News Kerala/India

പതിനാറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ദന്തഡോക്ടര്‍ കൊച്ചിയില്‍ അറസ്റ്റില്‍.

കൊച്ചി – കുടുംബ സുഹൃത്തിന്റെ മകളെ തേവരയിലെ ഡന്റൽ ഹോസ്പിറ്റലിൽ വച്ച് പീഡിപ്പിച്ച സംഭവത്തിലാണ് ഡോ. ജോൺസൺ പീറ്റർ അറസ്റ്റിലായത്. എറണാകുളം സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് പതിനാറുകാരിയുടെ പിതാവിന്റെ പരാതിയിൽ സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

പെൺകുട്ടിയുടെ പല്ലിൽ കമ്പിയിടുന്നതിന്റെ ഭാഗമായി ഇയാളുടെ ഡെന്റൽ ക്ലീനിക്കിൽ സ്ഥിരമായി വന്നിരുന്നു. ഇതിനിടയിൽ പെൺകുട്ടിയോട് ഇയാൾ മോശമായി പെരുമാറുകയായിരുന്നു. പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലും മറ്റും സ്പർശ്ശിക്കുകയും അശ്ലീലം സംസാരിക്കുകയും ചെയ്തു.

ആദ്യമൊന്നും അസ്വാഭാവികത തോന്നാതിരുന്ന കുട്ടിക്ക് പിന്നീട് ഇയാളുടെ പ്രവർത്തിയിൽ അസ്വസ്ഥതയുണ്ടായി. പിന്നീട് ഇയാൾ ശരീരത്തിൽ കടന്നു പിടിക്കുകയും ലൈംഗികാതിക്രമം കാട്ടിയതോടെയും മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു.

മകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പിതാവ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരുടെ സഹായത്തോടെ കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മൊഴി ഞെട്ടിക്കുന്നതായിരുന്നു എന്നാണ് സൗത്ത് പൊലീസ് പറയുന്നത്. സ്നേഹം കാട്ടിയാണ് കുട്ടിയോട് അടുത്ത് ഇത്തരത്തിൽ ക്രൂരത കാട്ടിയത്. കുടുംബ സുഹൃത്തായതിനാൽ മകളെ ഒറ്റക്ക് ക്ലീനിക്കിലേക്ക് വിടുന്നതിൽ മാതാപിതാക്കൾക്ക് ആശങ്കയുണ്ടായിരുന്നില്ല. ഇത് മുതലെടുത്താണ് ഇയാൾ ചൂഷണം ചെയ്തത്. കൊച്ചി നഗരത്തിലെ പ്രമുഖ റേഡിയോ ജോക്കിയുടെ ഭര്‍ത്താവാണ് പ്രതി.

Shares:

Related Posts

Breaking News

ഇന്ന് ഒരു ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
News Kerala/India

കേരള ഗവർണർക്ക് നേരെ ഇ-മെയിലിലൂടെ വധഭീഷണി: കോഴിക്കോട് സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം - കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വധഭീഷണി സന്ദേശം അയച്ച കോഴിക്കോട് സ്വദേശി ഷംസുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. 10 ദിവസത്തിനകം ഗവർണറെ വധിക്കുമെന്നായിരുന്നു ഇ- മെയിൽ വഴിയുള്ള ഭീഷണി സന്ദേശം. ഗവർണറുടെ ഓഫീസ് സിറ്റി പൊലിസ് കമ്മീഷണർക്കു
Breaking News

മുഖ്യമന്ത്രിയും സംഘവും നോര്‍വേയിലെത്തി.

ഒസ്‍ലോ - മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നോര്‍വേയിലെത്തി. നോര്‍വേയിലെ ഇന്ത്യന്‍ സ്ഥാനപതി ഡോക്ടര്‍ ബാലഭാസ്‌കറാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. മന്ത്രിമാരായ പി രാജീവും, വി അബ്ദുറഹിമാനുമാണ് മുഖ്യമന്ത്രിയുടെ കൂടെയുള്ളത്. ബുധനാഴ്ച്ച നോര്‍വേ ഫിഷറീസ് മന്ത്രിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. ഒപ്പം നോര്‍വേയിലെ
Featured

അനാരോഗ്യത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി

തിരുവനന്തപുരം: അനാരോഗ്യത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമുള്ള എല്ലാ പൊതുപരിപാടികളും റദ്ദാക്കി. വൈകുന്നേരം നാലിന് മാനവീയം വീഥിയില്‍ നഗരത്തിലെ സ്മാര്‍ട്ട് റോഡുകളുടെ ഉദ്ഘാടന ചടങ്ങിന് മുഖ്യമന്ത്രി എത്തിയിരുന്നില്ല. മുഖ്യമന്ത്രിയുടെ അസാന്നിദ്ധ്യത്തില്‍ മന്ത്രി വി.ശിവന്‍കുട്ടിയാണ് റോഡുകള്‍ ഉദ്ഘാടനം ചെയ്തത്. വൈകുന്നേരം
Leave a Reply

Your email address will not be published. Required fields are marked *