GulfUAE

മാധ്യമ പ്രവർത്തകൻ റോയ് റാഫേലിന് ദുബായ് ഇന്ത്യൻ മാധ്യമ കൂട്ടായ്‌മ ഹൃദ്യമായ യാത്രയപ്പ് നൽകി.

ദുബായ് – ഒന്നര പതിറ്റാണ്ടായി യു എ ഇ യിൽ മാധ്യമ പ്രവർത്തനം നടത്തുന്ന ഗോൾഡ് എഫ് എം ന്യൂസ് എഡിറ്റർ റോയ് റാഫേലിന് ഇന്ത്യൻ മാധ്യമ കൂട്ടായ്‌മ ഹൃദ്യമായ യാത്രയപ്പ് നൽകി .മാധ്യമ രംഗത്ത് അമൂല്യമായ സംഭാവന നൽകിയ റോയ് റാഫേൽ പ്രവാസി മലയാളികൾക്കിടയിൽ സുപരിചിതനാണ്.

വാര്‍ത്താവായനയിലെയും കളി പറച്ചിലിലെയും തൃശ്ശൂര്‍ സ്പര്‍ശം ആണ് റോയ് റാഫേല്‍ .ഗോള്‍ഡ്‌ എഫ് എം വാര്‍ത്താ വിഭാഗത്തില്‍ കഴിഞ്ഞ പത്ത് വർഷത്തിൽ ഏറെ ആയി കേള്‍ക്കുന്ന ശബ്ദം.കേള്‍വിക്കാരന്‍റെ മനസ്സില്‍ ഇടം പിടിക്കുന്ന സ്വരവും ശൈലിയും അയാള്‍ക്ക്‌ സ്വന്തമാവുന്നു. വാര്‍ത്തകള്‍ക്ക് ഇടയില്‍ നിന്നു ചില വേളകളില്‍ റോയ് കുതറി വീഴാറുള്ളത് സ്പോര്‍ട്സ് മേഖലയിലേക്കാണ്.ക്രിക്കറ്റും, ഫുട്ബോളും ഹരമായ റോയിക്ക് എല്ലാ മേഖലകളിലും പ്രാവീണ്യം ഉണ്ട്.നിരതരം പിന്തുടരുന്ന കായിക ലോകം അതു അയാളെ കായികരംഗത്തെ അറിവിനെ പുതുക്കിക്കൊണ്ടിരുന്നു. അതു കൊണ്ടു തന്നെയാണ് ഗോള്‍ഡ്‌ എഫ് എംറേഡിയോ ഐ പി എല്‍ മത്സരങ്ങള്‍ ലൈവ് ആയി അവതരിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ പരിചയ സമ്പന്നനായ സോണി ചെറുവത്തൂരിനോപ്പം റോയ് കളി പറയാന്‍ മൈക്കിനു മുന്നിലെത്തിയത്.

കളി മലയാളത്തില്‍ പറയുക അത്ര എളുപ്പമല്ല; എന്നാല്‍ റോയ് കളി പറയുമ്പോള്‍ നമ്മുടെ മുന്നില്‍ മൈതാനവും കളിക്കാരും കളികളും അവരുടെ ശരീരഭാഷയും, എന്തിനു ഓരോ ചലനങ്ങളും കടന്നു വരും. കാരണം റോയ് കണ്ടു നമുക്ക് പറഞ്ഞു തരുന്ന കളിവിവരണത്തിന്‍റെ ഭാഷയും ശബ്ദക്രമവും അത്രമേല്‍ ആസ്വാദ്യകരമായ ഒന്നാണ്.റോയ് റാഫേലിന് ഇന്ന് ദുബായിലെ മാധ്യമ കൂട്ടായ്മ ഖിസൈസിലെ ക്‌ളാസിക് റെസ്റ്റോറന്റിൽ ആയിരുന്നു യാത്രയപ്പ് നൽകിയത് .ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എം അബ്ബാസ് ഉപഹാരം സമ്മാനിച്ചു.തുടർന്ന് സഹപ്രവർത്തകരായ മാധ്യമ സുഹൃത്തുക്കൾ റോയ് റാഫേലിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ അനൂപ് കീച്ചേരി സ്വാഗതവും ,ജലീൽ പട്ടാമ്പി നന്ദിയും പറഞ്ഞു .

