BusinessGulf

ഉമ-ലുലു പൊന്നോണാഘോഷം13- ന് അൽ നാസർ ലിഷർ ലാൻഡിൽ

ദുബായ്: യുഎഇയിലെ എട്ട് സാമൂഹ്യ-സാംസ്‌കാരിക സംഘടനകളുടെ കൂട്ടയ്മയായ ഉമയുടെ (യുണൈറ്റഡ് മലയാളി അസോസിയേഷൻ) ഈ വർഷത്തെ ഓണാഘോഷം ലുലു പൊന്നോണം എന്ന പേരിൽ ഒക്‌ടോബർ 13 ന് നടത്തും. രാവിലെ 7.30 മുതൽ രാത്രി 10.30 വരെ ദുബായ് അൽ നാസർ ലിഷർ ലാൻഡിലാണ് ആഘോഷം. പൂക്കള മത്സരം, കലാപരിപാടികൾ, ഓണസദ്യ, ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം എന്നിവയാണ് പ്രധാന പരിപാടികൾ. വൈകിട്ട് 6.30ന് കെ എസ് പ്രസാദിന്‍റെ സംവിധാനത്തിൽ മിമിക്സ്-സംഗീത ഷോ അരങ്ങേറും. ഗായകരായ നിത്യ മാമൻ, വിവേകാനന്ദൻ, നിസാം, വൈഗ, ഫർഹാൻ നവാസ് മിമിക്സ് കലാകാരൻ അരുൺ ഗിന്നസ് സ്റ്റാൻഡ് -അപ്പ് കൊമേഡിയൻ റെജി രാമപുരം എന്നിവർ ഷോയിൽ പരിപാടികൾ അവതരിപ്പിക്കുമെന്ന് ഉമ- ലുലു പൊന്നോണം ജനറൽ കൺവീനർ ടി.ടി. യേശുദാസ്, ജോയിന്‍റ് കൺവീനർ ജയരാജ് പിള്ള എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാലായിരത്തോളം പേർ ഓണാഘോഷത്തിൽ പങ്കെടുക്കും.

മിമിക്സ്-സംഗീത ഷോ കാണുന്നതിന് പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ ബ്രോഷർ ജനറൽ കൺവീനർ ടി.ടി. യേശുദാസ് ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ കെ പി തമ്പാന് നൽകി പ്രകാശനം ചെയ്തു. ഉമയുമായി സഹകരിച്ച്തു ടർച്ചയായ പതിമൂന്നാം വർഷമാണ് ഓണാഘോഷം നടത്തുന്നതെന്ന് ലുലു ഗ്രൂപ്പ് ഇന്‍റർനാഷണൽ ദുബായ് ആൻഡ് നോർത്തേൺ എമിറേറ്റ്സ് റീജിയണൽ ഡയറക്ടർ കെ പി തമ്പാൻ പറഞ്ഞു. മികവുറ്റ സംഘാടനമാണ് ഉമയുടേതെന്നും വരും വർഷങ്ങളിലും ഉമയുമായി സഹകരിക്കുമെന്നും കെ.പി. തമ്പാൻ വ്യക്തമാക്കി. വിവിധ സംഘടനകളുടെ ഐക്യവേദി എന്ന നിലയിൽ 26-ാമത്തെ വർഷമാണ് ഉമ ഓണാഘോഷം നടത്തുന്നത്.

ദുബായ് ഇന്ത്യൻ കോൺസുലേറ്റിന് കീഴിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ കമ്മിറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഭാവന ആർട്സ് സൊസൈറ്റി, ഓർമ, കൈരളി കലാ കേന്ദ്രം, പ്രിയദർശിനി, എലൈറ്റ് ആർട്സ് ക്ലബ്, ഇന്ത്യൻ ആർട്സ് സൊസൈറ്റി, അമൃതം, ഇന്ത്യൻ റിലീഫ് കമ്മിറ്റി എന്നീ സംഘടനകളാണ് ഉമയിൽ ഉള്ളത്. ലുലു ഗ്രൂപ്പ് ഇന്‍റർനാഷണൽ ദുബായ് ആൻഡ് നോർത്തേൺ എമിറേറ്റ്സ് ഓപ്പറേഷൻസ് മാനേജർ വി.സി. സലിം, ലുലു ഗ്രൂപ്പ് ഉദ്യോഗസ്ഥരായ ഫഹദ്, സക്കീർ, വിവിധ സംഘടനാ ഭാരവാഹികളായ കെ.കെ. നാസർ, കരിം വെങ്കിടങ്ങ്, ഖാലിദ് തൊയക്കാവ്,ജയപ്രകാശ്, അജിത്, കലാധർ ദാസ്, അശോക് പിള്ള എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Shares:

