Breaking NewsFeatured

‘ഭാ​വി​സ​ർ​ക്കാ​റി​നെ രൂ​പ​പ്പെ​ടു​ത്തു​ക’ എ​ന്ന പ്ര​മേ​യ​ത്തിൽ ആ​ഗോ​ള സ​ർ​ക്കാ​ർ ഉ​ച്ച​കോ​ടി​ക്ക്​ ഇ​ന്ന്​ തു​ട​ക്കം

ദുബായ് – ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​ർ​ക്കാ​ർ സം​ഗ​മ​ങ്ങ​ളി​ലൊ​ന്നാ​യ ആ​ഗോ​ള സ​ർ​ക്കാ​ർ ഉ​ച്ച​കോ​ടി​ക്ക്​ തി​ങ്ക​ളാ​ഴ്ച ദു​ബൈ​യി​ൽ തു​ട​ക്ക​മാ​കും. ‘ഭാ​വി​സ​ർ​ക്കാ​റി​നെ രൂ​പ​പ്പെ​ടു​ത്തു​ക’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ദുബായ് മ​ദീ​ന​ത്ത്​ ജു​മൈ​റ​യി​ലെ വി​വി​ധ ഹാ​ളു​ക​ളി​ലാ​ണ്​ പ​രി​പാ​ടി ന​ട​ക്കു​ക. 20 രാ​ജ്യ​ങ്ങ​ളി​ലെ പ്ര​സി​ഡ​ന്‍റു​മാ​രും 250 മ​ന്ത്രി​മാ​രും 10,000 സ​ർ​ക്കാ​ർ ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​രും സെ​ലി​ബ്രി​റ്റി​ക​ളും പ​ങ്കെ​ടു​ക്കും. 200 സെ​ഷ​നു​ക​ളി​ലാ​യി 300 പ്ര​ഭാ​ഷ​ക​റം പരിപാടിയിൽ പങ്കെടുത്തു സം​സാ​രി​ക്കും. ഒപ്പം 80 പ്രാ​ദേ​ശി​ക, അ​ന്താ​രാ​ഷ്ട്ര സ​ർ​ക്കാ​ർ സം​ഘ​ട​ന​ക​ളും പ​​ങ്കെ​ടു​ക്കും. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ അ​ഞ്ച് അ​വാ​ർ​ഡു​ക​ളും ഈ ഉ​ച്ച​കോ​ടി​യി​ൽ പ്ര​ഖ്യാ​പി​ക്കും.

ഉ​ച്ച​കോ​ടി​യു​ടെ ചെ​യ​ർ​മാ​നും കാ​ബി​ന​റ്റ്​​കാ​ര്യ മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ്​ അ​ൽ ഗ​ർ​ഗാ​വി ആ​ദ്യ ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച സദസിനെ അഭിസംഭോതന ചെ യ്യുന്നതോടെ ആ​ദ്യ സെ​ഷ​ൻ ആരംഭിക്കും. ഒപ്പം ആ​ദ്യ ദി​നം ലോ​ക സാ​മ്പ​ത്തി​ക ഫോ​റം സ്ഥാ​പ​ക​ൻ ക്ലോ​സ്​ ഷ്വാ​ബ്, വേ​ൾ​ഡ്​ ട്രേ​ഡ്​ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഡ​യ​റ​ക്ട​ർ എ​ൻ​ഗോ​സി ഐ​വീ​ല, ജോ​ർ​ജി​യ പ്ര​ധാ​ന​മ​ന്ത്രി ഇ​റ​ക്​​ലി ഗ​രീ​ബ​ഷ്​​വി​ലി, റു​വാ​ണ്ട പ്ര​ധാ​ന​മ​ന്ത്രി എ​ഡ്വേ​ഡ്​ എ​ൻ​ഗി​റ​ന്‍റെ, ഈ​ജി​പ്ത്​ പ​രി​സ്ഥി​തി മ​ന്ത്രി ഡോ. ​യാ​സ്മി​ൻ ഫു​വാ​ദ്, ആ​ർ.​ടി.​എ എ​ക്സി​ക്യൂ​ട്ടി​വ്​ ബോ​ർ​ഡ്​ ഡ​യ​റ​ക്ട​ർ മ​ത്താ​ർ അ​ൽ​താ​യ​ർ, യു.​എ.​ഇ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ സെ​യ്​​ഫ്​ ആ​ൽ ന​ഹ്​​യാ​ൻ തു​ട​ങ്ങി​യ​വ​ർ സം​വ​ദി​ക്കും. വ​രും​ദി​ന​ങ്ങ​ളി​ലാ​യി ട്വി​റ്റ​ർ സി.​ഇ.​ഒ ഇ​ലോ​ൺ മ​സ്ക്, ഇം​ഗ്ലീ​ഷ്​ ന​ട​ൻ ഇ​ദ്​​രി​സ്​ എ​ൽ​ബ, ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ്, ഈ​ജി​പ്ഷ്യ​ൻ പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഫ​ത്താ​ഹ് അ​ൽ​സീ​സി തു​ട​ങ്ങി​യ​വ​രും പരിപാടിയിൽ പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്​. എന്നാൽ നിലവിലെ സാ​ഹ​ച​ര്യ​ത്തി​ൽ തു​ർ​ക്കി പ്ര​സി​ഡ​ന്‍റ്​ റ​ജ​ബ് ത്വ​യ്യി​ബ് ഉ​ർ​ദു​ഗാ​നും പ​ട്ടി​ക​യി​ലു​ണ്ടെ​ങ്കി​ലും അ​ദ്ദേ​ഹം എ​ത്തു​മോ എ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മു​ണ്ട്.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം, ഭാ​വി തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ, വ​രും കാ​ല​ത്തെ ന​ഗ​രാ​സൂ​ത്ര​ണം, സ​മൂ​ഹം എ​ന്നി​വ​യാ​യി​രി​ക്കും പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യം. എ​ഫ്.​വൈ.​ഐ സി.​ഇ.​ഒ​യും സം​ഗീ​ത​ജ്ഞ​നും നി​ർ​മാ​താ​വു​മാ​യ വി​ൽ അ​യാം, മെ​റ്റ ഗ്ലോ​ബ​ൽ അ​ഫ​യേ​ഴ്​​സ്​ പ്ര​സി​ഡ​ന്‍റ്​ നി​ക്ക്​ ക്ല​ഗ്, അ​സ​ർ​ബൈ​ജാ​ൻ പ്ര​സി​ഡ​ന്‍റ്​ ഇ​ൽ​ഹാം അ​ലി​യെ​വ്, സെ​ന​ഗാ​ൾ പ്ര​സി​ഡ​ന്‍റ്​ മാ​ക്കി സാ​ൽ, പ​ര​ഗ്വേ പ്ര​സി​ഡ​ന്‍റ്​ മാ​രി​യോ അ​ബ്ദോ ബെ​നി​റ്റെ​സ്, തു​നീ​ഷ്യ പ്ര​ധാ​ന​മ​ന്ത്രി ന​ജ്​​ല ബൗ​ദ​ൻ, വേ​ൾ​ഡ്​ ട്രേ​ഡ്​ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ​ൻ​ഗോ​സി ഒ​കോ​ഞ്ഞോ, കു​വൈ​ത്ത്​ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്​​മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്​​മ​ദ് അ​സ്സ​ബാ​ഹ്, ഐ.​എം.​എ​ഫ് എം.​ഡി ക്രി​സ്റ്റ​ലീ​ന ജോ​ർ​ജീ​വ, ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ടെ​ഡ്റോ​സ് അ​ദ്നോം ഗ​ബ്രേ​യ​സ് തു​ട​ങ്ങി​യ​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ സംസാരിക്കും. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന മേള15ന്​ ​സ​മാ​പി​ക്കും.

