FeaturedGulf

ബേബി കെയർ ഉൽപനങ്ങളുടെ അന്താരാഷ്ട്ര മാർക്കറ്റ് കിഴടക്കാൻ പോപ്പീസ് എത്തുന്നു

ഷാർജ: ഇന്ത്യൻ ബേബി കെയർ ബ്രാൻഡുകളിലെ ഏറ്റവും ജനപ്രിയ ബ്രാൻഡായ പോപ്പീസ് ബേബി കെയർ തങ്ങളുടെ രണ്ടാമത്തെ അന്താരാഷ്ട്ര സ്റ്റോർ ഷാർജ സഹാറ മാളിൽ ആരംഭിച്ചു. ഷാർജയിലെ പ്രധാന റീട്ടെയിൽ കേന്ദ്രങ്ങളിൽ ഒന്നായ സഹാറാ മാളിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പുതിയ ഔട്ട്ലെറ്റ് ഏറ്റവും ഗുണമേന്മയുള്ള ബേബി കെയർ ഉൽപ്പന്നങ്ങൾ നൽകുന്നതിനുള്ള 92-മത്തെ പോപ്പീസ് ബേബി കയർ സ്റ്റോർ കൂടിയാണിത്.

ദുബയ് പോലീസ് മേജറും, അംബാസിഡർ എക്സ്ട്രാർഡിനറി, അന്താരാഷ്ട്ര ഹാൻഡ്ബോൾ റഫറി, ഒമർ അൽ മർസൂഖി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഉടമയുമായ ഡോ. അൽ. ഒമർ മർസൂഖി സ്റ്റോർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പോപ്പീസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഷാജു തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അതിവേഗം വളരുന്ന പോപ്പീസ് ബേബി കെയറിന്റെ യുഎയിലെ ആദ്യത്തെ ഷോറൂം അബുദാബിയിലെ ദാൽമ മാളിൽ ഈ മാസം ആദ്യം പ്രവർത്തനം ആരംഭിച്ചിരുന്നു. ഇന്ത്യയിൽ തന്നെ പോപ്പീസന് ഇതുവരെ 80- ന് മുകളിൽ ഷോറൂമുകൾ ഉണ്ട് .

2003-ലാണ് പോപ്പീസ് ആദ്യമായി പ്രവർത്തനം ആരംഭിക്കുന്നത്. കുട്ടികൾക്ക് ഉള്ള എല്ലാ പ്രൊഡക്റ്റുകളും കമ്പനി നിലവിൽ നിർമിച്ച് നൽകുന്നുണ്ട്. ഈ വർഷം ദുബായിൽ മാത്രം പത്തോളം ഷോറൂമുകളും, സൗദി അറേബ്യ, ബഹറിൻ , ഖത്തർ തുടങ്ങി ജിസിസി രാജ്യങ്ങളിൽ എല്ലാം തന്നെ ഈ വർഷം ഷോറൂം തുറക്കാനും കമ്പനി മുന്നൊരുക്കങ്ങൾ നടത്തി കഴിഞ്ഞു . നിലവിൽ യു.കെ യിൽ പോപ്പീസിന് സ്വന്തമായി ഓഫീസും ഷോറൂം ഉണ്ട്. ഓസ്ട്രേലിയയിലും ഈ വർഷം സ്റ്റോറുകൾ തുറക്കാൻ ആണ് പോപ്പീസ് നിലവിൽ ഉദേശിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ സാധ്യതകൾ തിരിച്ചറിഞ്ഞ് മറ്റു പല രാജ്യങ്ങളിലേക്കും ഈ വർഷം തന്നെ ചുവട് വെക്കാൻ ഒരുങ്ങുകയാണ് പോപ്പീസ്.

വർഷങ്ങൾക്കുമുൻപ് ഏറ്റവും ഗുണമേന്മയുള്ള വസ്ത്രങ്ങൾ കുട്ടികൾക്ക് വേണ്ടി നിർമ്മിച്ചുകൊണ്ടാണ് പോപ്പീസ് ഈ രംഗത്ത് തുടക്കം ഇട്ടത്. നവജാത ശിശുക്കൾ മുതൽ ആറ് വയസ്സുവരെയുള്ള കുട്ടികൾക്കുള്ള വസ്ത്രങ്ങൾ, ബേബി ഓയിൽ, ബേബി ആക്സസറീസ്, സോപ്പുകൾ, വൈപ്സ്, ഫാബ്രിക് വാഷ്, ബോഡി വാഷ്, ഷാംപൂ, ലോഷനുകൾ, ടവലുകൾ തുടങ്ങി നിരവധി ബേബി കെയർ ഉൽപ്പന്നങ്ങളും ഇന്ന് പോപ്പീസ് നിർമിച്ച് നല്കുന്നു. രണ്ടായിരത്തിലത്തികം ജീവനക്കാരാണ് പോപ്പീസിൽ ഉള്ളത്. യുഎഈയിൽ ഒരു ഫാക്ടറീ നിർമ്മിക്കാനും നിലവിൽ കമ്പനി ലക്ഷ്യം ഇടുന്നുണ്ട്.