Related Posts

Breaking News

പ​ക്ഷി വേ​ട്ട​ക്കാ​ർ​ക്കെ​തി​രെ കടുത്ത ന​ട​പ​ടിയുമായി ഷാർജ; 40,000 ദി​ർ​ഹം പി​ഴ; 755 ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

ഷാർജ​ - ഷാ​ർ​ജ​യി​ൽ കാ​ട്ടു​മൃ​ഗ​ങ്ങ​ളെ​യും ദേ​ശാ​ട​ന പ​ക്ഷി​ക​ളെ​യും വേ​ട്ട​യാ​ടു​ന്ന​ത്തിനെതിരെ കഴിഞ്ഞദിവസം എ​ക്‌​സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ൽ ഉ​ത്ത​ര​വന്നു പിന്നാലെ ഷാ​ർ​ജ​യി​ലെ പ​രി​സ്ഥി​തി, സം​ര​ക്ഷി​ത​മേ​ഖ​ല അ​തോ​റി​റ്റി പ​ക്ഷി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന 755 ശ​ബ്​​ദ ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും, നാ​ല് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് 40,000 ദി​ർ​ഹം പി​ഴ ചു​മ​ത്തു​ക​യും ചെ​യ്ത​താ​യി
Gulf

കുവൈത്ത്‌ നാ​ടു​ക​ട​ത്ത​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ ടി​ക്ക​റ്റി​ന് കാ​ത്തി​രി​ക്കു​ന്ന​ത് 3500 പേ​ർ.  

കുവൈത്ത് സിറ്റി: നാടുകടത്തൽ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നത് ആഭ്യന്തര മന്ത്രാലയത്തിന് തലവേദന സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. നിലവിൽ ഇത്തരത്തിലുള്ളവരുടെ എണ്ണം 3,500ലെത്തിയിട്ടുണ്ടെന്ന് അൽ റായി റിപ്പോർട്ട് ചെയ്തു. മന്ത്രാലയവുമായുള്ള ഇക്കാര്യങ്ങൾ നടപ്പാക്കുന്ന കമ്പനികളുടെ കരാർ അവസാനിച്ചതിനാൽ, താൽക്കാലിക തടവിലുള്ളവർക്ക് ഉടൻ നാടുകളിലേക്ക്
Breaking News

നൈല ഉഷയുടെ പേരിൽ പുത്തൻ സ്വർണാഭരണ കളക്ഷൻ പുറത്തിറക്കി നിഷ്‌ക മൊമെന്റ്‌സ്‌ ജ്വല്ലറി

ദുബായ്: പ്രശസ്ത ചലച്ചിത്ര താരം നൈല ഉഷയുമായി ചേർന്ന് ദുബായിലെ പ്രസ്തജ്വല്ലറി ബ്രാൻഡായ നിഷ്‌ക മൊമെന്റ്‌സ്‌ സ്ത്രീകൾക്കായി നൈല കളക്ഷൻ എന്ന പേരിൽ പുതിയ ശേഖരം പുറത്തിറക്കി. പുതിയ തലമുറയിലെ സ്ത്രീകളുടെ കരുത്തിനും, വ്യക്‌തിത്വത്തിനും ആദരമായിട്ടാണ് നിഷ്ക ഈ കളക്ഷൻ ആവിഷ്കരിച്ചിരിക്കുന്നത്.
Gulf

മക്കയിലേക്കുള്ള യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; ഉംറക്കെത്തിയ മലയാളി നിര്യാതനായി

റിയാദ്: ഉംറക്കെത്തിയ മലയാളി ജിദ്ദക്കെടുത്ത് ഖുലൈസിൽ നിര്യാതനായി. മലപ്പുറം മക്കരപറമ്പ പഴമൊള്ളൂർ മീനാർകുഴി നെച്ചിക്കണ്ടൻ മുഹമ്മദലി ( 56) ആണ് മരിച്ചത്. മദീനയിൽ നിന്ന് മക്കയിലേക്കുള്ള യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടൻ മരിക്കുകയുമായിരുന്നു. മൃതദേഹം ഖുലൈസ് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണാനന്തര
Leave a Reply

Your email address will not be published. Required fields are marked *