GulfUAE

യു.എ.ഇ മലയാളി ക്രീയേറ്റീവ് ഡിസൈനേഴ്സ് കൂട്ടായ്മയുടെ ആദ്യ സംഗമം “വരവേൽപ്പ് – 2022” ഷാർജ അൽ ബത്തായ കാരവൻ പാർക്കിൽ വെച്ച് നടന്നു.

ഷാർജ – 1000 മുകളിൽ മെമ്പർമാരുള്ള യു എ ഇ മലയാളി ക്രീയേറ്റീവ് ഡിസൈനേഴ്സ് കൂട്ടായ്മയുടെ ആദ്യ സംഗമം “വരവേൽപ്പ് – 2022” ഷാർജ അൽ ബത്തായ കാരവൻ പാർക്കിൽ വെച്ച് നടന്നു. സജീർ ഗ്രീൻ ഡോട്ട്, വര എന്ന കൂട്ടായ്മയുടെ പ്രസക്തിയെ കുറിച്ചും വരയുടെ ഭാവി പ്രവർത്തനങ്ങളെ കുറിച്ചും സംസാരിക്കുകയും, ഡൂഡിൽ ആർട്ട് ചിത്രകാരൻ ഷിജിൻ ഗോപിനാഥും മറ്റു ആർട്സിറ്റുകളും ചിത്രം വരച്ചു കൊണ്ടു പ്രോഗ്രാം ഉൽഘാടനം ചെയ്തു.

ഉൽഘാടനത്തിന്റെ ഭാഗമായി ഫോട്ടോഗ്രാഫിയും ഡിസൈനിങ്ങും എന്ന വിഷയത്തെ കുറിച്ച് നൗഫൽ പെരിന്തൽമണ്ണയും, NFT യിലേ ഭാവി പ്രസക്തിയെ കുറിച്ചും, ഡിസൈനേഴ്‌സ് NFT യിലേക്ക് കടന്നു വരേണ്ടതിന്റെ ആവിശ്യകതയെ എന്ന വിഷയത്തെ ആസ്പതമാക്കി ജിയോ ജോൺ മുള്ളൂരും പരിപാടിയിൽ സംസാരിച്ചു.

ഡിസൈനേഴ്‌സ് നേരിടുന്ന വെല്ലുവിളികളെ കുറിച്ചുള്ള സമഗ്ര ചോദ്യ ഉത്തരത്തിന് അഹ്‌മദ്‌ മഷാൽ നേത്രത്വം നൽകി, മറ്റു പല വിഷയങ്ങലേ കുറിച്ച് പ്രോഗ്രാം വിശകലനം നടത്തി ചർച്ചകളും നടന്നു. മുഹമ്മദ് ഷാനിഫ്, യാസിർ അബ്ദുൽ കരീം, മുബീൻ, റിയാസ്, ഷിജു, നന്ദു, ഷംനാഫ് , അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ “വരവേൽപ്പ് – 2022” തുടക്കം മുതൽ അവസനം വരെ മികവുറ്റതാക്കി.

Shares:

Related Posts

Breaking News

യു എ ഇയിൽ പൊതുമാപ്പ് നീട്ടില്ല; സമയപരിധി ഈ മാസം 31ന് അവസാനിക്കും മുന്നറിയിപ്പുമായി അധികൃതർ

അബുദാബി: യുഎഇയിൽ പൊതുമാപ്പ് നീട്ടില്ലെന്നും ഈ മാസം 31ന് അവസാനിക്കുമെന്നും അധികൃതർ അറിയിച്ചു. പൊതുമാപ്പ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ അതിന് മുൻപായി നടപടികൾ സ്വീകരിക്കണം. ഇല്ലെങ്കിൽ വൻ പിഴയടക്കമുള്ള ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വാർത്താ സമ്മേളനത്തിലൂടെയായിരുന്നു വിവരം അറിയിച്ചത്. അനധികൃത
Featured

ബറഖ ആണവോർജ നിലയത്തിൽ കാർബൺ ബഹിർഗമനം കുറഞ്ഞതായി പഠന റിപ്പോർട്ട്

അബുദാബി - യു.എ.ഇയുടെ നെറ്റ് സീറോ 2050 ലക്ഷ്യം കൈവരിക്കുന്നതിനായുള്ള ബറക്ക ആണവോർജ നിലയത്തിന്‍റെ ശ്രമങ്ങൾ വിജയം കാണുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിലെ ബറഖ ആണവോർജ നിലയത്തിലെ നാലു യൂനിറ്റുകളും വൈദ്യുതി ഉൽപാദിപ്പിക്കുന്നതിലൂടെ 22.4 ദശലക്ഷം ടൺ കാർബൺ പുറന്തള്ളലാണ് പ്രതിവർഷം
Featured

“എ​ക്‌​സ്‌​പോ​ഷ​ർ” ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഫോ​ട്ടോ​ഗ്ര​ഫി ഫെ​സ്റ്റി​വ​ല്ലി​ന്ന് പ്രൗഢ ഗംഭീരതുടക്കം

ഷാ​ർ​ജ - ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഫോ​ട്ടോ​ഗ്ര​ഫി ഫെ​സ്റ്റു​ക​ളി​ൽ ഒ​ന്നാ​യ ‘എ​ക്‌​സ്‌​പോ​ഷ​ർ’ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഫോ​ട്ടോ​ഗ്ര​ഫി ഫെ​സ്റ്റി​വല്ലി​ന്‍റെ ഏ​ഴാം പ​തി​പ്പ്​ ഷാ​ർ​ജ ഉ​പ​ഭ​ര​ണാ​ധി​കാ​രി​യും ഷാ​ർ​ജ മീ​ഡി​യ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ് സു​ൽ​ത്താ​ൻ ബി​ൻ അ​ഹ​മ്മ​ദ് അ​ൽ​ഖാ​സി​മി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. മ​ല​യാ​ളി​ക​ൾ അ​ട​ക്കം പ​​ങ്കെ​ടു​ക്കു​ന്ന
Breaking News

എട്ടാമത്തെ ഗിന്നസ് റെക്കോര്‍ഡ് നേട്ടം കൈവരിച്ച് പെയ്‌സ് എജ്യുക്കേഷന്‍ വിദ്യാര്‍ത്ഥികള്‍; പുനരുപയോഗ ബാഗുകള്‍ക്ക് നിറം പകര്‍ന്നാണ് നേട്ടം കൈവരിച്ചത്

ഷാർജ: ഷാര്‍ജ മുവൈല ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ക്യാമ്പസാണ് പെയ്‌സ് എജ്യുക്കേഷന്‍ ഗ്രൂപ്പിന്റെ എട്ടാം ഗിന്നസ് റെക്കോര്‍ഡ് നേട്ടത്തിന് വേദിയായത്. 10346 വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പുനരുപയോഗ സാധ്യമായ ബാഗുകളില്‍ വൈവിധ്യമാര്‍ന്ന കലാവിഷ്‌കാരങ്ങളിലൂടെ പുതിയ ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയത്. ഇന്ത്യ ഇന്റര്‍ നാഷണല്‍
Leave a Reply

Your email address will not be published. Required fields are marked *