Breaking NewsFeatured

ലോ​ക സാ​മ്പ​ത്തി​ക മേ​ഖ​ല​ക്ക്​ ഈ ​വ​ർ​ഷം നി​ർ​ണാ​യ​കം; ഐ.​എം.​എ​ഫ് മേ​ധാ​വി​

ദുബായ് – ലോ​ക സാ​മ്പ​ത്തി​ക മേ​ഖ​ല​ക്ക്​ ഈ ​വ​ർ​ഷം നി​ർ​ണാ​യ​ക​മാ​ണെ​ന്നും സാ​മ്പ​ത്തി​ക മേ​ഖ​ല​ കടുത്ത വെല്ലുവിളികൾ നേരിടേണ്ടിവരുമെന്നും ഇ​ന്‍റ​ർ​നാ​ഷ​ന​ൽ മോ​ണി​റ്റ​റി ഫ​ണ്ട്​ (ഐ.​എം.​എ​ഫ്) മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ക്രി​സ്റ്റ​ലീ​ന​ ജോ​ർ​ജി​വ. ദുബായിൽ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ലോ​ക സ​ർ​ക്കാ​ർ ഉ​ച്ച​കോ​ടി​ക്ക്​ മു​ന്നോ​ടി​യാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

നിലവിൽ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച വ​ർ​ധി​ക്കു​ക​യും പ​ണ​പ്പെ​രു​പ്പം കു​റ​യു​ന്ന​തു​മാ​ണ്​ സാ​മ്പ​ത്തി​ക മേ​ഖ​ല​യിലും മറ്റും കാണുന്നത് എന്നാൽ ഈ ​വ​ർ​ഷ​വും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ അ​വ​സ്ഥ കൂ​ടു​ത​ൽ ദു​ർ​ബ​ല​മാ​കും. സാ​വ​ധാ​ന​ത്തി​ലു​ള്ള വ​ള​ർ​ച്ച​യാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​തി​നാ​ൽ, 2024ൽ ​പോ​ലും ആ​വ​ശ്യ​മാ​യ വ​ള​ർ​ച്ച​യി​ലേ​ക്ക്​ എ​ത്തി​ല്ല. പ​ണ​പ്പെ​രു​പ്പ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​നാ​ണ്​ ഈ ​വ​ർ​ഷം മു​ഖ്യ​പ​രി​ഗ​ണ​ന നൽകുന്നത്.

ക​ഴി​ഞ്ഞ വ​ർ​ഷം 8.8 ശ​ത​മാ​ന​മാ​യി​രു​ന്ന പ​ണ​പ്പെ​രു​പ്പം ഈ ​വ​ർ​ഷം 6.6 ശ​ത​മാ​ന​വും അ​ടു​ത്ത വ​ർ​ഷം 4.3 ശ​ത​മാ​ന​വു​മാ​യി മാ​റും. ഇ​ത്​ പോ​സി​റ്റി​വ്​ സൂ​ച​ന​യാ​ണ് സാ​മ്പ​ത്തി​ക മേ​ഖ​ല​യിൽ കാണിക്കുന്നത്. എന്നാൽ ഇത്തരം പ്രതിസന്ധികൾ നിലനിൽക്കുമ്പോഴും ദു​രി​ത കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ മ​റ്റ്​ രാ​ജ്യ​ങ്ങ​ളെ ചേർത്തുനിർത്താനും സ​ഹാ​യി​ക്കാ​നു​ള്ള ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളു​ടെ മ​ന​സ്സ്​ അ​ഭി​ന​ന്ദ​നീ​യ​മാ​ണെ​ന്നും ഐ.​എം.​എ​ഫ്​ മേ​ധാ​വി കൂട്ടിച്ചേർത്തു.

Shares:

Related Posts

Breaking News

കോവിഡ്​ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുമായി യു.എ.ഇ

അബുദാബി - കോവിഡ് എന്ന മഹാമാരിയാൽ രണ്ടര വർഷത്തോളമായി നിലവിലുള്ള ഒട്ടുമിക്ക കോവിഡ്​ നിയന്ത്രണങ്ങളും യു.എ.ഇ ഒഴിവാക്കിയതായി പ്രഖ്യാപിച്ചു. രാജ്യത്തെ പകർച്ചവ്യാധി സാഹചര്യം വിലയിരുത്തിയ ശേഷമാണ്​ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചിട്ടുള്ളത്​. ഈ നിയമം തിങ്കളാഴ്ച മുതൽ​ നിലവിൽ വരുമെന്ന്​ സർക്കാർ വക്താക്കൾ
Breaking News

നിഷ്കളങ്കമായ ചിരിവസന്തം ഇനി ഓർമ്മ മാത്രം

കൊച്ചി - അഭ്രപാളികളിൽ അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് എക്കാലത്തേക്കും ചിരിയുടെ പൂത്തിരി പകര്‍ന്ന വിഖ്യാതനടനും മുന്‍ പാര്‍ലമെന്റ് അംഗം കൂടിയായ ഇന്നസെന്റ് (75) അന്തരിച്ചു.ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് രണ്ടാഴ്ചയിലധികമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക്
Featured

അധ്യാപകർ സൂക്ഷിക്കുക! പെരുമാറ്റച്ചട്ടവുമായി അബൂദബി; ചട്ടം ലംഘിച്ചാൽ കർശന അച്ചടക്ക നടപടി

അബൂദബി: സ്കൂളുകളിൽ അധ്യാപകർ പാലിക്കേണ്ട പെരുമാറ്റച്ചട്ടവുമായി അബൂദബി. എല്ലാ വിദ്യാഭ്യാസ സജ്ജീകരണങ്ങളിലും ബഹുമാനം, സമഗ്രത, പ്രഫഷനലിസം എന്നിവ വളർത്തിയെടുക്കുന്നതിനൊപ്പം വിദ്യാർഥികളെയും ജീവനക്കാരെയും വിശാലമായ സ്കൂൾ സമൂഹത്തെയും സംരക്ഷിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പെരുമാറ്റച്ചട്ടം ലംഘിച്ചാൽ ഗുരുതരമായ നിയമനടപടികൾക്ക് വിധേയരാവേണ്ടിവരുമെന്ന് അധികൃതർ താക്കീത് നൽകി.
Gulf

ലോകകപ്പ്; ഖത്തർ സർക്കാർ ജീവനക്കാരുടെ ജോലി സമയത്തിൽ പുനഃക്രമീകരണം.

ഖത്തർ - ഖത്തറിൽ. ആരംഭിക്കുന്ന 22മത് ലോകകപ്പിന്റെ ഭാഗമായി ഖത്തറിലെ സർക്കാർ മേഖലയിലെ 80% ജീവനക്കാർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാം. ഒപ്പം ജോലി സമയം രാവിലെ 7.00 മുതൽ 11.00 വരെ മാത്രമായിരിക്കും. എന്നാൽ സ്വകാര്യ മേഖലയുടെ ജോലി സമയം സാധാരണ
Leave a Reply

Your email address will not be published. Required fields are marked *