Breaking NewsSports

കാര്യവട്ടം ടി-20 കാണാൻ ഗാംഗുലിയെത്തും; മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ ക്യാമ്പയിനിലും പങ്കെടുക്കും.

തിരുവനന്തപുരം – കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യയും – ദക്ഷിണാഫ്രിക്കയും തമ്മിൽ നടക്കുന്ന ടി-20 മത്സരം കാണാൻ ബിസിസിഐ പ്രസിഡന്റ സൗരവ് ഗാംഗുലി ഈ മാസം 28-ന് എത്തും. 28-ന് രാവിലെ തിരുവനന്തപുരത്തെത്തുന്ന ഗാംഗുലി സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ചക്കു ശേഷം മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ ക്യാമ്പയി‍നായ ‘സേ നോ ടു ഡ്രഗ്സിൽ’ അദ്ദേഹം പങ്കെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അതിനു ശേഷമാണ് അദ്ദേഹം സ്റ്റേഡിയത്തിൽ എത്തുക.

ഹൈദരാബാദിൽ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം വൈകിട്ട് 4.30ഓടെയാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. ഓസ്ട്രേലിയക്കെതിരായ ടി-20 പരമ്പര 2-1നു സ്വന്തമാക്കിയ ശേഷമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ കളത്തിലിറങ്ങുന്നത്.

വിമാനത്താവളത്തിലെത്തിയ ഇന്ത്യൻ ടീം അംഗങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ സ്വീകരിച്ചു. കോവളത്തെ റാവിസ് ഹോട്ടലിലാണ് ടീം താമസിക്കുക. വിമാനത്താവളത്തിൽ കൂടിനിന്ന ആരാധകർ മലയാളി താരം സഞ്ജു സാംസണു വേണ്ടി ആർപ്പുവിളിച്ചു പക്ഷെ സഞ്ജു സാംസൺ ഇത്തവണ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടിട്ടില്ല.

Shares:

Related Posts

Breaking News

ആ​രോ​ഗ്യം, സാ​ങ്കേ​തി​ക, സാ​മ്പ​ത്തി​കം മേ​ഖ​ല​ക​ളി​ല്‍ ദൃഢബന്ധം ശ​ക്ത​മാ​ക്കാനൊരുങ്ങി ഇ​ന്ത്യ-യു.എ.ഇ: എസ്. ജയ്​ശങ്കർ-ശൈഖ് അബ്ദുല്ല ബിന്‍ സായിദ്​ കൂടിക്കാഴ്ച

അ​ബൂ​ദ​ബി - യു.​എ.​ഇ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് അ​ബ്ദു​ല്ല ബി​ന്‍ സാ​യി​ദും ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ്​​ശ​ങ്ക​റും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ആ​രോ​ഗ്യം, സാ​ങ്കേ​തി​ക​വി​ദ്യ, ഡി​ജി​റ്റ​ലൈ​സേ​ഷ​ന്‍, സാ​മ്പ​ത്തി​കം, വ്യാ​പാ​രം തു​ട​ങ്ങി നിലവിൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്ത​മാ​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ള്‍ ഇ​രു​വ​രും ച​ര്‍ച്ച ചെ​യ്തു.
Breaking News

ഇ-സ്കൂട്ടർ, സൈക്കി​ൾ യാത്രക്കാർക്ക് 1000ദിർഹം സമ്മാനം​; ആർ.ടി.എയാണ്​​ അവസരമൊരുക്കുന്നത്​

ദുബായ് - ദുബായിൽ ട്രാഫിക്​ നിയമം പാലിക്കുന്ന ഇ-സ്കൂട്ടർ, സൈക്കിൾ യാത്രക്കാർക്ക്​ അപ്രതീക്ഷിതമായി സമ്മാനം നൽകാൻ റോഡ്​ ഗതാഗത അതോറിറ്റി(ആർ.ടി.എ)യുടെ പദ്ധതി. ‘ദ സേഫ് റൈഡർ’ എന്നുപേരിട്ട പദ്ധതിയിൽ റോഡിൽ മുഴുവൻ നിയമങ്ങളും പാലിച്ച്​ യാത്ര ചെയ്യുന്ന 20പേരെ തെരഞ്ഞെടുത്താണ്​ സമ്മാനം
Breaking News

അബുദാബിയിൽ പിഴയിളവ്‌; ഇളവുകൾ ഏറെ

അബുദാബി - നിലവിലെ ഗതാഗത നിയമലംഘനത്തിനുള്ള പിഴ 2 മാസത്തിനകം അടയ്ക്കുന്നവർക്ക് 35 ശതമാനം ഇളവ് നൽകുമെന്ന് അബുദാബി പൊലീസ്. 60 ദിവസത്തിനുശേഷം ഒരു വർഷത്തിനകം അടയ്ക്കുന്നവർക്ക് 25 ശതമാനവും ഇളവുണ്ട്. ഈ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുതണമെന്ന് അബുദാബി പൊലീസ് അഭ്യർഥിച്ചു.
Breaking News

റമദാനിൽ 2,800ഓളം തടവുകാർക്ക്​ മോചനം നൽകി യു.എ.ഇ

ദുബായ് - പരിശുദ്ധ റമദാന്​ മുന്നോടിയായി യു.എ.ഇയിൽ വിവിധ എമിറേറ്റുകളിലായി 2800ഓളം തടവുകാർക്ക്​ മോചനം നൽകാൻ ഉത്തരവ്​. യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ 1025 തടവുകാരെ മോചിപ്പിക്കാൻ നിർദേശം നൽകിയതിന്​ പിന്നാലെ മറ്റ്​ എമിറേറ്റുകളിലും മോചന
Leave a Reply

Your email address will not be published. Required fields are marked *