GulfUAE

റാ​ക് ഹോ​സ്പി​റ്റ​ല്‍ ഡ​യ​ബ​റ്റി​ക് ച​ല​ഞ്ച്: മ​ല​യാ​ളി​കൾ ഉൾപ്പെടെയുള്ളവർ വിജയികൾ

റാ​സ​ല്‍ഖൈ​മ – പ്രവാസലോകത്ത്‌ ദിനേന വർദ്ധിച്ചു വരുന്ന പ്ര​മേ​ഹ​ രോ​ഗത്തിനെതിരെ ശ്കതമായ ബോ​ധ​വ​ത്ക​ര​ണം ല​ക്ഷ്യ​മാ​ക്കി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് റാ​ക് ഹോ​സ്പി​റ്റ​ല്‍ സം​ഘ​ടി​പ്പി​ച്ച ഡ​യ​ബ​റ്റി​ക് ച​ല​ഞ്ചി​ന്‍റെ വിജയികൾക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. വ്യത്യസ്ത കാ​റ്റ​ഗ​റി​ക​ളി​ൽ മ​ല​യാ​ളി​കൾ ഉൾപ്പെടെയുള്ളവർ ജേ​താ​ക്ക​ളാ​യി. ഏകദേശം 3000ൽ അധികം പേര് പങ്കെടുത്ത ഡ​യ​ബ​റ്റി​ക് ച​ല​ഞ്ചി​ൽ തിരഞ്ഞെടുക്കപ്പെട്ട ഫി​സി​ക്ക​ല്‍ കാ​റ്റ​ഗ​റി​യി​ല്‍ പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ ഷാ​ര്‍ജ​യി​ല്‍ നി​ന്നു​ള്ള 58കാ​ര​നാ​യ ബ്രി​ട്ടീ​ഷ് പൗ​ര​നും അ​ധ്യാ​പ​ക​നാ​യ ബ​ഹാ​വു​ദ്ദീ​ന്‍ സ​യ്യി​ദ്, വ​നി​ത വി​ഭാ​ഗ​ത്തി​ല്‍ അ​ബൂ​ദ​ബി​യി​ല്‍നി​ന്നു​ള്ള പാ​കി​സ്താ​ന്‍ സ്വ​ദേ​ശി​നി സൈ​റ വ​സീം മാ​ലി​ക് എ​ന്നി​വ​ര്‍ 5000 ദി​ര്‍ഹം കാ​ഷ് പ്രൈ​സ് നേ​ടി.

മറ്റു കാറ്റഗറികളിൽ റി​സ്വാ​ന്‍ റാ​ഹ​ത്ത്, മി​ഖാ​യേ​ല്‍ ഫോം​ല​സ് മ​സ്ക​റി​ന (പു​രു​ഷ​ന്‍), ലൂ​ര്‍ദ​സ് മ​പോ​യ് ദി​മൗ​ന​ഹ​ന്‍, സ​പാ​ന ജോ​ഷി (വ​നി​ത) എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​​ലെ​ത്തി 3000, 2000 ദി​ര്‍ഹം കാ​ഷ് പ്രൈ​സു​ക​ള്‍ സ്വ​ന്ത​മാ​ക്കി. വെ​ർ​ച്വ​ല്‍ കാ​റ്റ​ഗ​റി​യി​ല്‍ മ​ല​യാ​ളി കു​ടും​ബി​നി​ക​ളാ​യ സി​ന്ധു ജോ​ര്‍ജ് ബോ​സ്കോ, സ​റീ​ന ബീ​ഗം, പ​ഞ്ചാ​ബ് സ്വ​ദേ​ശി​യാ​യ പ​രം​പ്രി​ത്ത്കൗ​ര്‍ ഹ​ര്‍കി​വ​ത്ത് സി​ങ്ങു​മാ​ണ് യ​ഥാ​ക്ര​മം ആ​ദ്യ മൂ​ന്നു സ്ഥാ​ന​ക്കാ​ര്‍. കോ​ർ​പ​റേ​റ്റ് കാ​റ്റ​ഗ​റി​യി​ല്‍ സ്റ്റീ​വ​ന്‍ റോ​ക്ക്, സ​ഖ​ര്‍ പോ​ര്‍ട്ട് എ​ന്നി​വ​ര്‍ അ​വാ​ര്‍ഡി​ന് അ​ര്‍ഹ​രാ​യി. 40,000 ദി​ര്‍ഹം വി​ല​മ​തി​ക്കു​ന്ന സ​മ്മാ​ന​ങ്ങ​ളാ​ണ് വി​ജ​യി​ക​ള്‍ക്ക് വി​ത​ര​ണം ചെ​യ്ത​ത്.

