Breaking NewsFeatured

യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ​ പാ​കി​സ്താ​ൻ സന്ദർശിച്ചു

ദുബായ് – യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ ഹൃസ്വകാല സന്ദർശനത്തിനായി​ പാ​കി​സ്താ​നി​ലെ​ത്തി. വി​മാ​ന​ത്താ​വ​ള​ത്തി​ൽ പാ​കി​സ്താ​ൻ ​പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ്​​ബാ​സ്​ ശ​രീ​ഫും മ​റ്റ്​ മ​ന്ത്രി​മാ​രും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും നേ​രി​ട്ടെ​ത്തി സ്വീ​ക​രി​ച്ചു. യു.​എ.​ഇ -​ പാ​കി​സ്താ​ൻ ബ​ന്ധം ദൃ​ഢ​പ്പെ​ടു​ത്തു​ന്ന​തി​നെ​പ്പ​റ്റി​യും ഭാ​വി​കാ​ല സ​ഹ​ക​ര​ണ​ത്തെ​പ്പ​റ്റി​യും ഇ​രു​നേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്തു. ഒപ്പം സാ​മ്പ​ത്തി​കം, വ്യാ​പാ​രം, വി​ക​സ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഇരുരാജ്യങ്ങളും തമ്മിൽ സ​ഹ​ക​ര​ണം കൂടുതൽ ശ​ക്​​ത​മാ​ക്കാ​ൻ ഇരുനേതാക്കളും തമ്മിൽ ധാ​ര​ണ​യാ​യി.

പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യി ഇ​രു​രാ​ജ്യ​ങ്ങ​ളും നേ​രി​ടു​ന്ന പൊ​തു​പ്ര​ശ്ന​ങ്ങ​ളും ച​ർ​ച്ച​യി​ൽ വ​ന്നു. ഇരു രാജ്യങ്ങളും തമ്മിൽ വി​ക​സ​ന​മേ​ഖ​ല​ഉ​ൾ​പ്പെ​ടെ വി​വി​ധ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പാ​കി​സ്താ​നെ പി​ന്തു​ണ​ക്കു​ന്ന​തി​ന്​ യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാന് ഷ​ഹ്​​ബാ​സ്​ ശ​രീ​ഫ്​ ന​ന്ദി അ​റി​യി​ച്ചു.

അ​ബൂ​ദ​ബി എ​ക്സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ അം​ഗം ശൈ​ഖ്​ ത​യ്യി​ബ്​ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, യു.​എ.​ഇ പ്ര​സി​ഡ​ന്‍റി​ന്‍റെ ഉ​പ​ദേ​ശ​ക​ൻ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ ഹം​ദാ​ൻ ആ​ൽ ന​ഹ്​​യാ​ൻ, ദേ​ശീ​യ സു​ര​ക്ഷ സു​പ്രീം കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ലി മു​ഹ​മ്മ​ദ്​ ഹ​മ്മാ​ദ്​ അ​ൽ ഷം​സി, പാ​കി​സ്താ​നി​ലെ യു.​എ.​ഇ അം​ബാ​സ​ഡ​ർ ഹ​മ​ദ്​ ഒ​ബൈ​ദ്​ ഇ​ബ്രാ​ഹിം സാ​ലിം അ​ൽ​സാ​ബി, പാ​കി​സ്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​നോടൊപ്പം അനുഗമിച്ചിരുന്നു.

Shares:

Related Posts

UAE

അബുദാബിയിൽ തൃ​ശൂ​ർ സ്വദേശി നിര്യാതനായി

അ​ബു​ദാബി: അബുദാബിയിൽ പ്രവാസി മലയാളി അന്തരിച്ചു. തൃ​ശൂ​ർ എ​റി​യാ​ട് ക​ട​പ്പൂ​ർ പ​ള്ളി​ക്ക് കി​ഴ​ക്ക് വ​ശം താ​മ​സി​ക്കു​ന്ന പു​ളി​ക്ക​ല​ക​ത്ത് റ​ഹീ​മി​ന്‍റെ മ​ക​ൻ ഒ​മ​ർ ബി​ൻ റ​ഹീമാണ് മരിച്ചത്. മാ​താ​വ്: സ​റീ​ന റ​ഹീം. ഭാ​ര്യ: ന​ദ. സ​ഹോ​ദ​ര​ൻ: അ​മ​ർ ബി​ൻ റ​ഹീം.
Business

റാക് ബിഗസ്റ്റ് വെയ്റ്റ് ലോസ് ചാലഞ്ച് 2025: 45.7 കിലോ ഭാരം കുറച്ച് അമൃത് രാജ് ഓവറോൾ ചാമ്പ്യൻ

റാസൽഖൈമ: യു.എ.ഇയിലെ തന്നെ ഏറ്റവും വലിയ ഹെൽത്ത് ചാലഞ്ചുകളിലൊന്നായ റാക് ബിഗസ്റ്റ് വെയ്റ്റ് ലോസ് ചാലഞ്ച് 2025ൽ ദുബൈയിലെ 31കാരനായ ഇന്ത്യൻ സ്വദേശി അമൃത് രാജ് 45.7 കിലോഗ്രാം കുറച്ച് പുരുഷ വിഭാഗത്തിലെ ഓവറോൾ ചാമ്പ്യനായി. 13,800 ദിർഹമാണ് മംഗലാപുരം സ്വദേശിയായ
Breaking News

യു എ ഇയിൽ പൊതുമാപ്പ് നീട്ടില്ല; സമയപരിധി ഈ മാസം 31ന് അവസാനിക്കും മുന്നറിയിപ്പുമായി അധികൃതർ

അബുദാബി: യുഎഇയിൽ പൊതുമാപ്പ് നീട്ടില്ലെന്നും ഈ മാസം 31ന് അവസാനിക്കുമെന്നും അധികൃതർ അറിയിച്ചു. പൊതുമാപ്പ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ അതിന് മുൻപായി നടപടികൾ സ്വീകരിക്കണം. ഇല്ലെങ്കിൽ വൻ പിഴയടക്കമുള്ള ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വാർത്താ സമ്മേളനത്തിലൂടെയായിരുന്നു വിവരം അറിയിച്ചത്. അനധികൃത
Gulf

ശിവഗിരി തീർത്ഥാടനം നവതി ആഘോഷം; ഒക്ടോബർ 30ന് അജ്മാൻ ഇന്ത്യൻ അസ്സോസിയേഷൻ ഹാളിൽ

ദുബായ് - വർക്കല ശിവഗിരി തീർത്ഥാടനത്തിന്റെ 90മത് വാർഷികവും, ശിവഗിരി ബ്രഹ്മ വിദ്യാലയത്തിന്റെ കനക ജൂബിലിയും, വിപുലമായ പരിപാടികളോടെ യു.എ.ഇയിൽ ആഘോഷിക്കുന്നു. അജ്മാൻ ജർഫിലുള്ള ഇന്ത്യൻ അസ്സോസിയേഷൻ ഹാളിൽ ഒക്ടോബർ 30 ന് രാവിലെ 9 മണിക്ക് കേരളത്തിന്റെ ബഹുമാനപ്പെട്ട കൃഷിവകുപ്പ്
Leave a Reply

Your email address will not be published. Required fields are marked *