FeaturedGulf

ദുബായ് ക്രി​മി​ന​ൽ കോ​ട​തി ഒക്ടോബർ ഒന്നുമുതൽ പു​തി​യ ആ​സ്ഥാ​ന​ത്തേ​ക്ക്

ദുബായ്: എ​മി​റേ​റ്റി​ലെ ജു​ഡീ​ഷ്യ​റി സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ആ​ധു​നി​കീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദുബായ് ക്രി​മി​ന​ൽ കോ​ട​തി​ക​ൾ നി​ല​വി​ലെ പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ ലേ​ബേ​ഴ്​​സ്​ ആ​ൻ​ഡ്​ എ​ക്സി​ക്യു​ട്ടി​വ്​ കോ​ട​തി ആ​സ്ഥാ​ന​ത്തേ​ക്ക്​ മാ​റ്റാ​ൻ തീ​രു​മാ​നി​ച്ചു. ജു​ഡീ​ഷ്യ​റി സം​വി​ധാ​ന​ങ്ങ​ളു​ടെ കാ​​ര്യ​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​ല​വാ​ര​വും അ​നു​സ​രി​ച്ച്​ കോ​ട​തി സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക​യു​മാ​ണ്​ ല​ക്ഷ്യം. പു​തി​യ കെ​ട്ടി​ടം ഒ​ക്​​ടോ​ബ​ർ ഒ​ന്നി​ന്​ ഔ​ദ്യോ​ഗി​ക​മാ​യി തു​റ​ക്കും. തു​ട​ർ​ന്ന്​ എ​ല്ലാ ക്രി​മി​ന​ൽ കോ​ട​തി​ക​ളും ഇ​ത​നു​സ​രി​ച്ച്​ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കും. കോ​ട​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്നു​വെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സാ​​ങ്കേ​തി​ക​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​വി​ധ സേ​വ​ന​ങ്ങ​ൾ ത​ട​സ്സ​പ്പെ​ടി​ല്ലെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​ൻ വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്തി​യ ശേ​ഷ​മാ​ണ്​ കോ​ട​തി​ക​ളു​ടെ മാ​റ്റ​മെ​ന്ന്​ ഫ​സ്റ്റ്​ ഇ​ൻ​സ്റ്റ​ൻ​സ്​ കോ​ട​തി​ക​ളു​ടെ പ്ര​സി​ഡ​ന്‍റ്​ ജ​ഡ്ജി ഖാ​ലി​ദ്​ യ​ഹ്​​യ അ​ൽ ഹു​സാ​നി വ്യക്തമാക്കി.

കോടതി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​നും കേ​സ്​ ട്രാ​ക്കി​ങ് സം​വി​ധാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തിനോടൊപ്പം വി​ചാ​ര​ണ ന​ട​പ​ടി​ക​ളും പ​രാ​തി ന​ൽ​കു​ന്ന​വ​ർ​ക്കു​ള്ള സേ​വ​ന​ങ്ങ​ളും ത​ട​സ്സ​മി​ല്ലാ​തെ തു​ട​രു​ന്നു​വെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തു​ന്നതിനും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും, ഡി​ജി​റ്റ​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ങ്ങളോടെയാണ് പുതിയ അധൂനികരീതിയിലാണ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Shares:

Related Posts

Business

ദുബായ് മുഹൈസിനയിൽ പുതിയ ഹൈപ്പർസ്റ്റോറുമായി മാർക്ക് ആൻഡ് സേവ്; യു.എ.ഇയിൽ 10മത്തെ ശാഖ

ദുബായ്: ജി.സി.സിയിൽ അതിവേഗം വളരുന്ന വാല്യൂ ഹൈപ്പർസ്റ്റോർ ശൃംഖലകളിലൊന്നായ മാർക്ക് ആൻഡ് സേവ് ദുബായ് മുഹൈസിനയിൽ പുതിയ ഹൈപ്പർസ്റ്റോർ തുറക്കുന്നു. മേയ് 11 തിങ്കളാഴ്ചയാണ് പുതിയ സ്റ്റോറിന്റെ ഉദ്ഘാടനം. ജി.സി.സിയിലെ 23-ാമത്തെയും യു.എ.ഇയിലെ 10-ാമത്തെയും സ്റ്റോറായ ഇത്, ബ്രാൻഡിന്റെ മേഖലാ വികസന
Gulf

