Breaking NewsSports

കാര്യവട്ടം ടി-20 കാണാൻ ഗാംഗുലിയെത്തും; മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ ക്യാമ്പയിനിലും പങ്കെടുക്കും.

തിരുവനന്തപുരം – കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യയും – ദക്ഷിണാഫ്രിക്കയും തമ്മിൽ നടക്കുന്ന ടി-20 മത്സരം കാണാൻ ബിസിസിഐ പ്രസിഡന്റ സൗരവ് ഗാംഗുലി ഈ മാസം 28-ന് എത്തും. 28-ന് രാവിലെ തിരുവനന്തപുരത്തെത്തുന്ന ഗാംഗുലി സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ചക്കു ശേഷം മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ ക്യാമ്പയി‍നായ ‘സേ നോ ടു ഡ്രഗ്സിൽ’ അദ്ദേഹം പങ്കെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അതിനു ശേഷമാണ് അദ്ദേഹം സ്റ്റേഡിയത്തിൽ എത്തുക.

ഹൈദരാബാദിൽ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം വൈകിട്ട് 4.30ഓടെയാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. ഓസ്ട്രേലിയക്കെതിരായ ടി-20 പരമ്പര 2-1നു സ്വന്തമാക്കിയ ശേഷമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ കളത്തിലിറങ്ങുന്നത്.

വിമാനത്താവളത്തിലെത്തിയ ഇന്ത്യൻ ടീം അംഗങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ സ്വീകരിച്ചു. കോവളത്തെ റാവിസ് ഹോട്ടലിലാണ് ടീം താമസിക്കുക. വിമാനത്താവളത്തിൽ കൂടിനിന്ന ആരാധകർ മലയാളി താരം സഞ്ജു സാംസണു വേണ്ടി ആർപ്പുവിളിച്ചു പക്ഷെ സഞ്ജു സാംസൺ ഇത്തവണ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടിട്ടില്ല.

Shares:

Related Posts

Breaking News

ദുബായ് നിരത്തുകളിൽ തേരോട്ടം നടത്താൻ ഒരുങ്ങി 269 പുതിയ ടെസ്‌ല കാറുകൾ

ദുബായ് - ശൈഖ് മജിദ് ബിന്‍ഹമദ് അല്‍ഖാസിമിയുടെ ഉടമസ്ഥതയിലുള്ള എകണോമിക് ഗ്രൂപ് ഹോള്‍ഡിംഗ്‌സിന്റെ സബ്‌സിഡിയറിയായ ദുബായിലെ അറേബ്യ ടാക്‌സിയിലേക്ക് 269 പുതിയ ടെസ്‌ല മോഡല്‍3 കാറുകള്‍ചേര്‍ക്കാനുള്ള ധാരണയില്‍ഒപ്പു വെക്കുമെന്ന് അധികൃതര്‍അറിയിച്ചു. ദുബായ് ടാക്‌സിയുടെയും ഫ്രാഞ്ചൈസ് കമ്പനികളുടെയും വാഹനങ്ങള്‍2027ഓടെ 100% പരിസ്ഥിതി സൗഹൃദമാക്കി
Breaking News

‘ഫ്രൻഡ്സ് ആൻഡ് ഫാമിലി അക്കമഡേഷൻ’ രജിസ്ട്രേഷൻ നവംബർ ഒന്നുവരെ മാത്രം ഖത്തർ

ഖത്തർ - ലോകകപ്പിനായി വിദേശങ്ങളിൽനിന്നെത്തുന്ന കാണികൾക്ക് ആതിഥേയത്വമൊരുക്കുന്നതിനുള്ള 'ഫാമിലി ആൻഡ് ഫ്രണ്ട്സ് അക്കമഡേഷന്‍' രജിസ്ട്രേഷന്‍ നവംബര്‍ ഒന്നോടെ നിർത്തലാക്കുമെന്ന് ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി അറിയിച്ചു.ഖത്തറിലുള്ളവര്‍ക്ക് ലോകകപ്പിനെത്തുന്ന അവരുടെ കുടുംബത്തെയും, സുഹൃത്തുക്കളെയും കൂടെത്താമസിപ്പിക്കാനുള്ള അവസരമായിരുന്നു ഇത്. ഖത്തറിലെ ലക്ഷകണക്കിന് മലയാളി ഫുട്ബാള്‍ ആരാധകര്‍
Breaking News

ഡ്രൈ​വ​റി​ല്ലാ ട്ര​ക്കുകൾ ദുബായിൽ പ​രീ​ക്ഷ​ണ ഓ​ട്ടം തു​ട​ങ്ങി

ദുബായ് - ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച സ്മാ​ർ​ട്ട് മൊ​ബി​ലി​റ്റി ഹ​ബ്ബാ​കു​ക എ​ന്ന ദുബായി​യു​ടെ ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള കു​തി​പ്പി​ന്‍റെ ഭാ​ഗ​മാ​യി ഡ്രൈ​വ​റി​ല്ലാ ട്ര​ക്കു​ക​ളുടെ പരീക്ഷണ ഓട്ടത്തിനായുള്ള കരാറിൽ ദു​ബൈ സൗ​ത്തും ഇ​വോ​കാ​ർ​ഗോ​യും ഒ​പ്പു​വെ​ച്ചു. ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ങ്ങ​ളി​ൽ വി​പ്ല​വ​ക​ര​മാ​യ മാറ്റത്തോടുകൂടി ഭാവിയിൽ ഇ​ത്ത​രം ഡ്രൈ​വ​റി​ല്ലാ ട്ര​ക്കു​ക​ളും
Breaking News

സുരക്ഷയിൽ കൂടുതൽ കരുതലുമായി ഷാർജ പോലീസ്; നടപടികൾ ജനകീയം

ഷാ​ർ​ജ - "സു​സ്ഥി​ര വി​ക​സ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ പ​ങ്ക്" എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഷാർജ പോലീസ്​ ആ​സ്ഥാ​ന​ത്ത്​ സം​ഘ​ടി​പ്പി​ച്ച ഏഴാമ​ത് വാ​ർ​ഷി​ക മീ​ഡി​യ ഫോ​റ​ത്തി​ൽ ഷാർജ പോലീസ് 2022 ​വ​ർ​ഷം നി​ശ്ച​യി​ച്ച ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ൽ അ​തോ​റി​റ്റി വ​ലി​യ മു​ന്നേ​റ്റം ന​ട​ത്തി യതായും, പു​തി​യ
Leave a Reply

Your email address will not be published. Required fields are marked *