Shares:

Related Posts

Featured

പാസ്പോർട്ട് സേവനങ്ങൾ താത്കാലികമായി നിർത്തിവെക്കുമെന്ന് മസ്ക്കറ്റ് ഇന്ത്യൻ എംബസി

മസ്ക്കത്ത്: വെബ്സൈറ്റ് നവീകരണ പ്രവർത്തനങ്ങളുടെ ഭാ​ഗമായി പാസ്പോർട്ട് സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചതായി മസ്ക്കറ്റ് ഇന്ത്യൻ എംബസി. സെപ്റ്റംബർ രണ്ട് വരെയാണ് താത്കാലികമായി നിർത്തിവിച്ചിരിക്കുന്നത്. അതേസമയം ബിൽഎസ് സേവനങ്ങൾക്ക് തടസമുണ്ടാകില്ലെന്ന് മസ്ക്കറ്റ് ഇന്ത്യൻ എംബസി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
Breaking News

33മ​ത്​ അ​റ​ബ്​ ലീ​ഗ്​ ഉ​ച്ച​കോ​ടി​യി​ൽ പങ്കെടുക്കാൻ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ബ​ഹ്​​റൈ​നി​ലെ​ത്തി

ദുബായ്: 33മ​ത്​ അ​റ​ബ്​ ലീ​ഗ്​ ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​നാ​യി യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദുബായ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ബ​ഹ്​​റൈ​നി​ലെ​ത്തി. യു.​എ.​ഇ വൈ​സ്​ ​പ്ര​സി​ഡ​ന്‍റും ഉ​പപ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ കോ​ട​തി ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ്​
Breaking News

മന്ത്രവാദവും ആ​ഭി​ചാ​ര​ക്രിയയും യുഎഇയിൽ കടുത്ത കുറ്റകരം; പിടികൂടിയാൽ തടവും, പിഴയും

അബുദാബി - യു.എ.ഇ.യിൽ ദുർമന്ത്രവാദത്തിൽ ഏർപെടുകയോ പ്രോത്സാഹിപ്പിക്കപ്പെടുകയോ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്ന് യു.​എ.​ഇ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ ഉത്തരവിറക്കി. ഇ​ത്ത​രം ചൂ​ഷ​ണം ന​ട​ത്തു​ന്ന​വ​ർ​ക്ക്​ ഫെ​ഡ​റ​ൽ നി​യ​മ​പ്ര​കാ​രം 50,000 ദി​ർ​ഹ​മി​ൽ കു​റ​യാ​ത്ത പി​ഴ​യും ത​ട​വും ലഭിക്കുമെന്ന് ക​ഴി​ഞ്ഞ ദി​വ​സം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ പോ​സ്റ്റി​ലൂ​ടെ യു.​എ.​ഇ പ​ബ്ലി​ക്​
Featured

രാജ്യത്തിന്റെ ആകാശത്ത് പതാക വാനോളം ഉയരട്ടെ; പൗരന്മാരും പ്രവാസികളും നവംബർ 3-ന് രാജ്യത്തുടനീളം ദേശീയ പതാക ഉയർത്താൻ ഹിസ് ഹൈനെസ്സ്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം.

ദേശീയ പതാക ദിനാഘോഷത്തിന്റെ ഭാഗമായി നവംബർ മൂന്നിന് യുഎഇയിലുടനീളം ദേശീയ പതാക ഉയർത്താൻ ആഹ്വാനം ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. രാജ്യത്തോടുള്ള സ്നേഹവും അഭിമാനവും കൂറും പ്രകടിപ്പിക്കുന്നതിനായി രാജ്യത്തെ
Leave a Reply

Your email address will not be published. Required fields are marked *