അനാശ്യാസ്യ പ്രവർത്തനം മ​ദീ​ന​യി​ല്‍ മൂ​ന്നു​പേ​ർ അ​റ​സ്​​റ്റി​ല്‍

മ​ദീ​ന​: പുണ്ണ്യ നഗരമായ മദീനയിലെ ഒ​രു റെ​സി​ഡ​ന്‍ഷ്യ​ല്‍ അ​പ്പാ​ര്‍ട്മെൻറ്​ കേ​ന്ദ്രീ​ക​രി​ച്ച്​ അ​സാ​ന്മാ​ർ​ഗി​ക ന​ട​പ​ടി​ക​ൾ ന​ട​ത്തി​വ​ന്ന വി​ദേ​ശി​ക​ളാ​യ ര​ണ്ട്​ യു​വ​തി​ക​ളും ഒ​രു പു​രു​ഷ​നും മൂ​ന്നു​പേ​ർ മ​ദീ​ന​യി​ല്‍ അ​റ​സ്​​റ്റി​ല്‍. സാ​മൂ​ഹി​ക സു​ര​ക്ഷ, മ​നു​ഷ്യ​ക്ക​ട​ത്ത് വി​രു​ദ്ധ വി​ഭാ​ഗ​ത്തി​െൻറ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു അ​റ​സ്​​റ്റ്. നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച് പ്ര​തി​ക​ളെ
Breaking News

ച​ര​ക്കു​ഗ​താ​ഗ​തം പൂ​ർ​ണ​തോ​തി​ൽ സജ്ജമാക്കി ഇ​ത്തി​ഹാ​ദ്​ റെ​യി​ലി​ൽ

ദുബായ് - രാ​ജ്യ​ത്തി​ന​ക​ത്ത്​ ഏ​തു​ത​ര​ത്തി​ലു​ള്ള ച​ര​ക്കും കൊ​ണ്ടു​പോ​കാ​ൻ സാദിക്കും വിധം പൂ​ർ​ത്തി​യാ​യതായി ഇ​ത്തി​ഹാ​ദ്​ റെ​യി​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ത്യാ​ധു​നി​ക സം​വി​ധാ​നതോടുകൂടിയുള്ള എ​ല്ലാ ബി​സി​ന​സ്​ ആ​വ​ശ്യ​ങ്ങ​ളും നി​റ​വേ​റ്റു​ന്ന സ​മ​ഗ്ര​മാ​യ ഗ​താ​ഗ​ത​സൗ​ക​ര്യ​മാ​ണ്​ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നും രാ​ജ്യ​ത്തെ നാ​ല് പ്ര​ധാ​ന തു​റ​മു​ഖ​ങ്ങ​ളെ​യും ഏ​ഴ് ലോ​ജി​സ്റ്റി​ക്ക​ൽ മേ​ഖ​ല​ക​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്നതാണ്‌
Bahrain

ലോ​ക​ബാ​ങ്ക് സം​ഘം ബ​ഹ്റൈ​നി​ൽ; ലക്ഷ്യം ആ​രോ​ഗ്യ​ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം.

മ​നാ​മ - ബ​ഹ്റൈ​നി​ലെ ആ​രോ​ഗ്യ​രം​ഗ​വും ലോ​ക​ബാ​ങ്കും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി ബ​ഹ്റൈ​നി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ലോ​ക ബാ​ങ്ക് പ്ര​തി​നി​ധി സം​ഘം ആ​രോ​ഗ്യ​കാ​ര്യ സു​പ്രീം കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്റ് ല​ഫ്. ജ​ന​റ​ൽ ഡോ. ​ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
Leave a Reply

Your email address will not be published. Required fields are marked *