ​ശി​വ​ത്​​ക​ര​ണ മ​ന്ത്രാ​ല​യം. ഡി​സം​ബ​ർ ഒ​ന്ന്, ര​ണ്ട്​ തീ​യ​തി​ക​ളി​ലാ​ണ്​ പൊ​തു​അ​വ​ധി. ഏ​ഴു എ​മി​റേ​റ്റു​ക​ൾ ചേ​ർ​ന്ന്​ യുണൈറ്റഡ്​ അ​റ​ബ്​ എ​മി​റേ​റ്റ്​​സ്​ രൂ​പ​വ​ത്​​ക​രി​ച്ച​തി​ന്‍റെ ബ​ഹു​മാ​നാ​ർ​ഥ​മാ​ണ്​ എ​ല്ലാ​വ​ർ​ഷ​വും ഡി​സം​ബ​ർ ര​ണ്ടി​ന്​​​ യു.​എ.​ഇ ദേ​ശീ​യ ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​ത്. 1971 ഡി​സം​ബ​ർ ര​ണ്ടി​നാ​ണ്​ ഏ​ഴ്​ എ​മി​റേ​റ്റു​ക​ൾ ചേ​ർ​ന്ന്​ യു.​എ.​ഇ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​ത്.

വാ​രാ​ന്ത്യ അ​വ​ധി ദി​ന​ങ്ങ​ളാ​യ ശ​നി, ഞാ​യ​ർ കൂ​ടി വ​രു​ന്ന​തോ​ടെ നിലവിൽ നാ​ല്​ ദി​വ​സ​തേക്കാണ് അ​വ​ധി ല​ഭി​ക്കുക. എന്നാൽ ഷാ​ർ​ജ പോ​ലു​ള്ള എ​മി​റേ​റ്റു​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച​യും അ​വ​ധി ആ​യ​തി​നാ​ൽ ഇ​വ​ർ​ക്ക്​ അ​ഞ്ചു​ദി​വ​സ​ത്തെ അ​വ​ധി ല​ഭി​ക്കും. നാ​ലു​ദി​വ​സ​ത്തെ അ​വ​ധി​ക്ക്​ ശേ​ഷം ഡി​സം​ബ​ർ മൂ​ന്നി​നാ​യി​രി​ക്കും ഓ​ഫി​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ അ​തി​വി​പു​ല​മാ​യ​ ആ​ഘോ​ഷ​ങ്ങ​ളും പ​രി​പാ​ടി​ക​ളും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Shares:

Related Posts

Breaking News

കു​ട്ടി​ക​ളു​ടെ വാ​യ​നോ​ത്സ​വത്തിൽ പുസ്തകങ്ങൾ വാങ്ങാൻ 25 ല​ക്ഷം ദി​ർ​ഹം അ​നു​വ​ദി​ച്ച്​ ശൈ​ഖ്​ സു​ൽ​ത്താ​ൻ

ഷാ​ർ​ജ - എ​ക്സ്​​പോ സെ​ന്റ​റി​ൽ ആ​രം​ഭി​ച്ച 14മത് ഷാ​ർ​ജ ചി​​ൽ​ഡ്ര​ൻ​സ്​ റീ​ഡി​ങ്​ ഫെ​സ്റ്റി​വ​ലി​ൽ​നി​ന്ന്​ പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് ​25 ല​ക്ഷം ദി​ർ​ഹം വ​ക​യി​രു​ത്തി സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി. എ​മി​റേ​റ്റി​ലെ ലൈ​ബ്ര​റി​ക​ൾ​ക്ക്​
Breaking News

പെട്രോളിന്​ 20 ഫിൽസും ഡീസലിന്​ 19ഫിൽസും കുറച്ചു യു.എ.ഇയിൽ പുതിയ ഇന്ധന വില

ദുബായ്: യു.എ.ഇയിലെ 2024 ജൂൺ മാസത്തെ പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ചു. പുതുക്കിയ നിരക്ക് പ്രകാരം പെട്രോളിന്​ 20 ഫിൽസും ഡീസലിന്​ 19ഫിൽസുമാണ്​ കുറഞ്ഞിരിക്കുന്നത്​. യു.എ.ഇ ഇന്ധന വില നിർണ്ണയ സമിതിയാണ് വില പുനർനിശ്ചയിച്ചത്​. പുതിയ വില ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ
Breaking News

യു.​എ.​ഇ പ്ര​സി​ഡ​ൻ​റ് ശൈ​ഖ്​ മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യാ​മാ​താ​വ് നി​ര്യാ​ത​യാ​യി

അ​ബൂ​ദ​ബി - യു.​എ.​ഇ പ്ര​സി​ഡ​ൻ​റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ് യാ​ന്‍റെ ഭാ​ര്യാ മാ​താ​വ് ശൈ​ഖ മ​റി​യം ബി​ന്‍ത് അ​ബ്ദു​ല്ല ബി​ന്‍ സു​ലാ​യം അ​ല്‍ ഫ​ലാ​സി അ​ന്ത​രി​ച്ചു. യു.​എ.​ഇ പ്ര​സി​ഡ​ൻ​റി​ന്‍റെ പ​ത്‌​നി ശൈ​ഖ സ​ലാ​മ ബി​ന്‍ത് ഹം​ദാ​ന്‍ ബി​ന്‍
Leave a Reply

Your email address will not be published. Required fields are marked *