News Kerala/India

മതസ്പര്‍ദ്ധ സൃഷ്ടിക്കാന്‍ ശ്രമിച്ചു; 10 യൂട്യൂബ് ചാനലുകളെ വിലക്കി കേന്ദ്ര സര്‍ക്കാര്‍.

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് യൂട്യൂബ് ചാനലുകള്‍ക്കെതിരെ നടപടിയെടുത്ത് വാര്‍ത്താ വിതരണ മന്ത്രാലയം. 10 യൂട്യൂബ് ചാനലുകളെയാണ് സര്‍ക്കാര്‍ വിലക്കിയത്. ഈ ചാനലുകള്‍ വഴി പ്രചരിച്ച 45 വിഡിയോകളും നിരോധിച്ചു. മതസ്പര്‍ദ്ധ സൃഷ്ടിക്കാന്‍ ശ്രമിച്ചതിനാണ് യൂട്യൂബ് ചാനലുകള്‍ക്കെതിരെ നടപടിയെടുത്തത്. ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വേഗത്തില്‍ നടപടി കൈക്കൊണ്ടത്.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് 8 യൂട്യൂബ് ചാനലുകളെ കേന്ദ്രസര്‍ക്കാര്‍ ആഗസ്റ്റ് 18നും നിരോധിച്ചിരുന്നു.
ഒരു പാക്ക് ചാനലും, 7 ഇന്ത്യന്‍ ചാനലുമാണ് ഇന്ത്യാ വിരുദ്ധ ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിരോധിച്ചത്.

Shares:

Related Posts

News Kerala/India

സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ മധ്യവയസ്‌കയോട് മോശമായി പെരുമാറിയ ജീവനക്കാരൻ അറസ്റ്റിൽ.

കട്ടപ്പന താലൂക്ക് ആശുപത്രിയിലെ അറ്റൻഡർ കോതമംഗലം പുതുപ്പാടി പുണച്ചിൽ വീട്ടിൽ പൗലോസിനെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കൈക്ക് പൊട്ടലേറ്റതിനെ തുടർന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ വീട്ടമ്മയ്ക്ക് ശസ്ത്രക്രിയ നിർദേശിച്ചു. ശസ്ത്രക്രിയയ്ക്കായി വീട്ടമ്മയെ ഓപ്പറേഷൻ ടേബിളിൽ
Featured

ഒക്ടോബര്‍ 11 ന് ലാവ്‌ലിന്‍ കേസ് വീണ്ടും സുപ്രിംകോടതി പരിഗണിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്നു പേര്‍ വിചാരണ നേരിടേണ്ടതില്ല എന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ ഹര്‍ജിയാണ് സുപ്രിം കോടതി ഒക്ടോബര്‍ 11 ലേക്ക് മാട്ടുവെച്ചത്. 32 തവണയാണ് കേസ് ഇതുവരെ മാറ്റി വച്ചത്. ചൊവ്വാഴ്ച ഉച്ച
News Kerala/India

മുന്‍ സൗദി പ്രവാസിയായിരുന്നു പ്രവാസി മലയാളി നാട്ടില്‍ നിര്യാതനായി

ജിദ്ദ: സൗദി അറേബ്യയില്‍ ദീര്‍ഘകാല പ്രവാസിയായിരുന്ന പ്രവാസി മലയാളി നാട്ടില്‍ നിര്യാതനായി. കൊച്ചി കളമശ്ശേരി ഹിദയാത്ത് നഗര്‍ സ്വദേശി പാണാടന്‍ അബ്ദുല്‍ അസീസ് (70) ആണ് മരിച്ചത്. ഖബറടക്കം ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയ്ക്ക് തൃക്കാക്കര ജുമാമസ്ജിദ് മഖ്ബറയില്‍ നടന്നു. പ്രവാസിയായ
News Kerala/India

ഭാരത് ജോഡോ യാത്ര’  കേരളത്തിലെ പര്യടനം പൂർത്തിയായി.

അഴിമതിയിലും സ്വജന പക്ഷപാതത്തിലും മുങ്ങിക്കുളിച്ച കേരളത്തെ രക്ഷിക്കുന്നതിനായികോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെപര്യടനം പൂർത്തിയായി. രാവിലെ 6.30 ന് നിലമ്പൂർ ചുങ്കത്തറയിൽ നിന്നും ആരംഭിച്ച യാത്രനാടുകാണി ചുരം വഴിയാണ് ഗൂഡല്ലൂരിലേക്ക് പ്രവേശിച്ചത്.  പാർട്ടി പുനരുജ്ജീവനം ലക്ഷ്യമിട്ടുള്ള യാത്ര തമിഴ്നാട്ടിൽ നിന്ന് എത്തിയപ്പോൾപ്രതീക്ഷിച്ചതിലും വലിയ സ്വാധീനമുണ്ടാക്കാൻ സാധിച്ചെങ്കിലും അധ്യക്ഷ പ്രതിസന്ധിരൂക്ഷമായ പശ്ചാത്തലത്തിലാണ് കേരളത്തിലെ പര്യടനം പൂർത്തിയാക്കിയത്. യാത്രയിലെവൻ ജനപങ്കാളിത്തം പാർട്ടിയുടെ തിരിച്ചു വരവായി സാധ്യകളെയാണ് ചൂണ്ടികാണിക്കുന്നതെന്നാണ് രാക്ഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
Leave a Reply

Your email address will not be published. Required fields are marked *