FeaturedGulf

ബ്രൂണെ-ഇന്ത്യ ട്രേഡ് കമ്മീഷണറായി എൻ എം പണിയ്ക്കർ നിയമിതനായി

ബ്രൂണെയുടെ ഇന്ത്യയിലെ ഓണററി ട്രേഡ് കമ്മീഷണറായി മലയാളിയും പ്രവാസി വ്യവസായിയുമായ എൻഎം പണിയ്ക്കർ നിയമിതനായി. വിദേശകാര്യ മന്ത്രാലയത്തിന്റേയും ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർ​ഗനൈസേഷന്റെയും ശുപാർശകളെ തുടർന്നാണ് നിയമനം. ചെ​ന്നൈ​യി​ലെ ഐ.​ടി.​സി ഗ്രാ​ൻ​ഡ് ചോ​ള ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​യി​ലെ ബ്രൂ​ണെ ദാ​റു​സലാം ഹൈ​ക​മീ​ഷ​ണ​ർ ഡാ​റ്റോ അ​ലാ​ഹു​ദ്ദീ​ൻ മു​ഹ​മ്മ​ദ് താ​ഹ​യി​ൽ​നി​ന്ന്​ എ​ൻഎം പ​ണി​ക്ക​ർ ട്രേ​ഡ് ക​മീ​ഷ​ണ​ർ പ​ദ​വി സ്വീ​ക​രി​ച്ച​താ​യി അ​ദ്ദേ​ഹം ദു​ബാ​യി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ട്രേഡ് കമ്മീഷണറായുള്ള ഔദ്യോഗിക നിയമന ചടങ്ങ് ഡിസംബറിൽ ബ്രൂണെയിൽ നടക്കും.വേ​ൾ​ഡ്​ മ​ല​യാ​ളി കൗ​ൺ​സി​ൽ മി​ഡി​ലീ​സ്റ്റ് റീ​ജ്യ​ന്‍റെ ഗുഡ് വിൽ അംബാസിഡർ കൂടിയാണ് പണിക്കർ.

ഇന്ത്യും ബ്രൂണെയും തമ്മിലുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന് സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളിൽ സജീവമാകുമന്ന് എം എൻ പണിയ്ക്കർ പറഞ്ഞു. മറൈൻ മേഖലയിൽ വലിയ സാധ്യതയുണ്ടെന്നും ഇരു രാജ്യങ്ങൾക്കുമിടയിൽ മറൈൻ വ്.വസായത്തെ വളർത്തുന്നതിനുള്ള സാഹചര്യം പ്രോത്സാഹിപ്പിക്കുമെന്നും പറഞ്ഞു.

മറൈൻ മേഖലയിലെ വർധിച്ചുവരുന്ന തൊഴിൽ സാധ്യതകൾ കണക്കിലെടുത്ത് കേരളത്തിൽ പ്രത്യേക പരിശീലന കേന്ദ്രം സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മ​റൈ​ൻ മേ​ഖ​ല​യി​ൽ ത​ൽ​പ​ര​രാ​യ 10 ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി അ​വ​ർ​ക്ക്​ ആ​റു​മാ​സ​ത്തെ സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ൽ​കും.

കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി അമൽ ജ്യോതി എ​ൻ​ജീ​നി​യ​റി​ങ്​ കോ​ളെജി​ലാ​ണ്​ പ​രീ​ല​ന കേ​ന്ദ്രം സ്ഥാ​പി​ക്കു​ക. കോഴ്സ് പൂർത്തീകരിയ്ക്കുന്ന വിദ്യാർത്ഥികൾക്ക് ദുബായിലെ എക്‌സ്‌പെർട്ട് യുണൈറ്റഡ് മറൈൻ സർവീസ് കമ്പനിയുടെ ഷിപ്യാർഡിൽ പരിശീലനം നൽകും. കേരളത്തിലെ വിദ്യാർത്ഥികൾക്ക് ആ​ഗോള മറൈൻ മേഖലയിൽ പ്രവേശിയ്ക്കുന്നതിനുള്ള ആദ്യ സംരഭമാണിത്.

ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും. വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡിൽ ഈസ്റ്റ് റീജിയൺ ജനറൽ സെക്രട്ടറി ഡോക്ടർ ജെറോ വർഗീസ്, അജ്മാന്‍ പ്രൊവിന്‍സ് പ്രസിഡന്‍റ് ഡയസ് ഇടിക്കുള എന്നിവരും വാർത്താസമ്മേളത്തില്‍ സംബന്ധിച്ചു.

Shares:

Related Posts

Business

സുസ്ഥിരമാതൃകകൾ കാഴ്ചവെച്ച് ഷുറൂഖ് ലോക സഞ്ചാരമേളയിൽ

ഷാർജ - ലോകത്തെ മുൻനിര വിനോദസഞ്ചാരപദ്ധതികൾ അവതരിപ്പിക്കുകയും ചർച്ചചെയ്യപ്പെടുകയുംചെയ്ത മേളയിൽ വികസനവും പ്രകൃതിസംരക്ഷണവും സമന്വയിപ്പിക്കുന്ന നൂതന സുസ്ഥിര വിനോദസഞ്ചാരമാതൃകകൾ അവതരിപ്പിച്ച് വേൾഡ് ട്രാവൽമാർട്ടിൽ താരമായി ഷാർജ നിക്ഷേപവികസനവകുപ്പ് (ഷുറൂഖ്). ലോകത്തെ സാംസ്കാരികപാരമ്പര്യവും പ്രകൃതിവൈവിധ്യവും അടിസ്ഥാനമാക്കി ലോകോത്തരനിലവാരത്തിൽ ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം
Gulf

ജയിലിൽവെച്ച് കാണാൻ മനസ് അനുവദിച്ചില്ല; ഉമ്മയുടെ മനസിൽ 18 വർഷം മുൻപ് പോയ തൻ്റെ മുഖമാണുള്ളതെന്ന് റഹീം

റിയാദ്: ഉമ്മയെ ജയിലിൽവെച്ച് കാണാൻ മനസ് അനുവദിച്ചില്ലെന്ന് റിയാദിലെ ജയിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീം. തന്നെ കാണുന്നതിനായി നാട്ടിൽ നിന്നും ഉമ്മയും സഹോദരനും അമ്മാവനും വ്യാഴാഴ്ച വന്നിരുന്നുവെന്ന് അബ്ദു റഹീം ജയിലിൽ നിന്ന് റിയാദിലുള്ള സുഹൃത്തുക്കളോട് ഫോണിലൂടെ പറഞ്ഞു.
Gulf

കേരള കോണ്‍ക്ലേവ് വിഷന്‍ 2050/2056; 2023 ഫെബ്രുവരി 3 മുതല്‍ കോഴിക്കോട്ട്

ദുബായ് - കേരളത്തിന്റെ ഭാവി പുനര്‍നിര്‍വഹണം എന്ന പ്രമേയവുമായി കേരള കോണ്‍ക്ലേവ് വിഷന്‍ 2050/2056 അടുത്ത വര്‍ഷം ഫെബ്രുവരി 3, 4, 5 തീയതികളില്‍ കോഴിക്കോട് മര്‍ക്കസ് നോളജ് സിറ്റിയിലുള്ള വലന്‍സി ഗാലറിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ ദുബായില്‍ വാര്‍ത്താ
Breaking News

ലുലു ഹൈപ്പർമാർക്കറ്റ് സേവനം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷോപ്പിങ്​ മാളായ ദുബൈ മാളിലേക്കും വ്യാപിപ്പിക്കുന്നു

ദുബായ് - ഭക്ഷ്യവിപണന സംസ്കരണരംഗത്തെ ഇന്ത്യൻ ബ്രാൻഡായ ലുലു ഹൈപ്പർ മാർക്കറ്റ്​ തങ്ങളുടെ സേവനം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷോപ്പിങ്​ മാളായ ദുബൈ മാളിലേക്കുകൂടി വ്യാപിപ്പിക്കാനൊരുങ്ങുന്നു. ഇത് സംബന്ധിച്ച കരാറിൽ എമാർ പ്രോപ്പർട്ടീസ് ചെയർമാൻ ജമാൽ ബിൻ താനിയയും ലുലു
Leave a Reply

Your email address will not be published. Required fields are marked *