Shares:

Related Posts

Breaking News

മി​ഡി​ലീ​സ്റ്റി​ലെ സ്വാ​ധീ​ന​മു​ള്ള ഇ​ന്ത്യ​ക്കാ​രി​ൽ ഒ​ന്നാ​മ​ൻ എം.​എ. യൂ​സു​ഫ​ലി

ദുബായ് - വാ​ണി​ജ്യ മാ​ഗ​സി​നാ​യ അ​റേ​ബ്യ​ൻ ബി​സി​ന​സ്​ മി​ഡി​ലീ​സ്റ്റി​ലെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​നും അ​ബൂ​ദ​ബി ചേം​ബ​ർ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ എം.​എ. യൂ​സു​ഫ​ലി​യാ​ണ് ഒ​ന്നാ​മ​തെ​ത്തി​യ​ത്. ചോ​യി​​ത്രാം​സ്​ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എ​ൽ.​ടി. പ​ഗ​റാ​ണി​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. ദു​ബൈ
Breaking News

ക​സ്റ്റം​സ് നി​കു​തിനിരക്കിൽ ഇ​ള​വു​ന​ൽ​കി ദുബായ് ക​സ്റ്റം​സ്

ദുബായ് - ഈ ​വ​ർ​ഷം ജ​നു​വ​രി മുതൽ വി​ദേ​ശ​ത്തു​നി​ന്ന്​ വാ​ങ്ങു​ന്ന 300 ദി​ർ​ഹ​മി​ൽ കൂ​ടു​ത​ൽ മൂ​ല്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ​ക്ക്​ ഏർപ്പെടുത്തിയ ക​സ്റ്റം​സ് നി​കു​തി ചു​മ​ത്താ​നു​ള്ള തീ​രു​മാ​നം ദുബായ് ക​സ്റ്റം​സ്​ അ​ധി​കൃ​ത​ർ പി​ൻ​വ​ലി​ച്ചു.​ ഇ-​മെ​യി​ൽ വ​ഴി​യാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ൽ അ​റി​യി​പ്പ്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇതുപ്രകാരം മാ​ർ​ച്ച്​ ഒ​ന്നു​മു​ത​ൽ
Business

അറക്കൽ ഗോൾഡ് & ഡയമണ്ട്‌സ് ഷാർജ സഫാരി മാളിൽ

ഷാർജ: ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് ആയ അറക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഷോറൂം ഏപ്രിൽ 27ന് ഷാർജയിലെ സഫാരി മാളിൽ പ്രവർത്തനം തുടങ്ങും. ഇതിന്‍റെ ഭാഗമായി 2025ലേയ്ക്ക് മാത്രമായുള്ള 500 കിലോയിലധികം സ്വർണത്തിന്‍റെ പുതിയ ഡിസൈനുകൾ അറക്കൽ അവതരിപ്പിക്കും. ആകർഷണീയവും
Breaking News

യു.എ.ഇയിൽ മഴക്ക്​ വേണ്ടി ജുമുഅ നമസ്കാരം ശേഷം പ്രത്യേക പ്രാത്ഥന നടന്നു

ദുബായ് - യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ന്റെ നി​ർ​ദേ​ശം പ്രകാരം യു.എ.ഇയിലെ പള്ളികളിൽ ജുമുഅ നമസ്കാരം ശേഷം മഴക്ക്​ വേണ്ടി പ്രത്യേക പ്രാത്ഥന നടന്നു. നിരവധി പേരാണ് പ്രത്യേകം നടന്ന പ്രാത്ഥനയിൽ പങ്കെടുത്തത്.
Leave a Reply

Your email address will not be published. Required fields are marked *