Breaking NewsFeatured

ഖത്തറിൽ ലൂസേഴ്‌സ് ഫൈനൽ: മൂന്നാം സ്ഥാനം നേടി മടങ്ങാൻ ക്രൊയേഷ്യ – മൊറോക്കോ പോരാട്ടം ഇന്ന്

ദോഹ: ഖത്തർ ലോകകപ്പിൽ ഇന്ന് മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പോരാട്ടം. മിന്നൽക്കുതിപ്പ് നടത്തി സെമിവരെയെത്തിയ നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയും ഇത്തവണത്തെ കറുത്ത കുതിരകളായ മൊറോക്കോയും തമ്മിലാണ് മൂന്നാം സ്ഥാനക്കാരെത്തേടിയുള്ള ലൂസേഴ്സ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഇന്ത്യൻ സമയം രാത്രി 8.30 മുതൽ ഖലീഫ ഇന്റർ നാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം.

ആഫ്രിക്കൻ ടീമിനെതിരെ അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും ക്ലീൻഷീറ്റ് നിലനിറുത്താൻ ഇത്തവണ ക്രൊയേഷ്യയ്ക്ക് കഴിഞ്ഞു എന്ന ആത്മവിശ്വാസത്തിൽ ലോകകപ്പിൽ തുട‌ർച്ചയായ രണ്ടാം ഫൈനൽ ലക്ഷ്യമിട്ടെത്തിയ ക്രൊയേഷ്യ ലൂക്ക മൊഡ്രിച്ചെന്ന പ്ലേമേക്കറുടെ നേതൃത്വത്തിൽ ഇത്തവണയും പൊരുതി മുന്നേറിയെങ്കിലും സെമിയിൽ ലയണൽ മെസിയുടെ അർജന്റീനയ്ക്ക് മുന്നിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽവി സമ്മതിക്കുകയായിരുന്നു. മറുവശത്ത് ഇത്തവണ അദ്ഭുതക്കുതിപ്പ് നടത്തിയ മൊറോക്കോ കരുത്തരായ ബെൽജിയത്തേയും മുൻ ലോകചാമ്പ്യൻമാരായ സ്പെയിനിനേയും ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ പോർച്ചുഗലിനേയും തോൽപിച്ച് ഖത്തറിൽ നടത്തിയ സ്വപ്നക്കുതിപ്പ് സെമിയിൽ ഫ്രാൻസ് അവസാനിപ്പിക്കുകയായിരുന്നു. മറുപടിയില്ലത്ത രണ്ട് ഗോളിനായിരുന്നു സെമിയിൽ മൊറോക്കോയുടെ തോൽവി.

ഇത്തവണ ഗ്രൂപ്പ് എഫിൽ ആയിരുന്ന മൊറോക്കോയും ക്രൊയേഷ്യയും ഖത്തറിൽ തങ്ങളുടെ യാത്ര തുടങ്ങിയത് പരസ്പരം എതിരിട്ടുകൊണ്ടായിരുന്നു. ഇരുവരും മുഖാമുഖം വന്ന ഗ്രൂപ്പ് എഫിലെ ആ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചിരുന്നു. ഗ്രൂപ്പിൽ നിന്ന് ഒന്നാമൻമാരായി മൊറോക്കോയും രണ്ടാം സ്ഥാനക്കാരായി ക്രൊയേഷ്യയും നോക്കൗട്ടിൽ കടന്നിരുന്നു.

