GulfSaudi Arabia

ഗാ​ർ​ഹി​ക ജോ​ലി​ക്കാ​രു​ടെ ‘ലെ​വി’ ഒ​ഴി​വാ​ക്കൽ നിയമം, പ​ഠ​നം വേ​ണ​മെ​ന്ന് സൗ​ദി ശൂ​റ കൗ​ൺ​സി​ൽ.

ബു​റൈ​ദ: ഈ ​വ​ർ​ഷം മേ​യ് 22- മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന, നാലിൽ കൂ​ടു​ത​ൽ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ള്ള സ്വ​ദേ​ശി​ക​ൾ ആ​ളൊ​ന്നി​ന് 9,600- സൗദി റി​യാ​ൽ വാ​ർ​ഷി​ക ഫീ​സ് (ലെ​വി) ന​ൽ​ക​ണ​മെ​ന്ന നി​യ​മത്തിന്റെ പ്രായോഗിക സാ​ധ്യ​ത​യെ​ക്കു​റി​ച്ച് വിശദമായ പ​ഠ​നം ന​ട​ത്ത​ണ​മെ​ന്നാണ് ശൂ​റ കൗ​ൺ​സി​ൽ മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടത്. കൗ​ൺ​സി​ലി​നുവേണ്ടി  വെ​ർ​ച്വ​ൽ സെ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്റ് ഡോ. ​മി​ഷാ​ൽ അ​ൽ സു​ല്ല​മി​യാ​ണ് മ​ന്ത്രാ​ല​യ​ത്തോ​ട് ഇത്തരം ഒരു ​ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. ഈ നിയമം പ്രാബല്യത്തിൽ വന്നത് വഴി ഹൗ​സ് മെ​യ്ഡ്, ഹൗ​സ് ഡ്രൈ​വ​ർ, തു​ട​ങ്ങി​യ ത​സ്തി​ക​ക​ളി​ൽ നാലിൽ കൂ​ടു​ത​ൽ വി​ദേ​ശ ജോ​ലി​ക്കാ​രെ നി​യോ​ഗി​ക്കേ​ണ്ടി​വ​രു​ന്ന സൗദി സ്വ​ദേ​ശി​ക​ൾ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ സാ​ധാ​ര​ണ ജീ​വ​ന​ക്കാ​രു​ടെ താ​മ​സ​രേ​ഖ (ഇ​ഖാ​മ) പു​തു​ക്കു​ന്ന വേ​ള​യി​ൽ അ​ട​ക്കേ​ണ്ട അ​തേ തു​ക ലെ​വി ന​ൽ​കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി. മാത്രമല്ല സ്വ​ദേ​ശി​ക​ളു​ടെ സ്ഥാ​ന​ത്ത് പ്ര​വാ​സി തൊ​ഴി​ലു​ട​മ​ക​ളാ​ണെ​ങ്കി​ൽ ര​ണ്ടി​ൽ കൂ​ടു​ത​ൽ ഗാ​ർ​ഹി​ക ജോ​ലി​ക്കാ​രു​ണ്ടെ​ങ്കി​ൽ മൂ​ന്നാ​മ​ത്തെ​യാ​ൾ​ക്ക് ലെ​വി ന​ൽ​ക​ണം. സ്വ​ദേ​ശി​ക​ൾ​ക്ക് നാ​ല്, പ്ര​വാ​സി​ക​ൾ​ക്ക് ര​ണ്ട് എ​ന്ന തോ​തി​നു മു​ക​ളി​ലാ​ണ് ഗാ​ർ​ഹി​ക ജോ​ലി​ക്കാ​രു​ടെ എ​ണ്ണ​മെ​ങ്കി​ൽ ഈ ​വ​ർ​ഷം അ​ധി​ക​മു​ള്ള ജോ​ലി​ക്കാ​ർ​ക്ക് മാ​ത്രം ലെ​വി ന​ൽ​കി​യാ​ൽ മ​തി. എ​ന്നാ​ൽ, 2023 മേ​യ് 11 മു​ത​ൽ പ​രി​ധി​യി​ൽ കൂ​ടു​ത​ൽ ജോ​ലി​ക്കാ​ർ തു​ട​ർ​ന്നാ​ൽ മൊ​ത്തം പേ​ർ​ക്കും ലെ​വി അ​ട​ക്കേ​ണ്ടി​വ​രും. ഇ​ത്ത​ര​ത്തി​ലു​ള്ള ലെ​വി ഒ​ഴി​വാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്താ​നാ​ണ് മ​ന്ത്രാ​ല​യ​ത്തോ​ട് ശൂ​റ കൗ​ൺ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Shares:

