Breaking NewsFeatured

സ്വദേശിവത്കരണം; നടപ്പിലാക്കാത്ത കമ്പനികൾക്ക് ഭീമമായ തുക പിഴ വരുന്നു

ദുബായ് – അൻപതിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ വിദഗ്ധ തൊഴിൽമേഖലയിൽ ഈവർഷം രണ്ടു ശതമാനം സ്വദേശിവത്കരണം നടപ്പാക്കണം എന്നാണ് യു.എ.ഇ മാനവ വിഭവ, സ്വദേശിവത്കരണ മന്ത്രാലയത്തിന്‍റെ നിർദേശം പൂർത്തിയാക്കാത്ത കമ്പനികൾക്ക് ഈവർഷം അവസാനം മുതൽ കനത്തപിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്. ഒരു സ്വദേശിക്ക് 72,000 ദിർഹം എന്ന നിലയിലായിരിക്കും പിഴ. യു.എ.ഇ തൊഴിൽ മന്ത്രാലയത്തിന്റേതാണ് ഇതുസംബന്ധിച്ച താകീത്.

ഏതു പ്രകാരം ഈവർഷം അവസാനത്തിനകം നിർദേശം പൂർത്തിയാക്കാത്ത കമ്പനികൾക്ക് 2023 ജനുവരി മുതൽ പിഴ നൽകേണ്ടി വരും. ഒരു സ്വദേശിക്ക് 72,000 ദിർഹം എന്ന നിരക്കിൽ കനത്ത പിഴയാണ് കമ്പനികളിൽ നിന്ന് ഓരോ മാസവും യു.എ.ഇ തൊഴിൽ മന്ത്രാലയം ഈടാക്കുക.

എന്നാൽ ലക്ഷ്യം കൈവരിച്ച കമ്പനികൾക്ക് പിഴ ഒഴിവാക്കുന്നതോടൊപ്പം മറ്റു പല ആനൂകൂല്യങ്ങളും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.
വേണ്ടത്ര സ്വദേശികളെ നിയമിച്ചാൽ ഒന്നാം കാറ്റഗറി കമ്പനിയായി സ്ഥാപനത്തെ കണക്കാക്കും. തവ്തീൻ പാർട്ട്ണർ ക്ലബിൽ ഉൾപ്പെടുത്തി ലക്ഷ്യം കൈവരിച്ച സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിന്‍റെ സർവിസ് ഫീസുകളിൽ 80 ശതമാനം വരെ ഇളവ് നൽകും.ഈവർഷം രണ്ടു ശതമാനമുള്ള സ്വദേശിവത്കരണം 2026 നുള്ളിൽ പത്തു ശതമാനമാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

Shares:

Related Posts

Featured

മലയാളി യുവതി ദുബായിൽ കൊല്ലപ്പെട്ട സംഭവം; നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ആൺസുഹൃത്ത് പിടിയിൽ

ദുബായ്: വിതുര ബോണക്കാട് സ്വദേശിനി ദുബായിൽ മരിച്ച സംഭവത്തിൽ ആൺസുഹൃത്ത് പിടിയിൽ. ദുബായിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ ആനിമോൾ ഗിൽഡ (26) ആണ് മരിച്ചത്. അബുദാബിയിലെ ആശുപത്രി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശിയാണ് പിടിയിലായതെന്നാണ് സൂചന. നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ദുബായ് വിമാനത്താവളത്തിൽ
Gulf

ജി.സി.സി ‘സിംഗിൾ എൻട്രി പോയിന്റ് പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ച്‌ ദുബായ്

ദുബൈ: ഗൾഫ് രാജ്യങ്ങൾക്കിടയിലെ വിമാനയാത്ര നടപടികൾ സുഗമമാക്കാനും ഏകീകരിക്കുന്നതിനും വേണ്ടിയുള്ള ജി.സി.സി ‘സിംഗിൾ എൻട്രി പോയന്‍റ് ഫോർ എയർ ട്രാവൽ’ പദ്ധതിയുടെ ആദ്യഘട്ടം ചൊവ്വാഴ്ച ആരംഭിച്ചു. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ
Breaking News

യു.എ.ഇ യിലെ ഭീമ ജ്വല്ലേഴ്‌സിന്റെ നാലാമത് ഷോറൂം ഷാർജ അൽ നാഹ്ദയിൽ മിഴി തുറന്നു

ഷാർജ - സ്വർണ്ണ വ്യാപാരരംഗത്തെ പ്രമുഖരായ ഭീമ ജ്വല്ലേഴ്‌സിന്റെ നാലാമത് ഷോറൂം ഷാർജ അൽ നാഹ്ദയിൽ ഉള്ള മിയ മാളിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ ഗ്രൗണ്ട് ഫ്ലോറിൽ ആരംഭിച്ചു. ഷോറൂമിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര താരവും, ആർ ജെയുമായ ശ്രീമതി നൈല ഉഷയും,
Leave a Reply

Your email address will not be published. Required fields are marked *