തനതു ജീ​വി​ത​ശൈ​ലി​യി​ല്‍ ദിനം പ്രതി മാ​റ്റം വ​രു​ത്തു​ന്ന​തി​ലൂ​ടെ പ്ര​മേ​ഹ​ത്തെ ഫ​ല​പ്ര​ദ​മാ​യി നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് മൂ​ന്നു​മാ​സം നീ​ണ്ട റാ​ക് ഹോ​സ്പി​റ്റ​ല്‍ ഡ​യ​ബ​റ്റി​ക് ച​ല​ഞ്ച് എ​ന്ന് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ ഡോ. ​റാ​സാ സി​ദ്ദീ​ഖി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ച​ല​ഞ്ചി​ല്‍ പ​ങ്കെ​ടു​ത്ത​വ​രി​ല്‍ ര​ണ്ടു മു​ത​ല്‍ 11 കി​ലോ ഗ്രാം ​വ​രെ ശ​രീ​ര​ഭാ​രം കു​റ​ച്ച​വ​രു​ണ്ട്. ആ​ഴ്ച​തോ​റും റാ​ക് ഹോ​സ്പി​റ്റ​ല്‍ വി​ദ​ഗ്ധ​ര്‍ ന​ല്‍കു​ന്ന നി​ർ​ദേ​ശ​ങ്ങ​ള്‍ പി​ന്തു​ട​ര്‍ന്നാ​ണ് വി​വി​ധ എ​മി​റേ​റ്റു​ക​ളി​ല്‍നി​ന്ന് മൂ​വാ​യി​ര​ത്തോ​ളം പേ​ര്‍ ച​ല​ഞ്ചി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​ത്. ആ​രോ​ഗ്യ​മു​ള്ള സ​മൂ​ഹ​മെ​ന്ന യു.​എ.​ഇ​യു​ടെ പ്ര​ഖ്യാ​പി​ത ന​യ​ത്തി​ലൂ​ന്നി​യാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നു​ത​കു​ന്ന പ​രി​പാ​ടി​ക​ളു​മാ​യി റാ​ക് ഹോ​സ്പി​റ്റ​ല്‍ മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും റാ​സാ സി​ദ്ദീ​ഖി കൂട്ടിച്ചേർത്തു.

റാ​ക് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഓ​ഫി​സ് ഡ​യ​റ​ക്ട​ര്‍ ഖാ​ലി​ദ് അ​ബ്ദു​ല്ല മു​ഹ​മ്മ​ദ് അ​ല്‍ ഷെ​ഹി, അ​റേ​ബ്യ​ന്‍ വെ​ല്‍ന​സ് ആ​ൻ​ഡ് ലൈ​ഫ് സ്റ്റൈ​ല്‍ മാ​നേ​ജ്മെ​ന്‍റ് ചീ​ഫ് വെ​ല്‍ന​സ് ഓ​ഫി​സ​ര്‍ ​പ്ര​ഫ. അ​ഡ്രി​യാ​ന്‍ കെ​ന്ന​ഡി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.വ​ര്‍ഷ​ങ്ങ​ളാ​യി യു.​എ.​ഇ​യി​ല്‍ ക​ഴി​യു​ന്ന ത​ങ്ങ​ള്‍ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു ച​ല​ഞ്ചി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തും സ​മ്മാ​നം ക​ര​സ്ഥ​മാ​ക്കു​ന്ന​തെ​ന്നും ദു​ബൈ​യി​ല്‍നി​ന്നു​ള്ള തൃ​ശൂ​ര്‍ സ്വ​ദേ​ശി​നി സി​ന്ധു ജോ​ര്‍ജ് ബോ​സ്കോ​യും അ​ബൂ​ദ​ബി​യി​ല്‍നി​ന്നു​ള്ള കൊ​ല്ലം നി​ല​മേ​ല്‍ സ്വ​ദേ​ശി​നി സ​റീ​ന ബീ​ഗം ഷാ​രോ​ണും പ​റ​ഞ്ഞു.