നിലവിൽ പിറന്നു വീഴുന്ന കുഞ്ഞുങ്ങൾ തുടങ്ങി മുലയൂട്ടുന്ന അമ്മമാർക്ക് വരെ ഉള്ള പ്രൊഡക്ടുകൾ പോമീസ് എന്ന് പേരിൽ പോപ്പീസ് ഗ്രൂപ്പിനുണ്ട്. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമുള്ള ഉൽപനങ്ങൾ ആണ് പോമീസ് വിപണിയിൽ എത്തിക്കുന്നത്. പോമീസ്ന് ഈ വർഷം 20-സ്റ്റോറുകളോടെ ജിസിസി രാജ്യങ്ങളിലേക്ക് വ്യാപിക്കാൻ കഴിയുമെന്ന് പ്രതീക്ഷയിൽ ആണ് പോപ്പീസ്. പ്ലാസ്റ്റോ ഏജൻസീസ് തിരുവനന്തപുരം,കോസ്റ്റൽ ഇന്ത്യ ഏജൻസീസ് എറണാകുളം തുടങ്ങിയവയുടെ മാനേജിംഗ് ഡയറക്ടർ നിഷാദ് സൈനുദ്ദീൻ മുഖ്യാതിഥികളിൽ ഒരാളായിരുന്നു. പോപ്പീസ് ഗ്രൂപ്പ് ബിസിനസ്സ് ഹെഡ് സുനിൽ ജോർജ്, അസിസ്റ്റന്റ് ജനറൽ മാനേജർ ഷഫീക്ക് തുടങ്ങി നിരവധി പ്രമുഖർ സാഹാറാമാളിലെ ചടങ്ങിൽ പങ്കെടുത്തു.

Shares:

Related Posts

Breaking News

എട്ടാമത്തെ ഗിന്നസ് റെക്കോര്‍ഡ് നേട്ടം കൈവരിച്ച് പെയ്‌സ് എജ്യുക്കേഷന്‍ വിദ്യാര്‍ത്ഥികള്‍; പുനരുപയോഗ ബാഗുകള്‍ക്ക് നിറം പകര്‍ന്നാണ് നേട്ടം കൈവരിച്ചത്

ഷാർജ: ഷാര്‍ജ മുവൈല ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ക്യാമ്പസാണ് പെയ്‌സ് എജ്യുക്കേഷന്‍ ഗ്രൂപ്പിന്റെ എട്ടാം ഗിന്നസ് റെക്കോര്‍ഡ് നേട്ടത്തിന് വേദിയായത്. 10346 വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പുനരുപയോഗ സാധ്യമായ ബാഗുകളില്‍ വൈവിധ്യമാര്‍ന്ന കലാവിഷ്‌കാരങ്ങളിലൂടെ പുതിയ ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയത്. ഇന്ത്യ ഇന്റര്‍ നാഷണല്‍
Business

റിച്ച്മാക്സ് ഗ്രൂപ്പ് ദുബായിൽ അന്തർദേശിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു; ആദ്യ ഓഫീസ് കരാമയിൽ

ദുബായ്: മലയാളി ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ പ്രമുഖ ബിസിനസ് കൂട്ടായ്മകളിലൊന്നായ റിച്ച്മാക്സ് ഗ്രൂപ്പിന്റെ ആദ്യ അന്തർദേശിയ ഓഫീസ് ദുബായ് കരാമയിൽ തുറക്കും. ജൂലൈ 26 ന് ദുബായ് ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങിലാണ് ഓഫീസ് ഉദ്‌ഘാടനം ചെയ്യപ്പെടുന്നത്. യു.എ.ഇയിലെ റിച്ച്മാക്സ്
Gulf

സമൂഹത്തിന്​ ആഹ്ലാദം പകരുന്ന 22 പുതിയ പദ്ധതികളുമായി ദുബൈ പൊലീസ്. 

ദു​ബൈ: ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഓ​ഫ് ക​മ്യൂ​ണി​റ്റി ഹാ​പ്പി​ന​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാണ് ദു​ബൈ പൊ​ലീ​സ്​ പുതിയ 22 പ​ദ്ധ​തി​ക​ൾ നടപ്പിലാക്കുന്നത്. സ​മൂ​ഹ​ത്തി​ന്‍റെ ന​ന്മ​യു​ദ്ദേ​ശി​ച്ച്​ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും ആ​ഹ്ലാ​ദം പ​ക​രു​ന്ന രീ​തി​യി​ലാ​ണ്​ പ​ദ്ധ​തി​ക​ൾ ഒരുക്കിയിരിക്കുന്നത് . ഇ​തി​ലൂ​ടെ ക​ഴി​ഞ്ഞ വ​ർ​ഷം 10 ല​ക്ഷ​ത്തി​ലേ​റെ പേ​ർ​ക്ക്​
Gulf

ഫൈസൽ മാസ്റ്റർക്ക് സ്വീകരണം നൽകി

ദുബായ് - ഹൃസ്വ സന്ദർശനത്തിന്നായി യു.എ.ഇയിലെത്തിയ കൊയിലാണ്ടി ഡോ.ജെ പി ഹയർ എഡ്യൂക്കേഷൻ ആൻഡ് കോച്ചിങ് സെന്റർ ചീഫ് അഡ്വൈസറും, കൈപ്രം ജുമാ മസ്ജിദ് സിക്രട്ടറിയും, സാമൂഹ്യ-വിദ്യാഭ്യാസ പ്രവർത്തകനുമായ ഫൈസൽ ബിൻ അഹ്‌മദ്‌ മാസ്റ്റർക്ക് സുഹൃദ് സംഘം സ്വീകരണം നൽകി. അഡ്വ.മുഹമ്മദ്
Leave a Reply

Your email address will not be published. Required fields are marked *