GulfUAE

‘മുലാഖാത്’ സീസണ്‍ 4ന് പ്രൗഢമായ സമാപനം

ദുബായ് – യുഎഇ-വലിയപറമ്പ പഞ്ചായത്ത് കെഎംസിസി സംഗമമായ ഹാപ്പി വേ ഗ്രൂപ്പ് ‘മുലാഖാത്’ സീസണ്‍ 4 ‘ ദുബായ് ക്രസന്റ് ഹൈസ്‌കൂള്‍ സമുച്ചയത്തില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. കാസര്‍കോട് ജില്ലയിലെ യു എ ഇ ലുള്ള വലിയപറമ്പ പഞ്ചായത്ത് പ്രദേശത്ത് നിന്നുള്ളവരുടെ ഒത്തുചേരലില്‍ 600ലധികം പേരാണ് എത്തിയത്. ചടങ്ങിൽ പി.വി അബ്ദുല്‍ മജീദ് ഹാജി, സി.എച്ച് ഷംസീര്‍, ടി.പി ഹാരിസ് ഹാജി, ഷറഫുദ്ദീന്‍ ഒറ്റത്തയ്യില്‍, അഷ്‌റഫ് ഗ്രീൻ കീ , അബ്ദുല്ല അർമ ഗ്രൂപ്പ് പികെസി നൗഷാദ്, ഗഫുർ കാരയിൽ, ഇകെ സിദ്ദിഖ്, ലുഖ്‌മാൻ ഉപ്പള, റഫീഖ്‌ പടന്ന തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരുന്നു.

മൂന്നു ഗ്രൂപ്പുകളാക്കി തിരിച്ചായിരുന്നു മല്‍സര പരിപാടികള്‍ നടത്തിയത്. രണ്ടു മാസമായി നടന്നു വന്ന മല്‍സരങ്ങളുടെ സമാപനത്തിന് വന്‍ ജനസാന്നിധ്യമാണുണ്ടായത്. ഓണ്‍ലൈനായും സ്‌റ്റേജിലും മല്‍സര പരിപാടികള്‍ അരങ്ങേറി. ഖുര്‍ആന്‍ പാരായണം, മാപ്പിളപ്പാട്ട്, പ്രസംഗം, ടിക് ടോക്, വാങ്കുവിളി, അനൗൺസ്‌മെന്റ്, ഫുട്‌ബോള്‍, ക്രിക്കറ്റ്, ക്വിസ്, ദഫ്മുട്ട്, ഫാന്‍സി ഒപ്പന, ഫാന്‍സി കോല്‍ക്കളി, വിനോദ ഗെയിമുകള്‍, കുട്ടികളുടെ ഗെയിമുകള്‍, ലേഡീസ് കോര്‍ണര്‍ എന്നിവയാണുണ്ടായിരുന്നത്. എനിവെർ ട്രാവൽസ്സെ ന്‍ട്രല്‍ ടീം “പി ഇസ്മായിൽ മെമ്മോറിയൽ ഓവറോള്‍ട്രോഫി” ചാമ്പ്യന്‍മാരായി.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയും, യുഎഇയില്‍ ജബല്‍ ജൈസ് അടക്കമുള്ള പര്‍വത മേഖലകളിലും സൈക്കിളില്‍ സഞ്ചരിച്ച പി സലീമിനെയും മികച്ച കരിയർ നേട്ടത്തിന് ഡോക്ടർ നബീല ഖാലിദിനെയും കലാം വേൾഡ് റിക്കോർഡിൽ ഇടം നേടിയ അഞ്ചു വയസ്സുകാരി ഫാത്തിമ നൂറ ജാബിറിനെയും ചടങ്ങില്‍ ആദരിച്ചു. ഒപ്പം പി.കെ.സി അബ്ദുല്ല രചിച്ച ‘മരുഭൂ പരുന്തുകള്‍’ എന്ന പുസ്തകം അല്‍വഫ ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ സി.മുനീര്‍ പി.കെ.സി ഖാലിദിന് നല്‍കി പ്രകാശനം ചെയ്തു.

മുലാഖാത് സീസണ്‍ 4 ചെയര്‍മാന്‍ ടി.സി.എ കറാമ, ജനറല്‍ കണ്‍വീനര്‍ അബ്ദുറഹ്മാന്‍ ബീച്ചാരക്കടവ്, ട്രഷറര്‍ ഷാഫി പൊയ്യക്കടവ്, യുഎഇ-വലിയപറമ്പ പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് ഷുക്കൂര്‍ മാടക്കാല്‍, ജനറല്‍ സെക്രട്ടറി സലാം പി.പി, ട്രഷറര്‍ പി.കെ.സി ഖാലിദ്, ഓർഗ: സെക്രട്ടറി യു മുഹമ്മദലി, കെ.സി മുനീര്‍, പി.കെ അക്കാര്‍ച്ച, ജലീല്‍ എം.സി, പി.നാസര്‍, അബ്ദുല്ല പി പി, പി.കെ അഷ്‌റഫ്, ഹാഷിം ടികെപി, ഷാഫി മാടക്കാൽ, ഇബ്രാഹിം ടി കെ, എം.സി ആസിഫ്, മുജീബ് ടി കെ ബി , ജബ്ബാർ ടി കെ പി, റസാഖ് യു എന്നിവര്‍ നേതൃത്വം നല്‍കി. സ്ത്രീകളുടെ പരിപാടികൾക്ക് പ്രശസ്ത വ്ലോഗർ സജിയ നജീബ്, ബുഷ്‌റ ജലീൽ എന്നവർ നേതൃത്വം നൽകി.

