FeaturedNews Kerala/India

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈനീകർ വധിച്ചു

ശ്രീന​ഗർ: ജമ്മുകാശ്മീരിൽ നടന്ന ഏറ്റമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇന്നലെ വൈകിട്ട് മുതലാണ് പ്രദേശത്ത് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശം മുഴുവൻ നിയന്ത്രണത്തിലാണെന്ന് സുരക്ഷാ സേന അറിയിച്ചു.

ജമ്മുകാശ്മീർ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് ഭീകരരെ കൊലപ്പെടുത്തിയത്. ഇവരുടെ പക്കൽ നിന്ന് നിരവധി വെടിക്കോപ്പുകളും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെച്ച ഭീകരരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്.

രണ്ടിലധികം ഭീകരർ പ്രദേശത്ത് തമ്പടിച്ചിരുന്നതായാണ് സുരക്ഷാ സേനയുടെ കണ്ടെത്തൽ. തുടർന്നാണ് ഇവർക്കായി തിരച്ചിൽ തുടങ്ങിയത്. അതിനിടയിൽ ഭീകരർ സൈന്യത്തിന് നേരെ ആക്രമണം നടത്തി. തുടർന്ന് സുരക്ഷ സേന തിരിച്ചടിച്ചു. പ്രദേശത്ത് ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Shares:

Related Posts

Entertainment

ജെ.എസ്​.കെ സിനിമ സെൻസറിങ് വിവാദത്തിൽ കേന്ദ്രമന്ത്രി അധികാരം ഉപയോഗിച്ചിട്ടില്ല – നടൻ സുരേഷ് ഗോപി

ദുബായ്: സെൻസർ ബോർഡിന്‍റെ നടപടി മൂലം വിവാദത്തിലായ ജാനകി വി വേഴ്​സസ്​ സ്​റ്റേറ്റ്​ ഓഫ്​ കേരള (ജെ.എസ്​.കെ) സിനിമയുടെ റിലീസിനുവേണ്ടി പൊതുജനമറിയാത്ത ചില ഇടപെടലുകൾ നടത്തിയിരുന്നതായി കേന്ദ്ര സഹമന്ത്രിയും സിനിമയിലെ നായകനുമായ സുരേഷ്​ ഗോപി. സിനിമ റിലീസുമായി ബന്ധപ്പെട്ട്​ യു.എ.ഇയിൽ നടത്തിയ
Breaking News

ഇനി പാർക്കിംഗ് മെഷീൻ തിരഞ്ഞ് നടക്കേണ്ട; അബുദാബിയിൽ അത്യാധുനിക ‘ഫ്രീ ഫ്ലോ സ്മാർട്ട് പാർക്കിംഗ്’ വരുന്നു

അബുദാബിയിൽ വണ്ടി പാർക്ക് ചെയ്യാൻ ഇനി മെഷീനുകൾ തിരഞ്ഞു നടക്കുകയോ മൊബൈലിൽ നിന്ന് എസ്.എം.എസ് അയക്കുകയോ ഒന്നും വേണ്ട, ഇനി കാര്യങ്ങളെല്ലാം വളരെ സിമ്പിളാകാൻ പോവുകയാണ്. യാത്രക്കാർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും കൂടാതെ വളരെ എളുപ്പവും അത്യാധുനികവുമായ 'ഫ്രീ ഫ്ലോ പെയ്ഡ് പാർക്കിംഗ്
Featured

ഇസ്രായേൽ‍ ആക്രമണം; ​ഗസ്സയിൽ നിന്ന് 210 രോ​ഗികളെ യുഎഇയിലെത്തിച്ചു

ദുബായ്: ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ​ഗസ്സയിൽ പരിക്കേറ്റവരെ യുഎഇയിലെത്തിച്ചു. ​ഗുരുതര പരിക്കേറ്റ 86 പേരുൾപ്പെടെ 210 രോ​ഗികളെയാണ് യുഎഇയിൽ എത്തിച്ചിരിക്കുന്നത്. റാമൺ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം അബുദബി വിമാനത്താവളത്തിലിറങ്ങി. രോ​ഗികളെ വിദ​ഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഗസ്സയിൽ നിന്നുള്ള 22-ാമത്തെ
Breaking News

11 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍ഘ്യ​മു​ള്ള പു​തി​യ പാ​ലം ‘സൂ​പ്പ​ര്‍ഹൈ​വേ’ രാജ്യത്തിന് സമർപ്പിച്ച്‌ അ​ബൂ​ദ​ബി​

അ​ബൂ​ദ​ബി - അ​ല്‍ റീം, ​ഉ​മ്മു യി​ഫീ​ന ദ്വീ​പു​ക​ളെ അ​ബൂ​ദ​ബി ന​ഗ​ര​ത്തി​ലെ ശൈ​ഖ് സാ​യി​ദ് ബി​ന്‍ സു​ല്‍ത്താ​ന്‍ സ്ട്രീ​റ്റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന 11 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍ഘ്യ​മു​ള്ള പു​തി​യ പാ​ലം ‘സൂ​പ്പ​ര്‍ഹൈ​വേ’ അ​ബൂ​ദ​ബി​യി​ല്‍ അ​ബൂ​ദ​ബി എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ണ്‍സി​ല്‍ അം​ഗ​വും എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫി​സ് ചെ​യ​ര്‍മാ​നു​മാ​യ ശൈ​ഖ്
Leave a Reply

Your email address will not be published. Required fields are marked *