GulfSaudi Arabia

ഹൃദയാഘാതം; ദമ്മാമിൽ പ്രവാസി മലയാളി നിര്യാതനായി

ദമ്മാം: സൗദി ദമ്മാമിൽ ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി നിര്യാതനായി. നെടുമ്പന മുട്ടക്കാവിൽ സ്വദേശി തുമ്പറപ്പണയിൽ സഫീർ മൻസിലിൽ സമീർ മൈതീൻകുഞ്ഞ് (47) ആണ് മരിച്ചത്.

അൽഖോബാറിലെ സ്വകാര്യ ആശുപത്രിയിൽ ദിവസങ്ങൾക്ക് മുൻ‍പ് ഹൃദയ ബൈപാസ് ശസ്ത്രക്രിയക്ക് അദ്ദേഹത്തെ വിധേയനാക്കിയിരുന്നു. പിന്നാലെ വീട്ടിൽ വിശ്രമത്തിലായിരുന്നു സമീർ. കഴിഞ്ഞ ദിവസം ദേഹാസ്വസ്ഥ്യമനുഭവപ്പെട്ടതിനെ തുടർന്ന് ദമ്മാം സെൻട്രൽ ആശുപത്രി അടിയന്തിര വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും നില വഷളാവുകയായിരുന്നു. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും. ലോക കേരളസഭാംഗവും ജീവകാരുണ്യ പ്രവർത്തകനുമായ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ നിയമനടപടികൾ പുരോഗമിക്കുന്നു.

20 വർഷമായി ദമ്മാമിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന സമീർ. ഭാര്യയും മക്കളുമടക്കം കുടുംബസമേതം ഏറെ വർഷങ്ങളായി പ്രവാസജീവിതം നയിച്ചു വരികയായിരുന്നു. പിതാവ്: മൈതീൻ കുഞ്ഞ്, മാതാവ്: അസുമാ ബീവി, ഭാര്യ: അസീന സമീർ, മക്കൾ: ആദിൽ സമീർ, അഫ്രീൻ സമീർ, സഹോദരങ്ങൾ: പരേതനായ സിയാർ, സമീന, സഫീർ (സൗദി).

Shares:

Related Posts

Breaking News

ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തുന്നു; ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യനിരക്ക്; ദിർഹമിന് 22.60 രൂപ

ദുബായ് - ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്കാണ് ബുധനാഴ്ച ഇന്ത്യൻ രൂപയെത്തിയത്. ഇതോടെ നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് ഒരു യു.എ.ഇ ദിർഹമിന് 22 രൂപ 60 പൈസ വരെ ലഭിച്ചു. എമിറേറ്റ്സ് എൻ.ബി.ഡി ബാങ്ക് വഴി പണമയച്ചവർക്ക് 22.44 രൂപ വരെ
Breaking News

അബൂദബി – അല്‍ഐന്‍ റോഡിലെ വേഗപരിധി കുറച്ചു

അബൂദബി - റോ​ഡ് സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി അ​ബൂ​ദ​ബി​യെ​യും അ​ല്‍ഐ​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന പാ​ത​യി​ല്‍ വേ​ഗ​പ​രി​ധി വെ​ട്ടി​ക്കു​റ​ച്ചു. ഇ​ത​നു​സ​രി​ച്ച്​ അ​ബൂ​ദ​ബി-​അ​ല്‍ഐ​ന്‍ റോ​ഡി​ല്‍ അ​ല്‍ സ​ആ​ദ് പാ​ല​ത്തി​ല്‍നി​ന്ന് അ​ല്‍ അ​മീ​റ പാ​ലം വ​രെ​യു​ള്ള ഭാ​ഗ​ത്ത് വേ​ഗ​പ​രി​ധി മ​ണി​ക്കൂ​റി​ൽ 160 കി​ലോ​മീ​റ്റ​റി​ല്‍നി​ന്ന് 140 കി​ലോ​മീ​റ്റ​റാ​യാ​ണ് ചു​രു​ക്കു​ക.
Breaking News

ഹിജ്‌റ വർഷാരംഭം: ദുബായിലെ സർക്കാർ ജീവനക്കാർക്ക് ജൂൺ 15 ന് ഔദ്യോഗിക പൊതുഅവധി പ്രഖ്യാപിച്ചു

ദുബായ്: ഹിജ്‌റ വർഷാരംഭത്തോടനുബന്ധിച്ച് ദുബായിലെ സർക്കാർ ജീവനക്കാർക്ക് 2026 ജൂൺ 15 തിങ്കളാഴ്ച ഔദ്യോഗിക പൊതുഅവധി പ്രഖ്യാപിച്ചു. ദുബായ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്ട്മെന്റാണ് (DGHR) ഈ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ശനി, ഞായർ വാരാന്ത്യ അവധികൾക്കൊപ്പം തിങ്കളാഴ്ചയും കൂടി ലഭിക്കുന്നതോടെ സർക്കാർ മേഖലയിലുള്ളവർക്ക്
Breaking News

അബുദാബിയിൽ വാടകക്കയറ്റത്തിന് കടിഞ്ഞാൺ; ഇനി അടുത്ത അറിയിപ്പ് വരെ വാടക കൂട്ടാൻ പാടില്ലെന്ന് ഉത്തരവ്

അബുദാബി: അബുദാബിയിൽ വാടക വർദ്ധനവ് താൽക്കാലികമായി മരവിപ്പിച്ചുകൊണ്ടുള്ള ഭരണകൂടത്തിന്റെ പുതിയ പ്രഖ്യാപനം പ്രവാസികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. മുൻപുണ്ടായിരുന്ന 5 ശതമാനം വർദ്ധനവ് പരിധി പൂർണ്ണമായും ഒഴിവാക്കി പൂജ്യം ശതമാനമാക്കിയ (0%) ഈ നിയമം താമസ, വാണിജ്യ, വ്യവസായ
Leave a Reply

Your email address will not be published. Required fields are marked *