Breaking NewsGulf

നബി ദിനം; ഷാർ‌ജയിലും അബുദാബിയിലും സൗജന്യ പാർക്കിങ്.

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് അബുദാബിയിലും, ഷാർജയിലും പാർക്കിങ് സൗജന്യം. അബുദാബിയിൽ ശനിയാഴ്ച (8) മുതൽ തിങ്കളാഴ്ച രാവിലെ 7.59 വരെ പൊതു പാർക്കിങ് സൗജന്യമായിരിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐടിസി) അറിയിച്ചു. കൂടാതെ അബുദാബിയിലെ ടോളുകളും ഈ ദിവസങ്ങളിൽ സൗജന്യമായിരിക്കും.

എന്നാൽ ഷാർജയിൽ ശനിയാഴ്ച (8) മാത്രമാണു സൗജന്യ പാർക്കിങ് അനുവദിച്ചിട്ടുള്ളത്. 7 ദിവസത്തെ പണമടച്ചുള്ള നീല വിവര ചിഹ്നങ്ങൾ കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്ന പാർക്കിങ് സോണുകൾ ഒഴികെ പൊതു പാർക്കിങ് സൗജന്യമായിരിക്കും.

ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ മിക്ക ഇസ്ലാമിക രാജ്യങ്ങളിലും പ്രവാചകന്റെ ജന്മദിനം 1444- റബി ഉൽ അവ്വൽ 12 ന് ആചരിക്കുന്നു. ഇത് ഇസ്ലാമിക കലണ്ടറിലെ മൂന്നാം മാസമാണ്. എന്നാൽ 8 ശനിയാഴ്ച, യുഎഇയിലെ എല്ലാ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ശമ്പളത്തോടെയുള്ള ഔദ്യോഗിക അവധിഗവൺമെൻറ് മുൻകൂട്ടി തന്നെ പ്രഖ്യാപിച്ചിരുന്നു.

Shares:

Related Posts

Gulf

ഈവർഷം രാജ്യത്ത് ക്രിമിനൽ കേസുകളിൽ 65 ശതമാനം കുറവ്​; ദുബൈയിൽ പൊലീസ്​.

ദുബായ് - ഈ വർഷം മൂന്നാം പാദത്തിലെ കണക്കാണിത്​. ഇതുപ്രകാരം ദുബൈയിൽ ക്രിമിനൽ കേസുകളിൽ 65 ശതമാനം കുറവ്​ രേഖപ്പെടുത്തിയതായി ദുബൈയിൽ പൊലീസ്​ അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളുമായി താരതമ്യം ​ചെയ്തപ്പോഴാണ്​ ഈ വർഷം
Business

ദി ബ്ലൂമിങ്ടൺ അക്കാദമിയുടെ പത്താം വാർഷികം; മുഖ്യാതിഥിയായി യു.എ.ഇയിലെ ബ്രിട്ടീഷ് സ്ഥാനപതി

അജ്മാൻ: അജ്മാനിലെ ബ്രിട്ടീഷ് വിദ്യാലയമായ ‘ദി ബ്ലൂമിങ്ടൺ അക്കാദമി’ പത്താം വാർഷികം ആഘോഷിച്ചു. യുഎഇയിലെ ബ്രിട്ടീഷ് സ്ഥാനപതി എഡ്വേർഡ് ഹോബർട്ട് മുഖ്യാതിഥിയായി പങ്കെടുത്തു. അംബാസഡറും നോർത്ത് പോയന്‍റ് എഡുക്കേഷൻ ചെയർമാൻ ലാൻസൺ ലാസറും ചേർന്ന് ശിലാഫലകം അനാച്ഛാദനം ചെയ്യുകയും വൃക്ഷത്തൈ നടുകയും
Business

10 വർഷത്തിനുള്ളിൽ ഒരു ലക്ഷം മലയാളികളെ സാ​​​ങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രോപ്പർട്ടി ഉടമകളാക്കാനുള്ള പദ്ധതിയുമായി അറബ് സോൺ

ദുബായ്: ഒരു ലക്ഷം മലയാളികളെ ദുബായിൽ പ്രോപ്പർട്ടി ഉടമകളാക്കാനുള്ള വേറിട്ട പദ്ധതിയുമായി പ്രമുഖ റിയൽ എസ്​റ്റേറ്റ്​ ബ്രോക്കറേജ്​ സ്ഥാപനമായ അറബ്​ സോൺ ഒരുങ്ങുന്നു. സാ​​​ങ്കേതിക വിദ്യയുടെ സഹായത്തോടെ സഹ ഉടമസ്ഥാവകാശം എന്ന ആശയത്തിലൂടെയാണ്​ പദ്ധതി നടപ്പിലാക്കുക. ഇത്തരത്തിൽ പരമാവധി എട്ട്​ പേർക്ക്
Featured

ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ ദുബായ് സ്പോർട്സ് കൗൺസിൽ സന്ദർശിച്ചു

ദുബായ് - പിതുതായി തന്റെ അതീനതയിൽ ആരംഭിച്ച രണ്ട് ടെന്നിസ് സെന്‍ററുകളുടെ ഭാഗമായാണ് ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ ദുബൈ സ്പോർട്സ് കൗൺസിൽ സന്ദർശിച്ചത്. ജുമൈറ ലേക് ടവർ, മൻഖൂൽ എന്നിവിടങ്ങളിലാണ് സാനിയയുടെയും ഭർത്താവ് പാകിസ്താൻ ക്രിക്കറ്റ് താരം ഷൊഐബ്
Leave a Reply

Your email address will not be published. Required fields are marked *