Breaking NewsFeatured

ലോകകപ്പ്​ ഒമാൻ നടപ്പാക്കിയ മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസക്ക്​ അപേക്ഷ സ്വീകരിച്ച്​ തുടങ്ങി

മസ്കത്ത്‌ – ഖത്തർ ലോകകപ്പിനോടനുബന്ധിച്ച്​ ഒമാൻ നടപ്പാക്കിയ മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസക്ക്​ അപേക്ഷ സ്വീകരിച്ച്​ തുടങ്ങി. ഖത്തർ നൽകുന്ന ‘ഹയ്യ’ കാർഡുള്ളവർ ​ evisa.rop.gov.om എന്ന വെബ്​സൈറ്റ്​ വഴിയാണ്​ അ​പേക്ഷിക്കേണ്ടതെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. ഫ്ലൈറ്റ് ടിക്കറ്റ്, ഫോട്ടോ, പാസ്‌പോർട്ട് കോപ്പി, ഒമാനിലെ ഹോട്ടൽ റിസർവേഷൻ സ്ഥിരീകരണം എന്നിവ സംബദിക്കുന്ന രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം.

ഖത്തർ ലോകകപ്പിനെ പിന്തുണക്കുന്നതിനൊപ്പം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന്​ വരുന്ന ഫുട്​ബാൾ ആരാധകരെ ഒമാനിലേക്ക്​ ആകർഷിക്കാനുള്ള ശ്രമങ്ങളുടെ ഭഗമായാണ്​ സുൽത്താനേറ്റ്​ സൗജന്യ മൾട്ടി എൻട്രി ടൂറിസ്റ്റ്​ അവതരിപ്പിച്ചിരിക്കുന്നത്​. വിസക്ക്​ 60 ദിവസത്തെ സാധുതയുണ്ടാകുമെന്ന്​ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് ആൻഡ് സിവിൽ സ്റ്റാറ്റസിലെ അഡ്മിനിസ്ട്രേറ്റീവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അഹമ്മദ് ബിൻ സഈദ് അൽ ഗഫ്രി അറിയിച്ചിരുന്നു.

ഖത്തർ ലോകകപ്പ്​ വേദികളിലേക്കുള്ള പ്രവേശന പാസും, വിദേശത്തു നിന്നുള്ള കാണികൾക്ക്​ ഖത്തറിലേക്ക്​ പ്രവേശിക്കാനും ലോകകപ്പ്​ വേളയിൽ പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കാനും ഉള്ള സംവിധാനമാണ്​ ഹയ്യ കാർഡ്​. മാച്ച്​ ടിക്കറ്റ്​ സ്വന്തമാക്കിയ കാണികൾ ഹയ്യ പ്ലാറ്റ്​ഫോം വഴിയാണ്​ ഫാൻ ഐഡി കാർഡായ ഹയ്യക്ക്​ അപേക്ഷിക്കേണ്ടത്​.

മൾട്ടി എൻട്രി ടൂസിസ്റ്റ്​ വിസയിൽ കുടുംബത്തെ കൊണ്ടുവരാനും ഒമാനിൽ താമസിക്കാനും സാധിക്കും. അതേസമയം, ലോകകപ്പ് ആരാധകരെ സ്വീകരിക്കാൻ വിപുലമായ സൗകര്യങ്ങളാണ്​ ഒമാൻ ഒരുക്കിയിരിക്കുന്നത്​.

Shares:

Related Posts

Business

ദുബായിലെ വില്ല മനോഹരമാക്കിയത് ഡാന്യൂബ് ഹോം; സാനിയ മിർസ.

ദുബായ് - മേഖലയിലെ പ്രമുഖ ഹോം ഇംപ്ലൂവ്മെന്‍റ് ഫർണിച്ചർ റീടെയ്ലർ ഡീലറായ ഡാന്യൂബ് ഹോംസിന്‍റെ ഹോം ഫർണിച്ചർ ശേഖരത്തിന്‍റെ ഇ- കാറ്റലോഗ് ബർഷയില്‍ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു സാനിയ. താൻ താമസിക്കാനായി തിരഞ്ഞെടുത്ത ദുബായിലെ വില്ല മനോഹരമാക്കിയത് ഡാന്യൂബാണ് എന്നും. തന്റെ
Breaking News

“ഞങ്ങൾക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ല”; രാവിലെ നോക്കാൻ പോയപ്പോൾ അദ്ദേഹം പ്രതികരിച്ചില്ല

കൊച്ചി: ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയിൽ നിന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുമ്പോൾ കലാഭവൻ നവാസിന്റെ കൈകൾക്ക് അനക്കമുണ്ടായിരുന്നുവെന്ന് ഹോട്ടലുടമ സന്തോഷ്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സന്തോഷ് പറഞ്ഞു. ഇന്നലെ രാത്രി 8.45ഓടെയാണ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയിൽ ബോധരഹിതനായ നിലയില്‍ നവാസിനെ കണ്ടെത്തുന്നത്. തുടര്‍ന്ന്
Leave a Reply

Your email address will not be published. Required fields are marked *