Shares:

Related Posts

Business

യു.എ.ഇയിൽ ആഗസ്റ്റ് മാസത്തിലെ ഇന്ധനവിലയിൽ ചെറിയ മാറ്റങ്ങൾ മാത്രം; ഡീസൽ വില ഉയർന്നു

ദുബായ്: യു.എ.ഇയിലെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചപ്പോൾ, കഴിഞ്ഞ മാസത്തേതിനോട് താരതമ്യേന വലിയ മാറ്റം ഇല്ലാതെ പെട്രോൾ വിലയിൽ ചെറിയ കുറവും ഡീസൽ വിലയിൽ ചെറിയ വർധനവുമാണ് രേഖപ്പെടുത്തിയത്. ഇ -പ്ലസ് 91 പെട്രോൾ: 2.51 → 2.50 ദിർഹം സൂപ്പർ 98
Gulf

ദുബായിലെ പരിഷ്കരിച്ച വിസാ നിയമങ്ങൾ ഒറ്റനോട്ടത്തിൽ.

നിലവിൽ നിലനിന്നിരുന്ന 90 ദി​വ​സ​ത്തെ ടൂ​റി​സ്റ്റ്​ വി​സ നി​ർ​ത്ത​ലാ​ക്കി. ഇനിമുതൽ 30, 60 ദി​വ​സ​ത്തേ​ക്ക്​ ടൂ​റി​സ്റ്റ്​ വി​സ ല​ഭി​ക്കും.എന്നാൽ നി​ല​വി​ൽ 90 ദി​വ​സ വി​സ​യി​ൽ എ​ത്തി​യ​വ​ർ​ക്കും വി​സ അ​ടി​ച്ച്​ വ​രാ​നി​രി​ക്കു​ന്ന​വ​ർ​ക്കും പു​തി​യ ച​ട്ടം ബാ​ധ​ക​മ​ല്ല. വി​സ​യു​ടെ ഫീ​സ്​ നി​ര​ക്കി​ൽ വ​ലി​യ മാ​റ്റ​മി​ല്ല.
Business

സൗദിയ്ക്കും റഷ്യയ്ക്കും ഇടയിൽ നേരിട്ടുള്ള ആദ്യ വിമാന സർവീസിന് തുടക്കമായി

റിയാദ്​: സൗദി അറേബ്യയിൽനിന്ന്​ റഷ്യയിലേക്ക്​ ഇനി നേരിട്ട് സർവീസ്. റിയാദിനും മോസ്​കോയ്​ക്കുമിടയിൽ നേരിട്ടുള്ള ആദ്യ വിമാന സർവിസിന്​ തുടക്കമായി. സൗദി വിമാന കമ്പനി​ ഫ്ലൈനാസി​ന്‍റെ ആദ്യ വിമാനം റിയാദ്​ കിങ്​ ഖാലിദ്​ ഇൻറർനാഷനൽ എയർപ്പോർട്ടിൽനിന്ന് യാത്രക്കാരെയും വഹിച്ച്​ മോസ്​കോ നുകോവോ ഇൻറർനാഷനൽ
Entertainment

രുചി ആസ്വാദനത്തിന് ദേശ വ്യത്യാസങ്ങളില്ല; വിക്കി രത്‌നാനി

ഷാര്‍ജ - ലോകമെമ്പാടുമുള്ള മനുഷ്യര്‍ രുചി ആസ്വാദിക്കുന്നതില്‍ വ്യത്യാസമില്ലെന്നും ഭക്ഷണത്തില്‍ മസാലക്കൂട്ടുകള്‍ പ്രയോഗിക്കുന്നതിലാണ് മാറ്റമെന്നും പ്രമുഖ പാചകവിദഗ്ധന്‍ വിക്കി രത്‌നാനി അഭിപ്രായപ്പെട്ടു. ഇന്ത്യയിലും അറേബ്യയിലും ചൈനയിലും പാചക വേളയില്‍ വ്യത്യസ്ത രീതിയിലാണ് മസാലക്കൂട്ടുകള്‍ പ്രയോഗിക്കുന്നത്. ഇതില്‍ വരുന്ന മാറ്റങ്ങളിലൂടെയാണ് ഭക്ഷണത്തെ ഹോട്ട്,
Leave a Reply

Your email address will not be published. Required fields are marked *