Shares:

Related Posts

Featured

യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ അ​ൽ ന​ഹ്​​ദി എ​ക്​​സ്​​ചേ​ഞ്ചി​ന്‍റെ ലൈ​സ​ൻ​സ്​ പി​ൻ​വ​ലി​ച്ചു

ദുബായ്: ദുബായിലെ പണമിടപാട് രംഗത്ത് വർഷങ്ങളായി പ്രവർത്തിച്ചിരിക്കുന്ന അൽ നഹ്‌ദി എക്‌സ്‌ചേഞ്ചിന്റെ നിലവിലെ പ്രവർത്തന ലൈസൻസ് യു.എ.ഇ സെൻട്രൽ ബാങ്ക് പിൻവലിച്ചു. സെൻട്രൽ ബാങ്ക് അനുവദിച്ച നിയമങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് ഇത്തരമൊരു നടപടി സ്വീകരിക്കേണ്ടിവന്നതായി സെൻട്രൽ ബാങ്ക് പുറപ്പെടുവിച്ച കുറിപ്പിൽ ബന്ധപ്പെട്ടവർ അറിയിച്ചു. തുടർന്ന്,
Business

അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ ജന്മ ശതാബ്‌ദിയോടനുബന്ധിച്ച്‌ ‘യൂണിവേഴ്‌സൽ ഐഡൽ’ മ്യൂസിക് റിയാലിറ്റി ഷോ ദുബായിൽ

ദുബായ് : ലോകപ്രശസ്ത അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ ജന്മ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി മികച്ച ഗായകരെ കണ്ടെത്തുന്നതിനുള്ള സംഗീത റിയാലിറ്റി ഷോ 'യൂണിവേഴ്‌സൽ ഐഡൽ' ദുബായിൽ നടത്തും. ഒരുലക്ഷത്തി പതിനൊന്നായിരം ദിർഹമാണ് ജേതാവിന് ലഭിക്കുന്നത്. അജ്മാൻ രാജകുടുംബാഗം ഷെയ്ഖ് അൽ
Breaking News

കുട്ടികൾക്കായി 600ലേറെ പരിപാടികൾ ഒരുക്കി 41മത് ഷാർജ പുസ്തകമേള

ഷാർജ: 41മത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ കുട്ടികൾക്കായിനിരവധി വിപുലമായ പരിപാടികൾഒരുങ്ങുന്നതായി പുസ്തകമേള സംഘടകർ അറിയിച്ചു. കുട്ടികളെ വായനയുടെയും വിജ്ഞാനത്തിന്‍റെയും ലോകത്ത് മുന്നേറാൻ പ്രചോദിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. എക്സ്പോ സെന്‍ററിൽ നവംബർ 2മുതൽ 13 വരെ നടക്കുന്ന മേളയിൽ 623
Gulf

ചിരന്തനയുടെ ‘അൽ റയ്യാൻ’ റമദാൻ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു

ദുബായ് - ചിരന്തന പ്രസിദ്ധീകരിച്ച പ്രത്യേക റമദാൻ പതിപ്പ് ദുബായ് സംസം മന്തി റെസ്റ്റോറന്റ് ഹാളിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ പ്രകാശനം ചെയ്തു. ചിരന്തന വൈസ് പ്രസിഡന്റും യാബ് ലീഗൽ സർവീസസ് സ്ഥാപക സിഇഒയുമായ സലാം പാപ്പിനിശ്ശേരി പെർഫെക്ട് ഗ്രൂപ് മാനേജിംഗ് ഡയറക്ടർ
Leave a Reply

Your email address will not be published. Required fields are marked *