News Kerala/India

80 കോടിയുടെ മയക്കുമരുന്നുമായി കോട്ടയം സ്വദേശി മുംബൈയിൽ പിടിയിൽ.

മുംബൈ – അന്താരാഷ്ട്ര വിപണിയിൽ 80 കോടി രൂപ വിലമതിക്കുന്ന 16 കിലോ ഹെറോയിനാണ് റവന്യൂ ഇന്‍റലിജൻസ് വിഭാഗം (ഡിആർഐ) പിടികൂടിയത്.

സംഭവത്തിൽ കോട്ടയം സ്വദേശിയെ ഡിആർഐ അറസ്റ്റ് ചെയ്തു. അകലക്കുന്നം സ്വദേശി ബിജു ജോൺ ആണ് പിടിയിലായത്. ഇയാളുടെ കൂട്ടാളി ഘാന സ്വദേശിയായ സ്ത്രീയും പിടിയിലായിലായത്. ഡിആർഐക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡി.ആർ.ഐ ബിനു ജോണിനെ അറസ്റ്റ് ചെയ്തത്.

ആദ്യം ബിനുജോണിന്റെ ലഗേജ് ഡി.ആർ.ഐ പരിശോധിക്കുകയായിരുന്നു. എന്നാൽ, ഇതിൽ നിന്നും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് ട്രോളി ബാഗിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. വിദേശപൗരനിൽ നിന്നാണ് താൻ മയക്കുമരുന്ന് വാങ്ങിയതെന്നും,1000 ഡോളർ ഇയാൾ ബിനുവിന് നൽകിയതായും റിപ്പോർട്ടുണ്ട്.

അതേസമയം മയക്കുമരുന്നു കടുത്തു കേസിൽ തന്റെ മകനെ ചതിച്ചതാണെന്ന് മുംബൈയിൽ അറസ്റ്റിലായ വിജിൻ വർഗീസിന്റെ അമ്മ പ്രതികരിച്ചു.

സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സൗത്ത് ആഫ്രിക്കയിലുള്ള മലയാളി കച്ചവടക്കാരൻ മൻസുർ തച്ചംപറമ്പിൽ തന്നോട് ഫോണിൽ സംസാരിച്ചെന്നാണ് അറസ്റ്റിലായ വിജിൻ വർഗീസ് ഡിആർഐയ്ക്ക് മൊഴി നൽകിയിരിക്കുന്നത്. രാഹുൽ എന്നയാൾ ലോഡ് കൊണ്ടുപോവുമെന്നാണ് ഫോണിലൂടെ കിട്ടിയ നിർദ്ദേശം. ഇയാളെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ അമർ പട്ടേൽ എന്നയാളാണ് ലഹരി മരുന്ന് കടത്തിയതെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് മൻസൂർ.

Shares:

Related Posts

News Kerala/India

ഭാരതത്തിന്റെ ആയുധക്കരുത്തിൽ മറ്റൊരു നാഴികല്ല് “അഗ്നി” ഇനി ഇന്ത്യയ്‌ക്ക് സ്വന്തം: വിസ്‌മയത്തോടെ ലോകരാജ്യങ്ങൾ: ചൈനയെ അടക്കം 20 രാജ്യങ്ങളെ മുഴുവനായി ആക്രമിക്കാൻ കഴിയും.

ന്യൂഡൽഹി - കഴിഞ്ഞ ദിവസം ഇന്ത്യ ഒഡിഷ തീരത്തു നിന്ന് വിജയകരമായി പരീക്ഷിച്ച അഗ്നി-5 അതിർത്തിയിൽ സംഘർഷമുണ്ടാക്കുന്ന ചൈനയ്‌ക്കുള്ള ശക്തമായ താകീതായി. കഴിഞ്ഞ വർഷം ഒക്ടോബറിലും ഇന്ത്യ അഗ്‌നി-5 പരീക്ഷണം നടത്തിയിരുന്നു. 5500 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി 5ന് നിമിഷനേരത്തിൽ ചൈനയെ
Breaking News

രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡൻ ഇനി മുതൽ ‘അമൃത് ഉദ്യാൻ’

ന്യൂഡൽഹി - രാഷ്ട്രപതി ഭവനിലെ ഉദ്യാനമായ മുഗൾ ഗാർഡന്റെ പേരിന് മാറ്റം 'അമൃത് ഉദ്യാൻ' എന്നാണ് പുതിയ പേര്. സ്വാതന്ത്യ്രത്തിന്റെ 75മത് വാർഷികാഘോഷത്തിന്റെ ഭാഗമായാണ് തീരുമാനം. ഉദ്യാനത്തിന് രാഷ്ട്രപതി പുതിയ പേര് നൽകിയതായി ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയാണ് അറിയിച്ചത്. കേന്ദ്ര സർക്കാരിന്റെ
News Kerala/India

അതുല്യയുടെ ഭർത്താവ് സതീഷ് ശങ്കറിനായി ലുക്ക് ഔട്ട് നോട്ടീസ്

കൊല്ലം: ഷാർജയിൽ ജീവനൊടുക്കിയ ചവറ സ്വദേശിനി അതുല്യയുടെ ഭര്‍ത്താവ് സതീഷ് ശങ്കറിനായി കേരളാപോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നിലവിൽ ബന്തുക്കളും, മറ്റും ഷാർജയിലുള്ള സതീഷിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതെന്ന് കേസന്വേഷണത്തിന്റെ ചുമതല
Leave a Reply

Your email address will not be published. Required fields are marked *