GulfSaudi Arabia

സഊദിയിൽ മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാനത്ത് ആദ്യമായി ഒരു വനിത ചരിത്രം കുറിച്ചു.

ജിദ്ദ – സഊദിയിൽ മനുഷ്യാവകാശ കമ്മീഷന്‍ പ്രസിഡന്റായി ഡോ. ഹലാ ബിന്‍ത് മസീദ് ബിന്‍ മുഹമ്മദ് അല്‍ തുവൈജിരിയെ ഭരണാധികാരി സൽമാൻ രാജാവ് നിയമിച്ചു. ആദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തേക്ക് വരുന്നത്. നിലവിൽ പ്രസിഡന്റായിരുന്ന ഡോ. അവദ് അൽ അവ്വാദിനെ സ്ഥാനത്തുനിന്ന് നീക്കി റോയൽ കോർട്ട് ഉപദേശകനായി നിയമികുകയും ചെയ്തു.

നേരത്തെ കിങ് സൗദ് യൂനിവേഴ്‌സിറ്റി ആര്‍ട്‌സ് കോളേജ് വൈസ്-ഡീന്‍, ഇതേ കോളേജിലെ ഇംഗ്ലീഷ്, ലിറ്ററേച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വൈസ്-ഡീന്‍, ലെക്ചറര്‍ എന്നീ പദവികളും ഡോ. ഹലാ ബിന്‍ത് മസീദ് ബിന്‍ മുഹമ്മദ് അല്‍ തുവൈജി വഹിച്ചിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തില്‍ കിങ് സൗദ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബാച്ചിലര്‍, മാസ്റ്റര്‍, ഡോക്ടറേറ്റ് ബിരുദങ്ങള്‍ നേടിയ ഡോ. ഹലാ ബിന്‍ത് മസീദ് ബിന്‍ മുഹമ്മദ് അല്‍ തുവൈജിയെ   കഴിഞ്ഞ വര്‍ഷം കിങ് അബ്ദുല്‍ അസീസ് മെഡല്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു. ആധുനിക ഇംഗ്ലീഷ് സാഹിത്യവും സാഹിത്യ നിരൂപണവും പഠിപ്പിക്കുന്ന അവർ നിലവിൽ സർവകലാശാലയിൽ ഇംഗ്ലീഷ് സാഹിത്യത്തിന്റെ അസിസ്റ്റന്റ് പ്രൊഫസർ കൂടിയാണ്.

ജി-20 ല്‍ വനിതാ ശാക്തീകരണ ടീം അധ്യക്ഷകൂടിയായ ഡോ. ഹലാ അല്‍തുവൈജിരി 2017 ജൂണ്‍ മുതല്‍ ഫാമിലി അഫയേഴ്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ പദവി വഹിച്ചുവരികയായിരുന്നു. ഒപ്പം 2021 ഏപ്രില്‍ മുതല്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഉപദേഷ്ടാവായും സേവമനുഷ്ഠിച്ചുവരുന്നുണ്ട്.

Shares:

Related Posts

Gulf

ഷാർജ പുസ്തകമേളയുടെ റൈറ്റേഴ്‌സ് ഫോറത്തിൽ പി എ ഇബ്രാഹിം ഹാജിയുടെ സ്മരണ ജ്വലിച്ചു നിന്ന സായാഹ്നം

ഷാർജ - ഷാർജ പുസ്തകോത്സവങ്ങളിൽ പലപ്പോഴും അതിഥിയായി എത്തിയിരുന്ന വിദ്യാഭ്യാസ വിചക്ഷണനും സംരംഭകനുമായ, അന്തരിച്ച ഡോ. പി എ ഇബ്രാഹിം ഹാജിയുടെ സ്മരണ ജ്വലിച്ചു നിന്ന സായാഹ്‌നമായിരുന്നു ശനിയാഴ്ച പുസ്തകമേളയുടെ റൈറ്റേഴ്‌സ് ഫോറത്തിൽ . ഒലീവ് പ്രസിദ്ധീകരിച്ച മാൻ ഓഫ് മെനി
Business

