News Kerala/India

‘പ്രധാനമന്ത്രിയെ വധിക്കാൻ പോപുലർ ഫ്രണ്ട് ആസൂത്രണം നടത്തിയിരുന്നു’ –  ഇ.ഡി

Written by themediatoc

ന്യൂഡൽഹി:  പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പോപുലർ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്ന ഗുരുതര ആരോപണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി). ജൂലൈയിൽ ബിഹാറിൽ നടന്ന റാലിക്കിടെയാണ് പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതിയിട്ടതെന്നും, റാലിക്കു മുമ്പും ഇത്തരത്തിലുള്ള പദ്ധതികൾ പി.എഫ്.ഐ ആസൂത്രണം ചെയ്തതായും, കേരളത്തിൽ നിന്ന് അറസ്റ്റ് ചെയ്ത പി.എഫ്.ഐ പ്രവർത്തകൻ ഷഫീഖിന്റെ റിമാൻഡ് റിപ്പോർട്ടിലാണ്  ഇത്തരം വിവരങ്ങൾ ഇ.ഡി വെളിപ്പെടുത്തിയത്.

കേരളം ഉൾപ്പെടെ രാജ്യത്തെ 13- സംസ്ഥാനങ്ങളിലെ പോപുലർ ഫ്രണ്ട് ഓഫിസുകളിലും, നേതാക്കളുടെ വീടുകളിലുമാണ് എൻ.ഐ.എയും ഇ.ഡിയും റെയ്ഡ് നടത്തിയത്. പെട്ടന്ന് റെയ്ഡ് നടത്തിയതിനാൽ ചില വിലപ്പെട്ട രേഖകളും മറ്റും പിടിച്ചെടുക്കാൻ സാധിച്ചതായും ഏജൻസി വൃത്തങ്ങൾ വെളിപ്പെടുത്തി. പോപുലര്‍ ഫ്രണ്ടിന്‍റെ ദേശീയ സംസ്ഥാന നേതാക്കളടക്കം 106 പേരെയാണ് അറസ്റ്റ് ചെയ്തത്. കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേരളത്തിൽ നിന്ന് അറസ്റ്റ് ചെയ്ത നേതാക്കളെയടക്കം ചോദ്യം ചെയ്യുന്നത് എൻ.ഐ.എ ആസ്ഥാനങ്ങളിൽ തുടരുകയാണ്. ചോദ്യം ചെയ്യലിന് കൂടുതൽ സമയം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അന്വേഷണ ഏജൻസികൾ.

About the author

themediatoc

Leave a Comment