Related Posts

Featured

അജ്മാനിൽ ബ്രിട്ടീഷ് കരിക്കുലം സ്‌കൂൾ ഈ അധ്യയന വർഷം, പേസ് ഗ്രൂപ്പിന്റെ നാലാമത്തെത്.

അജ്മാനിൽ ബ്രിട്ടീഷ് കരിക്കുലം സ്‌കൂൾ ഈ അധ്യയന വർഷം, പേസ് ഗ്രൂപ്പിന്റെ നാലാമത്തെത്. അജ്‌മാൻ | യു എ ഇയിൽ പേസ് ഗ്രൂപ്പിന് കീഴിൽ നാലാമത്തെ ബ്രിട്ടീഷ് കരിക്കുലം സ്‌കൂൾ അജ്മാനിൽ ഈ അധ്യയന വർഷം ആരംഭിക്കുന്നതായി അധികൃതർ വാർത്ത സമ്മേളനത്തിൽ
Business

ദുബായ് നഗരത്തിൽ ലിമോ സർവിസ് കയ്യടക്കാൻ ചൈനീസ് ഇലക്ട്രിക് വാഹനം ‘സ്​​കൈ​വെ​ൽ’ഒരുങ്ങുന്നു

ദുബായ് - ദുബായ് മഹാ നഗരത്തിൽ ഇനിമുതൽ ലി​മോ സർവീസുകൾ കയ്യടക്കാൻ ചൈ​നീ​സ് ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​കമ്പനി ​നിർമിച്ച സ്​​കൈ​വെ​ൽ ഒരുങ്ങുന്നു. ദുബായ് ടാ​ക്സി കോ​ർ​പ​റേ​ഷ​ൻ (ഡി.​ടി.​സി) വാ​ഹ​നം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഓടിച്ചു തുടങ്ങി. മൂ​ന്ന്​ മാ​സ​ത്തെ പ​രീ​ക്ഷ​ണ​കാ​ല​യ​ള​വി​ൽ ദുബായ് റോ​ഡി​ലു​ള്ള വാ​ഹ​ന​ത്തി​ന്‍റെ പ്ര​ക​ട​നം
Gulf

ഈവർഷം രാജ്യത്ത് ക്രിമിനൽ കേസുകളിൽ 65 ശതമാനം കുറവ്​; ദുബൈയിൽ പൊലീസ്​.

ദുബായ് - ഈ വർഷം മൂന്നാം പാദത്തിലെ കണക്കാണിത്​. ഇതുപ്രകാരം ദുബൈയിൽ ക്രിമിനൽ കേസുകളിൽ 65 ശതമാനം കുറവ്​ രേഖപ്പെടുത്തിയതായി ദുബൈയിൽ പൊലീസ്​ അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളുമായി താരതമ്യം ​ചെയ്തപ്പോഴാണ്​ ഈ വർഷം
Breaking News

ദുബൈയിൽ നിന്ന് ഖത്തറി​ലേക്ക് ഷട്ടിൽ സർവിസടക്കം നൂറിലേറെ വിമാനങ്ങൾ ഒരുക്കി ദുബായ്

ദുബായ് - ഖത്തറിൽ അരങ്ങേറിയ ഫിഫ ലോകകപ്പിന്‍റെ ഭാഗമായി ദുബായ്, ദോഹ വിമാനത്താവളങ്ങൾക്കിടയിൽ ദിവസേന 6800ലധികം പേർ യാത്ര ചെയ്യുന്നുണ്ടെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി പറഞ്ഞു. വിവിധ ഡിപ്പാർട്മെന്‍റുകളുമായി കൈകോർത്ത് ഫുട്ബാൾ പ്രേമികൾക്ക്
Leave a Reply

Your email address will not be published. Required fields are marked *