Shares:

Related Posts

Breaking News

‘ഫ്രൻഡ്സ് ആൻഡ് ഫാമിലി അക്കമഡേഷൻ’ രജിസ്ട്രേഷൻ നവംബർ ഒന്നുവരെ മാത്രം ഖത്തർ

ഖത്തർ - ലോകകപ്പിനായി വിദേശങ്ങളിൽനിന്നെത്തുന്ന കാണികൾക്ക് ആതിഥേയത്വമൊരുക്കുന്നതിനുള്ള 'ഫാമിലി ആൻഡ് ഫ്രണ്ട്സ് അക്കമഡേഷന്‍' രജിസ്ട്രേഷന്‍ നവംബര്‍ ഒന്നോടെ നിർത്തലാക്കുമെന്ന് ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി അറിയിച്ചു.ഖത്തറിലുള്ളവര്‍ക്ക് ലോകകപ്പിനെത്തുന്ന അവരുടെ കുടുംബത്തെയും, സുഹൃത്തുക്കളെയും കൂടെത്താമസിപ്പിക്കാനുള്ള അവസരമായിരുന്നു ഇത്. ഖത്തറിലെ ലക്ഷകണക്കിന് മലയാളി ഫുട്ബാള്‍ ആരാധകര്‍
Breaking News

ഷിരൂരിൽ അര്‍ജുന്റെ ലോറി കണ്ടെത്തി, ക്യാബിനുള്ളില്‍ അർജുന്റെ മൃതുദേഹാവശിഷ്ടവും

ഷിരൂർ: സിപി 2 കേന്ദ്രീകരിച്ച് ഗംഗാവലി പുഴയിൽ നടന്ന തിരച്ചിലിൽ അർജുന്റെ ലോറി കണ്ടെത്തി. നിരവധി സമ്മർദ്ദങ്ങളും വെല്ലുവിളികളും കടന്ന് പല ഘട്ടങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് ലോറി കണ്ടെത്തിയത്. മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായി 70 ദിവസങ്ങള്‍ക്ക്
Breaking News

ഷാർജ പൈതൃകദിനങ്ങൾ നെഞ്ചിലേറ്റിയതു നാലു ലക്ഷം സന്ദർശകർ

ഷാ​ർ​ജ - 2023 ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ ആ​രം​ഭി​ച്ച ഷാ​ർ​ജ ഹെ​റി​റ്റേ​ജ് ഡേ​യ്‌​സി​ന്‍റെ ഇ​രു​പ​താ​മ​ത്തെ പ​തി​പ്പി​ന് നാ​ലു ല​ക്ഷം പേരാണ് കാ​ണാ​നെ​ത്തി​യ​ത്​. ‘പൈ​തൃ​ക​വും സ​ർ​ഗാ​ത്മ​ക​ത​യും’ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ്​ ഇ​ത്ത​വ​ണ​ത്തെ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ഷാ​ർ​ജ ഹെ​റി​റ്റേ​ജ് ഡേ​യ്‌​സി​ന്‍റെ ഇ​രു​പ​താ​മ​ത്തെ പ​തി​പ്പി​ന് തി​ങ്ക​ളാ​ഴ്ച​യാ​ണ്​ സ​മാ​പ​ന​മാ​യ​ത്. ഷാ​ർ​ജ​യി​ലെ
Breaking News

വാഹനഉടമകൾക്ക് കടുത്ത നിർദ്ദേശവുമായി ദുബായ് മുൻസിപ്പാലിറ്റി.

ദുബായ്: കൃത്യമായി വൃത്തിയും വെടിപ്പുമില്ലാതെ കൊണ്ടുനടക്കുന്ന വാഹനങ്ങള്‍ കണ്ടെത്തിയാല്‍ ഉടമയ്ക്ക് 500 ദര്‍ഹം പിഴ ചുമത്തുമെന്നാണ് ദുബായ് മുൻസിപ്പാലിറ്റി. നഖ്‌അഗരത്തിലെ പൊതുപാര്‍ക്കിങ് മേഖലകളില്‍ വൃത്തിയില്ലാത്ത വാഹനം പാര്‍ക്ക് ചെയ്താലാണ് നടപടിസ്വീകരിക്കുക എന്ന് അധികൃതർ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്ക. വാഹനം വൃത്തിയാക്കുന്നതിന് ഉടമയ്ക്ക്
Leave a Reply

Your email address will not be published. Required fields are marked *