ദുബായ് ടാ​ക്സിയിൽ പു​തി​യ നി​ര​ക്കു​ക​ൾ പ്ര​ഖ്യാ​പി​ച്ച്​ ആ​ർ.​ടി.​എ; തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ നി​ര​ക്കുകൾ മാറും

ദുബായ്: സ്മാ​ർ​ട്ട്​ ആ​പ്പു​ക​ൾ വ​ഴി ബു​ക്ക്​ ചെ​യ്ത്​ ഉ​പ​യോ​ഗി​ക്കു​ന്ന ടാ​ക്സി നി​ര​ക്കു​ക​ൾ പു​തു​ക്കി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). ഉ​പ​ഭോ​ക്താ​ക്ക​ൾ നേ​രി​ട്ട്​ റോ​ഡി​ൽ​നി​ന്ന് വി​ളി​ക്കു​ന്ന ടാ​ക്സി​ക​ൾ​ക്ക്​ പു​തി​യ മാ​റ്റ​ങ്ങ​ൾ ബാ​ധ​ക​മ​ല്ല. ​പു​തി​യ ഘ​ട​ന​യ​നു​സ​രി​ച്ച്​ ആ​പ്​ വ​ഴി ബു​ക്ക്​ ചെ​യ്യു​ന്ന​ ടാ​ക്സി​ക​ളു​ടെ
Breaking News

വിസ്​ എയർ ഒരുക്കുന്ന പുതുവത്സര സമ്മാനം: യു.എ.ഇയിൽ നിന്ന്​ മദീനയിലേക്ക്​ പറക്കാം 179 ദിർഹം (4000 രൂപ) മതി

ദുബായ് - പ്രവാസലോകത്തെ പ്രവാസികളെ അത്ഭുതപ്പെടുത്തുന്ന പുതുവത്സരസമ്മാനവുമായാണ് വിസ് എയർ ഇത്തവണ രംഗപ്രവേശം. കുറഞ്ഞ ചിലവിൽ മദീനയിലേക്ക്​ പറക്കാൻ അവസരം ഒരുക്കിയാണ്​ വിസ്​ എയർ യാത്രക്കാരെ അത്ഭുതപ്പെടുത്തുന്നത്. എപ്രകാരം യു.എ.ഇ. തലസ്ഥാനമായ അബൂദബിയിൽ നിന്ന്​ മദീനയിലേക്ക്​ 179 ദിർഹമിനാണ് (4000 രൂപ)​
Featured

‘ഗസ്സക്കുവേണ്ടി ഡിജിറ്റൽ നിശബ്ദത’; ഇന്നു മുതൽ ഒരാഴ്ചത്തേക്ക് പിന്തുണയുമായി ലോകം

ഇസ്രായേൽ ബോംബിട്ടു കൊന്നു തീർക്കുന്ന ഗസ്സയിലെ മനുഷ്യർക്കുവേണ്ടി ഇന്റർനെറ്റ് വിച്ഛേദിക്കലിന്റെ ഏറ്റവും ശക്തമായ രൂപത്തിൽ ലോകമൊന്നടങ്കമുള്ള മനുഷ്യസ്നേഹികൾ ഇറങ്ങുന്നു. ഇന്നു മുതൽ ഒരാഴ്ച​​ത്തേക്ക് 30 മിനിറ്റ് ‘ഡിജിറ്റൽ നിശബ്ദത’ പാലിച്ചുകൊണ്ട് വംശഹത്യാ പ്രതിരോധ കാമ്പയ്നിൽ പങ്കു​ചേരാൻ ആഹ്വാനം ചെയ്യുകയാണ് ഇതിന്റെ പിന്നണിയിലുള്ളവരും
Leave a Reply

Your email address will not be published. Required fields are marked *