GulfUAE

ദുബായ് താമസ-കുടിയേറ്റ വകുപ്പ് പങ്കാളികളെയും വിതരണക്കാരെയും ആദരിച്ചു

ദുബായ് : ദുബായിലെ താമസ-കുടിയേറ്റ വകുപ്പ് (ജിഡിആർഎഫ്എ) 2024 വർഷത്തെ തങ്ങളുടെ പങ്കാളികളെയും വിതരണക്കാരെയും ആദരിച്ചു. വിത്ത് യു, വി എക്സൽ ഫോറം എന്ന പേരിൽ ദുബായ് ഇന്റർകോണ്ടിനെന്റൽ ഹോട്ടലിലാണ് ആദരിക്കൽ ചടങ്ങ് നടത്തിയത്. ജി ഡി ആർ എഫ് എ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി, വിവിധ അസിസ്റ്റന്റ് ഡയറക്ടർമാർ, വിവിധ സ്ഥാപനങ്ങളുടെ മേധാവികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

യുഎഇയുടെ വികസന യാത്രയ്ക്ക് പിന്തുണ നൽകുന്നതിൽ തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രാധാന്യം മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി ഉദ്ഘാടന പ്രസംഗത്തിൽ പ്രത്യേകം ചൂണ്ടിക്കാട്ടി. പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സഹകരണം നിർണായകമാണെന്നും വിവിധ സ്ഥാപനങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നത് യുഎഇയുടെ ദീർഘകാല മുന്നേറ്റ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഡയറക്ടറേറ്റിന്റെ പങ്കാളികൾക്കും വിതരണക്കാർക്കും ലഫ്. ജനറൽ അൽ മ‍ർറി നന്ദിയും പ്രശംസയും അറിയിച്ചു. ദുബായുടെ ആഗോള നില മെച്ചപ്പെടുത്തുന്നതിൽ സഹായകമായ രീതിയിലുള്ള സഹകരണവും അറിവ് പങ്കിടലും ഊന്നിപ്പറഞ്ഞ അദ്ദേഹം ആധികാരികമായ പങ്കാളിത്തം രൂപപ്പെടുത്തുന്നതിന്റെ ആവശ്യകതയും നിർദ്ദേശിച്ചു. 35 ഓളം സ്ഥാപനങ്ങളും കമ്പനികളും പ്രഗത്ഭരായ പങ്കാളികളെയും ചടങ്ങിൽ ആദരിച്ചു

തുടർന്ന് യു എ ഇ ദേശീയ ഗാനം കാനൂൺ എന്ന പരമ്പരാഗത സംഗീതോപകരണത്തിൽ അവതരിപ്പിക്കുകയും ഡയറക്ടറേറ്റിന്റെ മികച്ച പങ്കാളിത്തം പ്രതിപാദിക്കുന്ന ഒരു ഹ്രസ്വ ചിത്രം പ്രദർശിപ്പിക്കുകയും ചെയ്തു.

Shares:

Related Posts

Gulf

ഈവർഷം രാജ്യത്ത് ക്രിമിനൽ കേസുകളിൽ 65 ശതമാനം കുറവ്​; ദുബൈയിൽ പൊലീസ്​.

ദുബായ് - ഈ വർഷം മൂന്നാം പാദത്തിലെ കണക്കാണിത്​. ഇതുപ്രകാരം ദുബൈയിൽ ക്രിമിനൽ കേസുകളിൽ 65 ശതമാനം കുറവ്​ രേഖപ്പെടുത്തിയതായി ദുബൈയിൽ പൊലീസ്​ അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളുമായി താരതമ്യം ​ചെയ്തപ്പോഴാണ്​ ഈ വർഷം
Breaking News

വിസ്മയങ്ങൾ വാരിവിതറിയ ആഗോളഗ്രാമത്തിലേക്ക് ​സ​ന്ദ​ർ​ശ​ക​ പ്രവാഹം

ദുബായ് - കോ​വി​ഡ്​ ഭീ​തി പൂ​ർ​ണ​മാ​യി മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഗ്ലോബൽ വില്ലേജിന്റെ 27മത് സീ​സ​ണി​ന്‍റെ ആ​ദ്യ​ദി​വ​സ​ത്തി​ൽ തന്നെ കു​ട്ടി​ക​ളും കു​ടും​ബ​ങ്ങ​ളു​മാ​യാ​ണ്​ നി​ര​വ​ധി​പേ​ർ എ​ത്തി​ച്ചേ​ർ​ന്ന​ത്. പു​ത്ത​ൻ കാ​ഴ്ച​കൾ സമ്മാനിച്ചാണ് ഇത്തവണ ആ​ഗോ​ള​ഗ്രാ​മം സ​ന്ദ​ർ​ശ​ക​രെ സ്വാ​ഗ​തം ചെ​യ്ത​ത്. ഇത്തവണ ഒ​മാ​നും ഖ​ത്ത​റും പു​തി​യ പ​വ​ലി​യ​ൻ
Gulf

ദുബായിൽ കെ.എം.സി.സി സ്വന്തം ആസ്ഥാനം; ധാരണാ പത്രം ഒപ്പ് വെച്ചു ദുബായ് കെഎംസിസി ഭാരവാഹികൾ

ദുബായ് - അര നൂറ്റാണ്ടിലേറെ കാലമായി ജീവ കാരുണ്യ വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളിലെ നിസ്തുല സേവനങ്ങളുമായി പ്രവാസ ലോകത്ത് പ്രവർത്തിച്ചു വരുന്ന കെ.എം.സി.സി പ്രസ്ഥാനത്തിന് ദുബായിൽ സ്വന്തമായി ആസ്ഥാനം നിർമ്മിക്കുന്നതിന് ദുബൈ ഗവർമെന്റ് ഭൂമി നൽകി. ദുബൈയിലെ റാഷിദിയയിലാണ് ഒന്നര ഏക്കർ
Gulf

കേരള കോണ്‍ക്ലേവ് വിഷന്‍ 2050/2056; 2023 ഫെബ്രുവരി 3 മുതല്‍ കോഴിക്കോട്ട്

ദുബായ് - കേരളത്തിന്റെ ഭാവി പുനര്‍നിര്‍വഹണം എന്ന പ്രമേയവുമായി കേരള കോണ്‍ക്ലേവ് വിഷന്‍ 2050/2056 അടുത്ത വര്‍ഷം ഫെബ്രുവരി 3, 4, 5 തീയതികളില്‍ കോഴിക്കോട് മര്‍ക്കസ് നോളജ് സിറ്റിയിലുള്ള വലന്‍സി ഗാലറിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ ദുബായില്‍ വാര്‍ത്താ
Leave a Reply

Your email address will not be published. Required fields are marked *